By രിസാല on September 5, 2018
1299, Article, Articles, Issue, കവര്‍ സ്റ്റോറി
ത്രേതായുഗത്തില്‍ ജീവിച്ച ശ്രീരാമന്റെ പേരില്‍ അയോധ്യയില്‍ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് വാദിച്ചായിരുന്നു തുടക്കം. ആ ക്ഷേത്രം പൊളിച്ചുമാറ്റിയാണ് മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ ബാബര്‍ ചക്രവര്‍ത്തി തല്‍സ്ഥാനത്ത് ബാബരി മസ്ജിദ് കെട്ടിപ്പടുത്തത് എന്ന വ്യാജവാദത്തില്‍നിന്നാണ് തര്‍ക്കം ഉടലെടുക്കുന്നതും രാമജന്മഭൂമി പ്രക്ഷോഭത്തിന് 1980 കളുടെ മധ്യത്തോടെ തുടക്കം കുറിക്കുന്നതും. പള്ളി ധ്വംസനത്തോടെ, അത് സ്ഥിതി ചെയ്ത ഭൂമി സംബന്ധിച്ച തര്‍ക്കമാണ് ബാക്കിയായത്. ആരാണ് ആ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍? പള്ളി തകര്‍ത്തെറിഞ്ഞ ഉടന്‍ തല്‍സ്ഥാനത്ത് അന്നത്തെ നരസിംഹറാവു സര്‍ക്കാരിന്റെ […]
By രിസാല on September 5, 2018
1299, Article, Articles, Issue
ആണ്‍, പെണ്‍ എന്ന രണ്ട് ലിംഗവര്‍ഗങ്ങളെ മുന്‍നിര്‍ത്തിയാണ് ഇസ്ലാം മതവിധി പറയുന്നത്. എന്നാല്‍ ലിംഗന്യൂനപക്ഷമായ ഹിജഡകളെ അവഗണിക്കുന്നുമില്ല. സൂറതുശൂറായിലെ ‘അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നല്‍കുന്നു’ എന്ന ആശയം നല്‍കുന്ന വിശുദ്ധ ഖുര്‍ആനിക വചനം ഇസ്‌ലാമിക ലിംഗസങ്കല്‍പം വ്യക്തമാക്കുന്നു. ഭിന്നലിംഗ ചിന്തകള്‍ തീര്‍ത്തും ശൂന്യമാണ്. ഭിന്നലിംഗക്കാര്‍ പിശാചിന്റെ പ്രതിപുരുഷനും ക്ഷുദ്രജന്മങ്ങളുമായി കരുതപ്പെട്ടിരുന്ന കാലത്ത്, അവരും സ്ത്രീ പുരുഷലിംഗ വൃത്തത്തിന് പരിധിയില്‍ വരുന്നവരാണെന്നാണ് ഇസ്‌ലാം പറഞ്ഞത്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും ഹിജഡകള്‍ക്കുള്ള നിയമരേഖകളുണ്ട്. അവരുടെ ശരീരശാസ്ത്രത്തെ നിരീക്ഷണം നടത്തി സ്ത്രീ […]
By രിസാല on September 5, 2018
1299, Article, Articles, Issue
പുരുഷനിലോ, സ്ത്രീയിലോ കേന്ദ്രീകരിക്കുന്ന സാമൂഹ്യചുറ്റുപാടില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ വിസിബിലിറ്റി വലിയൊരു പ്രശ്‌നമാണ്. പുരുഷനാണെന്നോ സ്ത്രീയാണെന്നോ തിരിച്ചറിയപ്പെടാനാവാത്തവിധം സ്വത്വ പ്രതിസന്ധി നേരിടുന്ന ഇവര്‍ സമൂഹമണ്ഡലത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. കുടുംബത്തില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന അവഹേളനങ്ങള്‍, ഒറ്റപ്പെടുത്തല്‍, മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഇവയെല്ലാം ഇവരെ നിരന്തരം അസ്വസ്ഥപ്പെടുത്തി കൊണ്ടിരിക്കുന്നു. പലരും അടച്ചിട്ട മുറികളില്‍ ജീവിതം ഹോമിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ശുദ്ധ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ എണ്ണം തുലോം കുറവാണ്. മൂന്ന് കോടി ജനങ്ങള്‍ താമസിക്കുന്ന കേരളത്തില്‍ ട്രാന്‍ജെന്‍ഡേഴ്‌സിന്റെ മുഴുവന്‍ വിശേഷണങ്ങളുമുള്ള രണ്ടു പേര്‍ […]
By രിസാല on September 5, 2018
1299, Article, Articles, Issue, തളിരിലകള്‍
ഒരു ഉസ്താദിനെ പറ്റിയാണ് പറഞ്ഞുതുടങ്ങുന്നത്. അത്യാവശ്യം പ്രസംഗിക്കും. കാറിലാണ് യാത്ര. മാന്യമായ വീട്. ശമ്പളത്തിന് പുറമെ, നിത്യവരുമാനത്തിന്റെ മറ്റെന്തെങ്കിലും ഏര്‍പ്പാടുള്ളതായി അറിവില്ല. പതിനേഴ് വര്‍ഷമായി ഒറ്റയൊരിടത്താണ് സേവനം. നാട്ടുകാര്‍ക്കയാള്‍ ജീവാണ്. പേരും ഊരും വിലാസവും പറഞ്ഞാല്‍ നിങ്ങള്‍ക്ക് പിടികിട്ടുമായിരിക്കും-ആയതിനാലാണ് മറച്ചുപറയുന്നത്! ഷംസീറിന്റെ നിയോജകമണ്ഡലത്തിലാണ് ജോലി എന്ന ക്ലൂ മാത്രം ഇപ്പോള്‍ തരാം. മൂന്നില്‍ മൂത്ത രണ്ട് മക്കള്‍ പഠിക്കുന്നത് രണ്ട് ദഅ്‌വ കോളജുകളിലാണ്. ചോട്ട, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലും. ആളെ നേരത്തെ പരിചയമുണ്ടെങ്കിലും വ്യക്തികുടുംബ വിശേഷങ്ങളിലേക്ക് ആഴത്തിലിറങ്ങിയത് […]
By രിസാല on September 5, 2018
1299, Article, Articles, Issue, കരിയര്‍ ക്യൂസ്
എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്ക് ഉപരിപഠനത്തിനുള്ള യോഗ്യതാപരീക്ഷയായ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിംഗ് (ഗേറ്റ്) 2019 ഫെബ്രുവരിയില്‍ നടത്തും. സ്‌കോളര്‍ഷിപ്പോടെയുള്ള എം.ടെക്ക് പഠനത്തിനും ചില പൊതുമേഖലാസ്ഥാപനങ്ങളില്‍ ഉദ്യോഗത്തിനും ഗേറ്റ് സ്‌കോറാണ് മാനദണ്ഡം. മൂന്നു വര്‍ഷമാണ് ഗേറ്റ് സ്‌കോറിന്റെ സാധുത. നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ റിക്രൂട്ട്‌മെന്റിന് ഗേറ്റ് സ്‌കോര്‍ ഉപയോകുന്നുണ്ട്. എന്‍ജിനിയറിംഗ്/സയന്‍സ് മേഖലകളില്‍ 24 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ഒരാള്‍ക്ക് ഒരു വിഷയത്തിലെ പരീക്ഷയേ അഭിമുഖീകരിക്കാനാകൂ. എഴുതേണ്ട പേപ്പര്‍ ഏതെന്ന് അപേക്ഷകരാണ് തീരുമാനിക്കേണ്ടത്. അവര്‍ ചേരാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സ്, ജോലിമേഖല, […]