By രിസാല on December 13, 2018
1312, Article, Articles, Issue, ചൂണ്ടുവിരൽ
കേരളത്തിലിപ്പോള്‍ സംഘപരിവാര്‍ അഴിച്ചുവിട്ടിരിക്കുന്ന സമരത്തിലൂടെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രധാന ഇരയായിക്കൊണ്ടിരിക്കുന്നത് സ്ത്രീ സമൂഹമാണ്. വിശ്വാസത്തില്‍ അഭയം പ്രാപിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വീട്ടടിമകളായിരിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തെ രക്ഷിക്കാനുള്ള രക്ഷകരുടെ വേഷമാണ് ഇന്ന് സംഘപരിവാറിനുള്ളത്. നമ്മുടെ ഇടത് ലിബറല്‍ കുടുംബങ്ങളിലും പൗരസമൂഹത്തിലും പണ്ടേ രണ്ടാംതരം പൗരികളായി പിന്നിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട സ്ത്രീകള്‍ക്ക് മതവിശ്വാസത്തിന്റെ മണ്ഡലത്തില്‍ ഒന്നാം തരം പൗരത്വവും മുന്‍നിരയുമാണ് സംഘപരിവാര്‍ വച്ചുനീട്ടുന്നത്. വീട്ടുവാതിലുകള്‍ തുറന്ന് അയ്യപ്പനാമജപവുമായി മുന്‍നിരയിലേക്ക് വരാനാണ് അവര്‍ സ്ത്രീകളെ വിളിക്കുന്നത്. അത് ചെവിക്കൊള്ളുന്ന സ്ത്രീകളുടെ […]
By രിസാല on December 12, 2018
1312, Article, Articles, Issue, വർത്തകൾക്കപ്പുറം
അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് സുഹൃത്ത് ഷമീം അഹ്മദ് ഖാന്റെ ബന്ധുവീട്ടിലേക്കുള്ള യാത്രയില്‍ അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയപ്പോള്‍ കണ്ണില്‍ തറച്ചുനിന്നത് ഉര്‍ദുവിലെഴുതിയ സ്ഥലപ്പേരാണ്: ഇലാഹബാദ്. ദൈവത്തിന്റെ നഗരം. മൂന്ന് പുണ്യനദികള്, ഗംഗയും യമുനയും ഐതിഹ്യത്തിലെ സരസ്വതിയും ഒത്തുചേരുന്ന സംഗമഭൂമി. നെഹ്റു കുടുംബത്തിന്റെ ആരൂഢം ബഹുസ്വരത കളിയാടിയ ഈ മഹാനഗരത്തിലാണ്. അക്ബര്‍ ഇലാഹാബാദി, ഫിറാഖ് ഗോരഖ്പൂരി, ഹരിവംശ് റായ് ബച്ചന് (അമിതാഭ് ബച്ചന്റെ പിതാവ്) തുടങ്ങിയ ലബ്ധപ്രതിഷ്ഠരായ കവികളെ രാജ്യത്തിന് നല്കിയ സാംസ്കാരികസമേകതയുടെ ഫലഭൂയിഷ്ഠ മണ്ണ്. അലഹബാദ് […]
By രിസാല on December 11, 2018
1312, Article, Articles, Issue
മാനവീയന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അമൂല്യങ്ങളായ അനന്തരങ്ങളിലൊന്നാണ് ഇസ്ലാമും പ്രവാചകനായ മുഹമ്മദും(സ്വ). വിവേകപൂര്‍ണമായ ഒരു വിലയിരുത്തല്‍ ഇസ്ലാമിനോ മുഹമ്മദ് നബിക്കോ സാമാന്യചരിത്രം പൊതുവില്‍ അനുവദിച്ചിട്ടില്ല (അപവാദങ്ങള്‍ ഇല്ലെന്നിരിക്കിലും). ഇസ്ലാംവിശ്വാസികള്‍ക്ക് പ്രവാചകന് പ്രണയാര്‍ദ്രമായൊരു