മമ്പുറം തങ്ങളും മതമൈത്രിയും
മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും ദേശാഭിമാനത്തിന്റെയും മഹനീയ മാതൃകയായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങള്‍ (1753 1844). മുസ്‌ലിംകളുടെ ആത്മീയ നേതാവ്, സ്വാതന്ത്ര്യസമര നായകന്‍, മതസൗഹാര്‍ദ വക്താവ് തുടങ്ങിയ വിശേഷണത്താല്‍ പുകള്‍പെറ്റ അദ്ദേഹം മുസ്‌ലിം ഉന്നതിക്കും വിമോചനത്തിനും അധഃസ്ഥിത വിഭാഗത്തിന്റെ പുരോഗതിക്കും തീവ്രയത്‌നങ്ങള്‍ നടത്തി. ഹൈന്ദവ സഹോദരന്മാരെ ഉള്‍പ്പെടുത്തി രാജ്യത്തിന്റെ പൊതു ശത്രുവായ ബ്രിട്ടീഷുകാര്‍ക്കെതിരെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കി. അവശതയനുഭവിക്കുന്നവരെ ജാതിമത ഭേദമന്യേ തങ്ങള്‍ അകമഴിഞ്ഞ് സഹായിച്ചു. ദൈനംദിനം ആവലാതികളുമായി സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ചും പൈദാഹം തീര്‍ത്തും […]