1280

ദേശാഭിമാനവും ദേശവിരുദ്ധതയും ഹരജികള്‍ ചരിത്രം പറയുന്നു

ദേശാഭിമാനവും ദേശവിരുദ്ധതയും ഹരജികള്‍ ചരിത്രം പറയുന്നു

എണ്‍പത്തിഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പ്,1931 മാര്‍ച്ച് 23ന,് ഭഗത്‌സിംഗിനെയും അദ്ദേഹത്തിന്റെ രണ്ടു സഖാക്കളായ രാജ്ഗുരുവിനെയും സുഖ്‌ദേവിനെയും ലാഹോറില്‍ ബ്രിട്ടീഷ് ഭരണകൂടം തൂക്കിക്കൊന്നു. രക്തസാക്ഷിത്വം വരിക്കുന്ന സമയത്ത് ഭഗത്‌സിംഗിന് ഇരുപത്തിമൂന്നുവയസ്സു മാത്രമാണ് പ്രായം. മുഴുവന്‍ ജീവിതവും മുന്നിലുണ്ടായിരുന്നിട്ടും അദ്ദേഹം ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിക്കാന്‍ തയാറായില്ല. ചില അഭ്യുദയകാംക്ഷികളും കുടുംബാംഗങ്ങളും അതാഗ്രഹിച്ചിരുന്നുവെങ്കില്‍ പോലും. തന്റെ അവസാനത്തെ ഹരജിയിലും സത്യവാങ്മൂലത്തിലും അദ്ദേഹം കൊളോണിയല്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്തു എന്ന കുറ്റത്തില്‍ ഉറച്ചുനിന്നു. തന്നെ തൂക്കിക്കൊല്ലരുതെന്നും ഫയറിംഗ് സ്‌ക്വാഡിനെ കൊണ്ട് വെടിവെച്ചു കൊല്ലുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം […]

ലീഗ് എഴുപതില്‍ വന്നുനില്‍ക്കുമ്പോള്‍

ലീഗ് എഴുപതില്‍ വന്നുനില്‍ക്കുമ്പോള്‍

ഒരു പാര്‍ട്ടിക്ക് എഴുപത് വയസ്സ് തികയുന്ന സന്ദര്‍ഭം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ് . ഒരുപാട് രാഷ്ട്രീയപ്രസ്ഥാനങ്ങളും ചിന്താപദ്ധതികളും ഭൂതകാലത്തില്‍ തിരോഭവിച്ച അനുഭവപാഠം നമ്മുടെ മുന്നിലുള്ളപ്പോള്‍ വിശേഷിച്ചും. ആധുനിക ഇന്ത്യയുടെ സഞ്ചാരഗതി നിര്‍ണയിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനോടൊപ്പം സമാന്തരമായി നടന്നുനീങ്ങിയ ഒരു പാര്‍ട്ടി എന്ന നിലയില്‍ മുസ്‌ലിം ലീഗ് എഴുപത് വയസ്സ് തികയ്ക്കുമ്പോള്‍ കോട്ടനേട്ടങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ സാംഗത്യമുണ്ട്. ആ ശ്രമം സത്യസന്ധമാകുമ്പോള്‍ പുതിയ തലമുറക്കെങ്കിലും അത് വെളിച്ചം പകരാന്‍ സഹായിച്ചുകൂടായ്കയില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ആര് എത്ര […]

