By രിസാല on April 27, 2018
1282, Article, Articles, Issue, കവര്‍ സ്റ്റോറി
അമ്പത്തിമൂന്ന് വര്‍ഷമാകുകയാണ് ഞാന്‍ അധ്യാപന മേഖലയിലേക്ക് എത്തിയിട്ട്. വിദ്യാഭ്യാസ മേഖലയില്‍ വലിയ അപചയം സംഭവിച്ചിട്ടുണ്ട് എന്ന വിമര്‍ശം അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ ഞാനുള്‍കൊള്ളുന്നു. അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തില്‍ മാത്രമല്ലിത് സംഭവിച്ചിരിക്കുന്നത്. മൊത്തത്തില്‍ സമൂഹത്തില്‍ സംഭവിച്ചിരിക്കുന്ന മൂല്യാപചയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസമേഖലയെയും ഇത് ഗ്രസിച്ചിരിക്കുന്നുവെന്നതാണ് വാസ്തവം. ഉത്തരപദാര്‍ത്ഥപ്രദാനമായ ഒരു സമസ്തപദമാണ് വിദ്യാഭ്യാസമെന്ന് ഞാന്‍ ക്ലാസുകളില്‍ തമാശയായി പറയാറുണ്ട്. ഇത് വ്യാകരണ പണ്ഡിതന്റെ കാഴ്ചപ്പാടാണ്. ഒരുകാലത്ത് വിദ്യാഭ്യാസം എന്ന വാക്കായിരുന്നില്ല ഭാരതീയര്‍ ഉപയോഗിച്ചിരുന്നത്. വിനയനം എന്ന വാക്കായിരുന്നു. ‘വിദ്യകൊണ്ട് അറിയേണ്ടതറിയാതെ വിദ്വാനെന്ന് നടിക്കുന്നിതൂ […]
By രിസാല on April 27, 2018
1282, Article, Articles, Issue, കവര്‍ സ്റ്റോറി, കാണാപ്പുറം
വഹാബിസം, സലഫിസം തുടങ്ങിയ സംജ്ഞകള്‍ ഇസ്‌ലാമിക ലോകത്തെ പരിഷ്‌കരണ, നവോത്ഥാന സംരംഭങ്ങളുമായി ഇതുവരെ ചേര്‍ത്തുപറഞ്ഞവരെ ഞെട്ടിക്കുന്നതായിരുന്നു സഊദി കിരീടാവകാശി അമീര്‍ മുഹമ്മദ് സല്‍മാന്റെ തുറന്നുപറച്ചിലുകള്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് അമേരിക്കയിലെ പ്രശസ്ത പത്രമായ ‘വാഷിംഗ്ടണ്‍ പോസ്റ്റു’മായുള്ള അഭിമുഖത്തില്‍ മറ്റൊരു സത്യം അദ്ദേഹം തുറന്നടിച്ചു. വഹാബിസത്തെ ലോകത്തെമ്പാടും തന്റെ മുന്‍ഗാമികള്‍ പ്രചരിപ്പിച്ചത് പാശ്ചാത്യശക്തികളുടെ ആവശ്യപ്രകാരമായിരുന്നു എന്ന്. ശീതയുദ്ധകാലത്ത് കമ്യൂണിസത്തെയും അതിന്റെ വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ ലോകത്തിന്റെ നാനാഭാഗത്തുള്ള പള്ളികളിലേക്കും മതപാഠശാലകളിലേക്കും ഫണ്ടൊഴുക്കി അവിടുത്തെ മുസ്‌ലിം സമൂഹത്തെ വിധേയരാക്കാനും കമ്യൂണിസത്തെ ചെറുത്തുതോല്‍പിക്കാനും […]
By രിസാല on April 27, 2018
1282, Article, Articles, Issue, കവര്‍ സ്റ്റോറി
