പുരാവസ്തു ശേഖരങ്ങള്‍
ഖമീസ് മുഷെയ്തിലെ സൂക്കിലൂടെ നടക്കുമ്പോള്‍ പരിചയപ്പെട്ട ബദര്‍ എന്ന സഊദി അറേബ്യക്കാരനാണ് അല്‍സുദ താഴ്‌വരയിലെ മ്യൂസിയത്തെപ്പറ്റി പറഞ്ഞത്. യാത്രികനായ എന്നെക്കുറിച്ച് കേട്ടപ്പോള്‍ അയാള്‍ക്ക് കൗതുകം തോന്നിക്കാണണം. ചുറ്റി നടക്കാന്‍ ഞങ്ങള്‍ക്കൊപ്പമുള്ള ടെസ്സിറോണിയുടെ പെരുമാറ്റം എല്ലാവരെയും ആകര്‍ഷിക്കുന്നു. ലേഡീസ് സൂക്കില്‍ വെച്ച് ഒരു വില്‍പനക്കാരി ടെസ്സിയോട് പറഞ്ഞത് നിനക്കാവശ്യമുള്ളതൊക്കെ എന്റെ കടയില്‍ നിന്നെടുത്തോ എന്നാണ്. പകരമായി നിന്റെ സ്‌നേഹം മാത്രം മതി എന്നും. ഏറെ പൗരാണികമായ വാസ്തുശില്‍പങ്ങള്‍കൊണ്ട് സമ്പന്നമാണ് അല്‍സുദ താഴ്‌വര. കോട്ടകളുടെ അവശിഷ്ടങ്ങള്‍ ഉണ്ടവിടെ. വിദൂരതയില്‍ നിന്ന് […]