നിശാപ്രയാണത്തിന്റെ ചരിത്രവായന

നിശാപ്രയാണത്തിന്റെ ചരിത്രവായന

നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ കാണിപ്പാനായി തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍നിന്ന് പരിസരം അനുഗ്രഹിക്കപ്പെട്ട മസ്ജിദുല്‍ അഖ്‌സയിലേക്ക് ഇരവിന്റെ കുറഞ്ഞ സമയം കൊണ്ട് രായാത്ര ചെയ്യിച്ചവന്‍ പരിശുദ്ധനത്രെ. തീര്‍ച്ചയായും ആ വിശുദ്ധ ദാസന്‍ (കേള്‍പ്പിക്കുന്നത്) കേള്‍ക്കുന്നവനും (കാണിപ്പിക്കുന്നത്) കാണുന്നവനുമാകുന്നു. (ഖുര്‍ആന്‍ ശരീഫ് 11:1) ഇസ്‌റാഅ്- രാപ്രയാണം എന്ന് ഇസ്‌ലാമിക ചരിത്രത്തില്‍ അറിയപ്പെട്ട ഒരത്ഭുതമുണ്ട്. തിരുനബി(സ്വ) മക്കയിലെ വിശുദ്ധ പള്ളിയില്‍ നിന്ന് അനുഗ്രഹീത പരിസരമുള്ള അഖ്‌സ പള്ളിയിലേക്ക് ഒരൊറ്റ രാവിലെ ചെറിയ സമയത്തിനകം ചെന്നെത്തിയതിനെയാണ് ഇസ്‌റാഅ് എന്ന് പറയുന്നത്. അതേക്കുറിച്ച് […]

ഉത്കണ്ഠ കഠിനമാകുമ്പോള്‍

ഉത്കണ്ഠ കഠിനമാകുമ്പോള്‍

നോട്ടത്തില്‍ ഒരു മുപ്പത്തഞ്ചുകാരന്‍. മൂന്ന് മാസം മുമ്പ് പെട്ടെന്നൊരു നെഞ്ചുവേദന വന്നു. അറ്റാക്കിന് സമാനമായ വേദന അനുഭവപ്പെടുകയും ശരീരമാസകലം വിയര്‍ക്കുകയും ചെയ്തു. തനിക്ക് അറ്റാക്കാണെന്ന് ഉറപ്പിച്ച് അയാള്‍ ഹോസ്പിറ്റലില്‍ പോയി. ഇ സി ജി ടെസ്റ്റ് നടത്തി. കുഴപ്പമില്ല, നോര്‍മലാണ്. പക്ഷേ വിശ്വാസം വരുന്നില്ല. അദ്ദേഹം മറ്റൊരു ഹോസ്പിറ്റലില്‍ പരിശോധിച്ചു. ECO, TMT തുടങ്ങിയ ടെസ്റ്റുകള്‍ക്ക് വിധേയനായി. എല്ലാം നോര്‍മല്‍. വേദന വരുമ്പോഴെല്ലാം ഹോസ്പിറ്റലുകളില്‍ നിന്ന് ഹോസ്പിറ്റലുകളിലേക്ക് പാഞ്ഞു. ഈ മൂന്ന് മാസത്തിനിടക്ക് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ […]

അസീറിലെ പ്രകൃതിയും മനുഷ്യരും

അസീറിലെ പ്രകൃതിയും മനുഷ്യരും

ഖമീസില്‍ ഞങ്ങള്‍ താമസിച്ചത് ചെറിയൊരു ഹോട്ടലിലാണ്. അതൊക്കെ മാലിക് മക്ബൂല്‍ ഏര്‍പാട് ചെയ്തിരുന്നു. ഇത്രയും ദൂരം ഒറ്റക്ക് കാറോടിച്ചിട്ടും അരുവിയെ അത് ബാധിച്ചിട്ടില്ല. ഭക്ഷണം കഴിച്ച് എത്രയും വേഗം കിടന്നാല്‍ മതി എന്നായിരുന്നു എനിക്ക്. രാത്രി നല്ല തണുപ്പായിരുന്നതുകൊണ്ട് മൂടിപ്പുതച്ചുകിടക്കുന്നതിന്റെ സുഖത്തെപ്പറ്റിയാണ് ആഹാരം കഴിക്കുമ്പോഴും ഞാന്‍ ആലോചിച്ചത്. ആഹാരം കഴിച്ചുവന്നതും ഞാന്‍ കിടക്കയില്‍ വീണു. പ്രഭാതത്തില്‍ എഴുന്നേറ്റപ്പോള്‍ കണ്ടത് അരുവി ഒരു ഭൂഭാഗ ചിത്രം പൂര്‍ത്തിയാക്കിവെച്ചതാണ്. ബ്രഷ് കഴുകി വൃത്തിയാക്കുകയായിരുന്നു അരുവി. കൈത്തഴക്കമുള്ള ഒരു കലാകാരന്റെ അടയാളം […]