By രിസാല on September 12, 2018
1300, Article, Articles, Issue, കവര്‍ സ്റ്റോറി
ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ജനാധിപത്യപ്രശ്നം എന്താണെന്ന ചോദ്യത്തിന്റെ ഉത്തരം, പടര്‍ന്ന് പിടിക്കുന്ന തീവ്ര വലതുപക്ഷമാണെന്നാണ്. രാജ്യത്ത് മാധ്യമങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദത്തിലൂടെ വാര്‍ത്തകള്‍ പൂഴ്ത്തിവെക്കാനും, അവസരോചിതമായി പാകപ്പെടുത്താനും ഭരണശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ വലിയൊരു ഉദാഹരണമാണ്, രാജ്യത്തെ ഒരു പ്രധാന മാധ്യമസ്ഥാപനത്തിലെ ഒരു വാര്‍ത്താധിഷ്ഠിത പരിപാടിയുടെ സംപ്രേക്ഷണം തുടര്‍ച്ചയായി പത്ത് ദിവസത്തില്‍ കൂടുതല്‍ തടസ്സപ്പെടുത്തിയത്. എ ബി പി ന്യൂസ് ഇന്ത്യയിലെ മുഖ്യധാരാ ദ്വിഭാഷാ മാധ്യമസ്ഥാപനമാണ്. ഉത്തരേന്ത്യയില്‍ നല്ല രീതിയില്‍ പ്രചാരവും സ്വാധീനവുമുള്ള ചാനല്‍. ആ ചാനലിലെ ജൃശാല […]
By രിസാല on September 12, 2018
1300, Articles, Issue, കവര്‍ സ്റ്റോറി
‘ലോകാവസാന നിലവറ’ എന്നൊന്നുണ്ട്. ഡൂംസ് ഡേ ബാങ്ക്. നോര്‍വെയിലാണ്. സ്വാള്‍ബാള്‍ഡ് ദ്വീപ് സമൂഹത്തില്‍ ഉള്‍പ്പെട്ട സ്പിറ്റ്‌സ് ബെര്‍ഗന്‍ ദ്വീപിലാണ്. പ്രപഞ്ചത്തിന്റെ അനാദിയായ വിസ്മയങ്ങള്‍ക്കും പ്രതിഭാസങ്ങള്‍ക്കും മുന്നില്‍ മനുഷ്യന്‍ എന്നത് എത്ര നിസാരമായ പദമാണ് എന്ന ആത്യന്തിക സത്യത്തെ അഭിസംബോധന ചെയ്യുന്ന ഒരു ആശയത്തില്‍ നിന്നാണ് 2008-ല്‍ അതിന്റെ പിറവി. ഉത്തരധ്രുവത്തില്‍ നിന്ന് ആയിരത്തോളം മൈലുകള്‍ അകലെ. മഹാപ്രളയങ്ങളും കൊടുംവ്യാധികളും മഹായുദ്ധങ്ങളും ക്ഷാമങ്ങളും വന്ന് ഭൂമിയിലെ മനുഷ്യവാസത്തെ തകര്‍ത്തുകളയുന്ന ഒരു നാളെയെ ആ ആശയം പ്രതീക്ഷിക്കുന്നു. മനുഷ്യരെ ജീവനത്തിനും […]
By രിസാല on September 12, 2018
1300, Article, Articles, Issue, കവര്‍ സ്റ്റോറി
കൃത്യം ഒരു കൊല്ലം മുമ്പാണ് ബിഹാറില്‍ വെള്ളപ്പൊക്കമുണ്ടായത്. 14 ജില്ലകളില്‍ വെള്ളംപൊങ്ങിയപ്പോള്‍ ദുരിതമനുഭവിച്ചത് ഒരു കോടിയോളം പേര്‍. വ്യോമനിരീക്ഷണം നടത്തി, കെടുതികള്‍ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി 500 കോടിയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചു. വെള്ളമിറങ്ങിയ ശേഷം കെടുതികള്‍ വിലയിരുത്തി ബിഹാര്‍ സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാറില്‍ നിന്ന് ആവശ്യപ്പെട്ടത് 7,636.5 കോടി രൂപ. 2018 ഫെബ്രുവരിയില്‍ 1,711.66 കോടി രൂപ കേന്ദ്രം അനുവദിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തി, പുനര്‍നിര്‍മാണത്തിന് വേണ്ട തുക നിശ്ചയിച്ച് ബിഹാര്‍ സര്‍ക്കാര്‍ കൈമാറുകയും അത് വിലയിരുത്തി, നിര്‍ദിഷ്ട […]
