1279

അന്വേഷണങ്ങളുടെ താക്കോൽക്കാരൻ

അന്വേഷണങ്ങളുടെ താക്കോൽക്കാരൻ

അറിവിന്റെ ഏറ്റവും വലിയ ശത്രു അറിവില്ലായ്മ അല്ലെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞിട്ടുണ്ട്. എല്ലാം അറിയാമെന്ന മായാധാരണയാണ് ജ്ഞാനത്തിനുള്ള തടസ്സം. വെല്ലുവിളികളെ അതിജീവിച്ച്, നിശ്ചയദാര്‍ഢ്യത്തിന്റെ ഉജ്ജ്വല പ്രതീകമായി ജീവിച്ച ആ മഹാശാസ്ത്രജ്ഞന്‍ ആഘോഷിക്കപ്പെട്ടത് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും മനസ്സിലാക്കിയതുകൊണ്ടല്ല. താരപരിവേഷത്തോടെ വാര്‍ത്തകളില്‍ നിറഞ്ഞ ഹോക്കിങ്ങിനെ തങ്ങള്‍ക്ക് ഒന്നുമറിയാത്ത മേഖലയിലെ അഗ്രഗണ്യനായി വലിയ ശാസ്ത്രജ്ഞാനമൊന്നുമില്ലാത്ത ശാസ്ത്രകുതുകികള്‍ അവരോധിക്കുകയായിരുന്നു. ശാസ്ത്രമേഖലയില്‍ ഹോക്കിങ് നല്‍കിയ സംഭാവനകള്‍ എളുപ്പത്തില്‍ വിവരിക്കാന്‍ പറ്റില്ല. അവ മനസ്സിലാക്കാനും ഉള്‍കൊള്ളാനും ഒട്ടും എളുപ്പവുമല്ല. പ്രപഞ്ചത്തെ പൂര്‍ണമായി അറിയാനും […]

അമേരിക്ക ഫലസ്തീനൊപ്പം ചേരുമ്പോള്‍

അമേരിക്ക ഫലസ്തീനൊപ്പം ചേരുമ്പോള്‍

അമേരിക്കന്‍ ഐക്യനാടുകളില്‍ ഇസ്രയേല്‍ അനുകൂല വികാരമുണ്ടാക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമേരിക്കന്‍ ഇസ്രയേല്‍ പബ്ലിക് അഫേഴ്‌സ് കമ്മിറ്റി അഥവാ എ.ഐ.പി.എ.സി. ഇസ്രയേലിന്റെ ‘അഞ്ചാം പത്തി’ എന്ന വിശേഷണമുള്ള ഈ സംഘടനയുടെ വാര്‍ഷിക നയരൂപവത്കരണ സമ്മേളനം മാര്‍ച്ച് ആദ്യവാരം വാഷിംഗ്ടണില്‍ ചേര്‍ന്നു. ”അമേരിക്കന്‍-ഇസ്രയേല്‍ ബന്ധം ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് എ ഐ പി എ സിയുടെ പ്രധാന ദൗത്യം. അതുവഴി ഇരുരാജ്യങ്ങളുടെയും സുരക്ഷ വര്‍ധിക്കും. ഇസ്രയേല്‍ സുരക്ഷിതമായും ശക്തമായും നിലനില്‍ക്കുന്നത് അമേരിക്കയ്ക്ക് എത്രമാത്രം ഗുണപരമാണെന്ന കാര്യം […]