മോഡിയും സ്മൃതി ഇറാനിയും തമ്മില്‍ വ്യാജവാര്‍ത്തകളെ ചൊല്ലിയുണ്ടായ ബഹളം കൃത്യമായി വിശദീകരിക്കാനാവില്ല. തന്റെ വാര്‍ത്താവിനിമയ മന്ത്രിയുടെ വാദം തിരസ്‌ക്കരിച്ച നരേന്ദ്രമോഡിയ്ക്ക് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള വൈദഗ്ദ്ധ്യം അംഗീകരിക്കേണ്ടതു തന്നെ. നമ്മുടെ സമകാലിക രാഷ്ട്രീയത്തില്‍, വ്യാജവാര്‍ത്തകളില്‍ നിന്ന് ഇത്രയധികം നേട്ടമുണ്ടാക്കിയതും വ്യാജവാര്‍ത്തകള്‍ നിര്‍ലോഭം പ്രചരിപ്പിക്കുന്നതുമായ മറ്റൊരു നേതാവില്ല. മൂന്നു സംഭവങ്ങള്‍ ഇക്കാര്യത്തില്‍ എനിക്ക് തെളിവായി ഉദ്ധരിക്കാനാവും. 2017 ഡിസംബറില്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ മൂര്‍ദ്ധന്യത്തില്‍, മോഡി തന്റെ ജന്മനാട്ടിലെ പോരാട്ടത്തില്‍ ആസന്നമായിരുന്ന തോല്‍വി വിജയമാക്കി മാറ്റാന്‍ വ്യാജവാര്‍ത്തകള്‍ ഒട്ടും സങ്കോചമില്ലാതെ […]
By രിസാല on April 27, 2018
1282, Article, Articles, Issue, കവര്‍ സ്റ്റോറി
ദളിത് ഹര്‍ത്താലിന്റെ വിജയം കേരളത്തിന്റെ മുഖ്യധാരയെ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രത്യേകതകള്‍ ഉള്ളതാണ്. ഒന്നാമതായി ഹര്‍ത്താല്‍ ഒരു മുഖ്യധാരാ ജീവിതത്തിന്റെ സമരരൂപമാണ്. അവിടെയാണ് ദളിതുകളെപ്പോലെ ഒരു സമാന്തര ജീവിതത്തിന്റെ അല്ലെങ്കില്‍ ഓരജീവിതത്തിന്റെ ഭാഗമായ ഒരു അവഗണിത വിഭാഗം അത് വിജയകരമായി നടപ്പാക്കിയത്. ഇന്ന് ഹര്‍ത്താല്‍ ഒരു സിവില്‍ ജീവിതാനുഭവമാണ്. തിരക്കിട്ടു നീങ്ങുന്ന ജീവിതത്തെ സ്തംഭിപ്പിക്കുക. ആര്‍ക്കും എങ്ങോട്ടും പോകാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുക. എങ്കില്‍ ഒരു ഹര്‍ത്താല്‍ വിജയം എന്നു പറയാം. പ്രവര്‍ത്തിക്കാത്ത തൊഴില്‍ശാലകളുടെ കണക്ക് എടുക്കേണ്ടതില്ല അതിന്റെ […]
By രിസാല on April 27, 2018
1282, Article, Articles, Issue, ഓര്മ
ഫലസ്തീന് ജനതയുടെ യഥാര്‍ത്ഥ കഥകള്‍ ലോകത്തോട് വിളിച്ചുപറയാന്‍ സ്വയം സമര്‍പിച്ച പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് യാസിര്‍ മുര്‍തജ ഏപ്രില്‍ ആറാം തിയ്യതി ഇസ്‌റയേല്‍ പട്ടാളക്കാരുടെ വെടിയേറ്റ് മരണപ്പെട്ടു. ഇസ്‌റയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ ജനത ഗസ്സയില്‍ നടത്തിയ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്ന യാസിര്‍ മുര്‍തജ വീരമൃത്യു വരിക്കുമ്പോള്‍ അദ്ദേഹം ധരിച്ച കോട്ടിനുമുകളില്‍ വലിയ അക്ഷരങ്ങളില്‍ ‘പ്രസ്’ എന്നുണ്ടായിരുന്നു. ഗസ്സ നഗരത്തിന്റെ മനോഹരമായ ആകാശദൃശ്യം ഡ്രോണില്‍ പകര്‍ത്തിയതിന് ശേഷം യാസിര്‍ മുര്‍തജ ഇങ്ങനെ എഴുതി: ‘ഫലസ്തീന് ഒരു ദിവസം വരാനുണ്ട്. […]