By രിസാല on September 12, 2018
1300, Article, Articles, Issue, കവര്‍ സ്റ്റോറി
ഡാം തുറക്കുമെന്നും വൈകീട്ടോടുകൂടി ആലുവ മുഴുവനും വെള്ളത്തിലാവുമെന്നുള്ള വാര്‍ത്ത കേട്ട് പലരുടെയും വീടുകളില്‍നിന്നും വിളിയും കരച്ചിലുമെല്ലാം ഉയര്‍ന്നപ്പോഴാണ് ഞങ്ങള്‍ കുസാറ്റ് അതുല്യ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ആളുകളെല്ലാം കൂടി ഹോസ്റ്റലില്‍ താമസിക്കേണ്ടിവന്നാല്‍ കരുതിവെക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിച്ചുതുടങ്ങിയത്. പലര്‍ക്കും വീടുകളിലേക്കു പോകാനുള്ള വഴി അടഞ്ഞയിടത്ത് ഒരാഴ്ചക്കാലത്തേക്കുള്ളത് കരുതിവെക്കുക എന്നതില്‍പരം ഞങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല. ഒന്നിച്ചുനില്‍ക്കുക, കൂട്ടായിരിക്കുക എന്നതുള്‍ക്കൊണ്ട് പറ്റാവുന്നയത്രയും വെള്ളം ശേഖരിച്ചുവെക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മൊബൈല്‍ഫോണ്‍ അടക്കം ഉപകരണങ്ങളും ചാര്‍ജ്‌ചെയ്തുവെക്കണം. രാവിലെ ഹോസ്റ്റല്‍ സെക്രട്ടറിയും, മെസ് സെക്രട്ടറിയും ശേഖരിച്ചുവെക്കേണ്ട ഭക്ഷ്യസാധനങ്ങളുടെയും, […]
By രിസാല on September 12, 2018
1300, Article, Articles, Issue, കവര്‍ സ്റ്റോറി
കേരളം ചരിത്രത്തിലെ ഭീകരമായ ദുരന്തങ്ങളിലൂടെയാണ് കടന്നുപോയത്. പൂര്‍ണമായി കരകയറാന്‍ നമുക്കിനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. വെറും ഒരു പ്രളയമെന്ന് ഇതിനെ വിളിച്ചുകൂടാ. മനസിലെ നന്മകൊണ്ട് കേരളം ജയിച്ച പ്രളയം എന്ന് പറഞ്ഞാലേ ഈ പ്രളയചിത്രം പൂര്‍ത്തിയാവൂ. സമീപകാലത്തൊന്നും വന്‍ദുരന്തങ്ങള്‍ നേരിട്ട് പരിചയമില്ലാത്തവരാണ് മലയാളികള്‍. ഏറെക്കുറെ ശാന്തവും സമ്പദ്‌സമൃദ്ധവുമായ നാഗരിക ജീവിതം നയിക്കുന്നവരാണവര്‍. പക്ഷേ എന്നിട്ടുപോലും കയ്യിലുള്ളതും കണ്‍മുന്നിലുള്ളതുമെല്ലാം കല്ലും മണ്ണും വെള്ളവുമെടുത്തുകൊണ്ട് പോയിട്ടും അവര്‍ അലമുറയിട്ട് നെഞ്ചിലടിച്ച് കീറി ജീവിതമൊടുക്കുകയല്ല ചെയ്തത്. സാമൂഹിക പദവിയുടെ കുപ്പായങ്ങളെല്ലാം അഴിച്ചെറിഞ്ഞ് രക്ഷാ- […]