‘മാറുന്ന’ ഇന്ത്യ തിന്നുന്ന നുണകള്‍

‘മാറുന്ന’ ഇന്ത്യ തിന്നുന്ന നുണകള്‍

കഴിഞ്ഞ വേനല്‍ക്കാലത്ത് ഇന്ത്യ മുസ്‌ലിംകള്‍ക്കെതിരായ അക്രമത്തിന്റെ നിരവധി ഭീകരപ്രവൃത്തികള്‍ക്ക് സാക്ഷ്യം വഹിച്ചു. പത്തു മുസ്‌ലിംകള്‍ ആള്‍ക്കൂട്ടത്താല്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍ ഡിസംബറില്‍ ഒരു ഹിന്ദുയുവാവ് മുസ്‌ലിം തൊഴിലാളിയെ രാജസ്ഥാനില്‍ വെട്ടിക്കൊന്നപ്പോള്‍ അതില്‍ പൈശാചികമായ ചിലതുണ്ടായിരുന്നു. അയാളത് വീഡിയോയില്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്തു. അത് ടെലിവിഷനിലും കാണിച്ചു. അങ്ങനെ കൊലപാതകം വെറും വാര്‍ത്തയോ സ്ഥിതിവിവരക്കണക്കോ അല്ലാതായി മാറി. വീഡിയോ ദൃശ്യങ്ങളില്‍ കൊലപാതകി തന്റെ കൃത്യത്തെ ‘മുസ്‌ലിംകളില്‍ നിന്ന് ഹിന്ദുക്കളുടെ അഭിമാനത്തെ സംരക്ഷിക്കാന്‍’ എന്ന് ന്യായീകരിക്കുന്നതു കാണാം. […]

നമുക്ക് നല്ല ഒരു വരള്‍ച്ച തന്നെയാണ് വേണ്ടത്

നമുക്ക് നല്ല ഒരു വരള്‍ച്ച തന്നെയാണ് വേണ്ടത്

രാജ്യാന്തര പ്രശസ്തനായ കാര്‍ഷികഗ്രാമീണ വിദഗ്ധനായ പി സായിനാഥിന്റെ ഒരു പുസ്തകത്തിന്റെ പേര് തന്നെ ‘ഒരു നല്ല വരള്‍ച്ച ആരാണ് ആഗ്രഹിക്കാത്തത്?’ എന്നാണ്. ഇത് ഉത്തരഭാരതത്തെക്കുറിച്ചാണ്. ഇവിടെയും അത് തന്നെയല്ലേ സ്ഥിതി? ജലസ്രോതസ്സുകള്‍ നശിപ്പിക്കുന്നത് പണം സമ്പാദിക്കാനുള്ള അത്യാര്‍ത്തി കൊണ്ടാണ്. വരള്‍ച്ചയോ വെള്ളപ്പൊക്കമോ കൊടുങ്കാറ്റോ സുനാമിയോ ഉണ്ടായാല്‍ അതില്‍ നിന്നും ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നവര്‍ നമ്മുടെ ഭരണകര്‍ത്താക്കളായാല്‍ പിന്നെ ആരുണ്ട് നമ്മെ രക്ഷിക്കാന്‍? കടുത്ത വരള്‍ച്ച വരുമ്പോള്‍ വെള്ളത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ഉച്ചത്തില്‍ പ്രസംഗിക്കുകയും, അക്കാലത്തുപോലും ജലം എന്നതിനെ […]

ഓരോ തുള്ളിയും വിലപ്പെട്ടതാണ്

ഓരോ തുള്ളിയും വിലപ്പെട്ടതാണ്

കൊടും വരള്‍ച്ചാ ബാധിത പ്രദേശമായ മഹാരാഷ്ട്രയിലെ ലത്തൂരിലേക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ച വെള്ളം നിറച്ച തീവണ്ടി ഗ്രാമീണരാല്‍ കൊള്ളയടിക്കപ്പെട്ടതിന്റെയും, അതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തതിന്റെയും, 144 പ്രഖ്യാപിച്ചതിന്റെയും വാര്‍ത്തകള്‍ നാം വായിച്ചിട്ട് അധികമൊന്നുമായിട്ടില്ല. കുടിവെള്ളം മോഷ്ടിക്കാന്‍ അടുത്ത ഗ്രാമത്തില്‍ നിന്നെത്തുന്നവരെ നേരിടാന്‍ തടാകത്തിന് ചുറ്റും ആയുധമേന്തിയ യുവാക്കള്‍ കാവല്‍ നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമീണ ചിത്രവും നമ്മുടെ മനസില്‍നിന്ന് മാഞ്ഞുകാണില്ല. ഒരു ലിറ്റര്‍ കുടിവെള്ളത്തിന് ഒരു ലിറ്റര്‍ പെട്രോളിനെക്കാള്‍ പണം മുടക്കണമെന്ന പ്രവാസികളായ നമ്മുടെ ഉറ്റവരുടെ വാക്കുകേട്ട് […]