വിശ്വാസവും വ്യാപാരവും തമ്മില്‍
ചരിത്രത്തില്‍ ചില മുന്തിയ രസങ്ങളുണ്ട്. അതിലൊന്നാണ് ഒമാനികളുടെ സൗഹൃദങ്ങള്‍. അവര്‍ ബ്രിട്ടീഷുകാരുമായി സൗഹൃദം നില നിറുത്തുമ്പോള്‍ തന്നെ അവരുടെ ഒന്നാം ശത്രുവായ ടിപ്പു സുല്‍താനുമായും നല്ല വ്യാപാര ബന്ധത്തിലായിരുന്നു. ഒമാന്‍ തീരത്ത് ഈ പരസ്പര ശത്രുക്കള്‍ വൈരം മറന്ന് സ്വന്തം ലാഭം സുരക്ഷിതമാക്കുകയായിരുന്നു. ടിപ്പു സുല്‍താന്‍ തന്റെ നാട്ടില്‍ ഫ്രഞ്ചുകാരുടെ സഹായത്തോടെ വ്യാപാര രംഗത്ത് നിന്ന് ബ്രിട്ടീഷുകാരെ ഒഴിവാക്കിയെങ്കില്‍ വിദേശത്ത് ബ്രിട്ടനെ ഒഴിവാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പരമാവധി ബ്രിട്ടീഷ് കമ്പനികളെ മാറ്റി നിറുത്താന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. ടിപ്പു […]