വികാരമാണ്. വിമതര്‍ക്കോ, ഒരാസുരമൂര്ത്തിയും. എഴുതപ്പെട്ട ചരിത്രങ്ങളില്‍ ബഹുഭൂരിഭാഗവുമാകട്ടെ ഈ വിടവ് നികത്താന്‍ കാര്യമായെന്തെങ്കിലും ചെയ്തിട്ടില്ല. ഇവിടെയാണ് പ്രവാചകന്റെ നഗരത്തെക്കുറിച്ച് പുറത്തിറങ്ങാനിരിക്കുന്ന ‘പ്രാവചകന്റെ മദീന: രാഷ്ട്രം, സമൂഹം, സമ്പദ് വ്യവസ്ഥ’ എന്ന പുസ്തകത്തിന്റെ പ്രസക്തി. അക്കാദമിക മലയാളത്തില്‍ ഇസ്ലാം സംബന്ധിയായി ഇതുപോലെ ഏറെ പുസ്തകങ്ങളില്ല. രേഖകളും വിശകലനങ്ങളുമുപയോഗിച്ച് നിഗമനങ്ങളിലെത്തുന്നതാണ് […]
By രിസാല on December 11, 2018
1312, Article, Articles, Issue
ജനാധിപത്യത്തെ കുറിച്ച് സംസാരിച്ചു തുടങ്ങുക എബ്രഹാം ലിങ്കന്റെ റൈം സ്കീമൊത്ത നിര്‍വചനം ഉരുവിട്ടു കൊണ്ടായിരിക്കും. ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടി… ജനാധിപത്യത്തെ ഒരു ഭരണക്രമമായി മാത്രം കാണാനാണ് ഇത്തരം നിര്‍വചനങ്ങള്‍ ശ്രമിക്കുന്നത്. അത് പ്രാതിനിധ്യ പങ്കാളിത്തത്തെ മുന്നോട്ട് വെക്കുന്നു. ഭൂരിപക്ഷത്തിന്റെയോ എണ്ണത്തിന്റെയോ കളിയാണത്. നമ്പറാണ് പ്രശ്നം. നമ്പറൊത്താല്‍ ഏത് അനീതിയും ആധികാരികമാകും, നിയമപരമാകും. ജര്‍മനിയിലും ഇറ്റലിയിലും ഹിറ്റ്ലറും മുസോളിനിയും ആഘോഷിച്ചതും ഭൂരിപക്ഷത്തിന്റെ യുക്തിയായിരുന്നുവല്ലോ. അതില്‍ നിന്ന് ഇന്ത്യയെപോലുള്ള രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ജനാധിപത്യം വ്യത്യസ്തമാകുന്നത് തിരുത്തല്‍ ശക്തിയാകാന്‍ ഈ ഭരണക്രമത്തിന് […]
By രിസാല on December 11, 2018
1312, Article, Articles, Issue, നീലപ്പെൻസിൽ
വര്‍ത്തമാന ഇന്ത്യയുടെ കലുഷിത രാഷ്ട്രീയാന്തരീക്ഷം ഒട്ടേറെ പ്രതിസന്ധികളെയാണ് പ്രതിനിധീകരിക്കുന്നത്. 2014ല്‍ അധികാരമേറ്റ സര്‍ക്കാറും, തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും രാജ്യത്തിന്റെ നിലനില്പിനെയും ബഹുസ്വര മാനങ്ങളെയും വ്യതിചലിപ്പിച്ചിട്ടുണ്ട്. ഒരു ഭരണകൂടത്തിന്റെ നിശ്ചിത അജണ്ടകളും അവയെ നിലവില്‍ വരുത്താന്‍ നടത്തുന്ന പ്രക്രിയകളും ഒരു ജനതയെ എത്രത്തോളം ഭിന്നിപ്പിക്കുന്നുണ്ടെന്ന് നാം കണ്ടു. ഇത്തരം സങ്കീര്‍ണമായ രാഷ്ട്രീയ ചുറ്റുപാടുകളില്‍ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പ്രസക്തിയുണ്ട്. ഇന്ത്യയില്‍ തീവ്ര വലതുപക്ഷം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂരിപക്ഷ വാദികളിലുള്ള കാഴ്ചപ്പാടുകളില്‍ നിന്ന് വ്യത്യസ്തമല്ല. […]