By രിസാല on October 6, 2018
1303, Article, Articles, Issue, ചൂണ്ടുവിരൽ
1977 സെപ്റ്റംബര്‍ അഞ്ച്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല. സീതാറാം യെച്ചൂരിയാണ് വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ്. അടിയന്തിരാവസ്ഥ പിന്‍വലിച്ചിട്ട് ആറ് മാസമേ ആയുള്ളൂ. ഇന്ത്യയെന്നാല്‍ ഇന്ദിര എന്ന് ആര്‍ത്തലച്ചിരുന്ന ഒരു ഭരണസംവിധാനം അധികാരം വിട്ടൊഴിഞ്ഞിട്ടും കഷ്ടി ആറ് മാസം. സര്‍വപ്രതാപിയാണ് അന്നും ഇന്ദിരാഗാന്ധി. ഡല്‍ഹിയില്‍ ഇന്ദിരയറിയാതെ ഈച്ചപാറാത്ത കാലമെന്ന് അന്നത്തെ പാട്ടുകാര്‍. ശാന്തസ്വരൂപനായ മൊറാര്‍ജി ദേശായി പ്രധാനമന്ത്രി. തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും ഇന്ദിര വിട്ടൊഴിയാത്ത അധികാരങ്ങള്‍ നിരവധി. അതിലൊന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയാണ്. അടിയന്തിരാവസ്ഥക്കെതിരെ അതിതീഷ്ണമായ മുദ്രാവാക്യങ്ങള്‍ […]
By രിസാല on October 5, 2018
1303, Article, Articles, Issue
നമ്മുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോഡി അതിവിദഗ്ധനായ പ്രഭാഷകനായാണു വാഴ്ത്തപ്പെടുന്നത്. 2013 ല്‍ അന്നത്തെ സര്‍ക്കാരിനെതിരെയും രൂപയുടെ മൂല്യശോഷണത്തിനെതിരെയും അദ്ദേഹം ഗര്‍ജിച്ചപ്പോള്‍ എല്ലാവരും ”സബാഷ്,മോഡിജി,സബാഷ്! ഇതാണ് പ്രസംഗം. ഇതൊരു പ്രസംഗം മാത്രമല്ല,വിശന്നിരിക്കുന്ന രാഷ്ട്രത്തിന് ആഹാരവുമാണ്. പ്രസംഗിക്കാനറിയുന്ന ഒരു നേതാവിനെ ഞങ്ങള്‍ക്കു വേണം. ഞങ്ങള്‍ക്ക് ഭക്ഷണം മാത്രമല്ല, ഭാഷണവും വേണം,” എന്നെല്ലാം ആര്‍ത്തുവിളിച്ചു. സംസാരിക്കാനറിയാവുന്ന ഒരു നേതാവിനു വേണ്ടിയുളള ആഗ്രഹവും ആവശ്യവും തീര്‍ച്ചയായും നരേന്ദ്രമോഡിയുടെ ചെവികളിലും എത്തിയിട്ടുണ്ടാകും. അന്നു മുതല്‍ അദ്ദേഹം തിരിഞ്ഞു നോക്കിയിട്ടേയില്ല-പ്രഭാഷണം നടത്താനുള്ള ഒരൊറ്റയവസരം പോലും അദ്ദേഹം പാഴാക്കിയിട്ടില്ല. […]
By രിസാല on October 4, 2018
1303, Article, Articles, Issue, വർത്തകൾക്കപ്പുറം
വ്യത്യസ്ത മേഖലകളില്‍ ധൈഷണികമായ ഇടപെടലുകള്‍ നടത്തുകയും തങ്ങളുടെ ജീവിതപരിസരത്ത് മുഖ്യധാരയുടെ ഒഴുക്കിന് എതിരായി തുഴഞ്ഞുനീങ്ങാന്‍ ആര്‍ജവം കാണിക്കുകയും ചെയ്ത വ്യക്തിത്വങ്ങള്‍ ഡോ. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവര്‍ ദൂരൂഹ സാഹചര്യത്തില്‍ നാടന്‍ തോക്കില്‍നിന്നുള്ള വെടിയേറ്റ് മരിച്ചുവീണിട്ട് വര്‍ഷങ്ങളായെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. കൊലപാതകങ്ങളെ പൊതിഞ്ഞുനില്‍ക്കുന്ന നിഗൂഢത മാധ്യമങ്ങള്‍ക്ക് വിഷയം പോലുമാകുന്നില്ല എന്നതില്‍നിന്നു തന്നെ രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ കൃപാശിസ്സുകളോടെയാണ് കൊലയാളികള്‍ സൈ്വരവിഹാരം നടത്തുന്നതെന്ന് തെളിയുന്നുണ്ട്. തീവ്രവാദികളെ കൈകാര്യം ചെയ്യുന്നിടത്ത് സര്‍ക്കാറുകള്‍ കാണിക്കുന്ന ഇരട്ടത്താപ്പിന്റെ […]
By രിസാല on October 4, 2018
1303, Article, Articles, Issue, റീഡിംഗ് റൂം
‘ഒരു ദിവസം ഉറക്കത്തില്‍ നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്തു ചെയ്യും?’ അസീസിന്റെ ശബ്ദം ഉയര്‍ന്നു. പെട്ടെന്ന് അരവാതിലിന്റെ അപ്പുറത്ത് നിന്ന് അസംഖ്യം കാലുകള്‍ ശബ്ദിക്കുന്നത് അസീസ് കേട്ടു. പ്രമീളയുടെ മുറിയുടെ മുന്നില്‍ കൂട്ടംകൂടി കുറേപേര്‍ നില്ക്കുന്നുണ്ടായിരുന്നു. അവരുടെ മുഖങ്ങളിലൂടെ അരിശം ഒരു കാര്‍മേഘത്തെ പോലെ കടന്നുപോകുന്നതും അസീസ് കണ്ടു. ‘ഞാനെന്റെ പേരു പറയും. അത്ര തന്നെ. എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റെ പേരു തന്നെയാണ്. പ്രമീള ഗോഖലെ. മഹാരാഷ്ട്ര ഹിന്ദു. ചിത്പവന്‍ ബ്രാഹ്മണന്; […]
By രിസാല on October 4, 2018
1303, Article, Articles, Issue, നീലപ്പെൻസിൽ
കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ സ്കൂളിലെ ഉച്ചഭക്ഷണം ബഹിഷ്കരിച്ചത്. ഒട്ടു മിക്ക മാധ്യമങ്ങളും ദളിത് പാചകക്കാരി കാരണം കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയില്ല എന്ന തലക്കെട്ടുകളാണ് കൊടുത്തത്. വിദ്യാര്‍ത്ഥികള്‍, ദളിത്, ഉച്ചഭക്ഷണം എന്നീ വാക്കുകളെ വളരെ സമര്‍ത്ഥമായി കൂട്ടിയിണക്കി ഉണ്ടാക്കിയ തലവാചകം. തലക്കെട്ടിന് ശേഷം വാര്‍ത്തയെ വിശദമായി സമീപിക്കുമ്പോള്‍ വലിയ രീതിയില്‍ സൂക്ഷ്മമായ റിപ്പോര്‍ട്ടിംഗ് നടന്നില്ല എന്ന് വ്യക്തം. സീതാപൂര്‍ നിവാസികളില്‍ ഭൂരിഭാഗവും ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണരും യാദവരുമാണെന്നാണ് […]