1319

ആ കൊലച്ചതിയില്‍ അവര്‍ ഒറ്റക്കെട്ട്!

ആ കൊലച്ചതിയില്‍ അവര്‍ ഒറ്റക്കെട്ട്!

ഒടുങ്ങാത്ത രാഷ്ട്രീയ പിത്തലാട്ടങ്ങളുടെ അരങ്ങായി മാറിയ ഇന്ത്യന്‍ രാഷ്ട്രീയവേദി ആത്മവഞ്ചനകളുടെയും കാപട്യത്തിന്റെയും കൂത്തരങ്ങാണെന്ന് തെളിയിക്കുന്നതാണ് സവര്‍ണ, അധീശത്വവര്‍ഗത്തെ സന്തോഷിപ്പിക്കാന്‍ നരേന്ദ്രമോഡി ഭരണകൂടം കൊണ്ടുവന്ന സാമ്പത്തിക സംവരണം എന്ന സൂത്രവാക്യവും ആ കെണിവെപ്പില്‍ സ്വമേധയാ എടുത്തുചാടിയ പ്രതിപക്ഷത്തിന്റെ ഭോഷത്തരങ്ങളും. ജനകീയ അപ്രിയതയുടെ നിലയില്ലാ കയത്തില്‍ പിടിച്ചുനില്‍ക്കാന്‍ പുല്‍ക്കൊടി തേടുന്ന ബി.ജെ.പി സര്‍ക്കാര്‍ ആര്‍.എസ്.എസിന്റെ ഇംഗിതങ്ങള്‍ക്കൊത്ത് ചുട്ടെടുത്തതാണ് മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം. ഇത് നടപ്പാക്കാനുള്ള ഭരണഘടനാഭേദഗതി ബില്‍ എത്ര പെട്ടെന്നാണ് ലോക്‌സഭയില്‍ ചൂട്ടെടുത്തത്!. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍, […]

സലഫിസം കുമ്പസരിക്കുന്നു ഇസ്തിഗാസയും ശിര്‍ക്കല്ല

സലഫിസം കുമ്പസരിക്കുന്നു ഇസ്തിഗാസയും ശിര്‍ക്കല്ല

ഉമറിന്റെ(റ) കാലത്താണ്. മനുഷ്യരാകെ വറുതി കൊണ്ട് കഷ്ടപ്പെടുന്നു. അപ്പോഴാണ് ബിലാലുബ്ന്‍ ഹാരിസ് അല്‍മുസ്‌നി എന്ന സ്വഹാബിവര്യന്‍ തിരുനബിയുടെ ഖബര്‍ ശരീഫിന് അടുത്ത് വരുന്നത്. ‘യാ റസൂലല്ലാഹ്! ഇസ്തസ്ഖി ലി ഉമ്മതിക…’ ‘അല്ലഹുവിന്റെ ദൂതരേ, അങ്ങയുടെ സമുദായത്തിന് വേണ്ടി അല്ലാഹുവിനോട് മഴ തേടൂ..അവരാകെ പ്രയാസത്തിലാണ്..’ വഫാതായ തിരുനബിയെ നേരിട്ട് വിളിച്ച് സങ്കടം ബോധിപ്പിക്കുകയാണ് സ്വഹാബിവര്യന്‍. ഉടന്‍ പരിഹാരമുണ്ടായി. ബിലാല്‍(റ) തിരുനബിയെ സ്വപ്‌നം കണ്ടു. പെട്ടെന്ന് ഉമറിനെ(റ) കാണണമെന്നും ഭരണത്തില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്താന്‍ ആവശ്യപ്പടണമെന്നും മഴ ലഭിക്കുന്ന സുവാര്‍ത്ത […]

ഹദ്‌റമികളുടെ താവഴി

ഹദ്‌റമികളുടെ താവഴി

മുസ്‌ലിം സമൂഹത്തില്‍ ഏറെ സ്വാധീനം പുലര്‍ത്തുന്നവരാണ് സയ്യിദ് കുടുംബം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പുത്രി ഫാതിമയുടെ താവഴിയില്‍ വന്ന വംശമാണ് സയ്യിദുമാര്‍. അതിനാല്‍ നബി കുടുംബക്കാര്‍ എന്ന നിലയില്‍ ഇവര്‍ക്ക് സമൂഹം ഉന്നതമായ സ്ഥാനം നല്‍കിപ്പോരുന്നു. മദീനയായിരുന്നു അവരുടെ കേന്ദ്രം. ഉമവി ഖലീഫമാരുടെ കാലത്ത് (661-750) ഇവര്‍ അവഗണനക്ക് വിധേയമായതിനാല്‍ സ്വദേശം വിട്ട് പല ഭാഗങ്ങളിലേക്കും കുടിയേറി. കുറേകാലം അബ്ബാസി ഖിലാഫതിന്റെ (751- 1258)തലസ്ഥാനമായ ബഗ്ദാദിലാണ് താമസമാക്കിയത്. അബ്ബാസികള്‍ അവര്‍ക്ക് സ്ഥാനമാനങ്ങളും സംരക്ഷണവും നല്‍കിപ്പോന്നു. ബസറ കര്‍മാത്തി […]

അമിതിനെ അവര്‍ക്ക് ഇല്ലാതാക്കേണ്ടതുണ്ട്

അമിതിനെ അവര്‍ക്ക് ഇല്ലാതാക്കേണ്ടതുണ്ട്

റോബിന്‍ ജെഫ്രി India’s Newspaper revolution എന്ന പുസ്തകത്തില്‍, ഇന്ത്യന്‍ മാധ്യമങ്ങളിലെ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത് ന്യൂസ് റൂമുകളിലെ ദളിത് മുസ്ലിം മാധ്യമ പ്രവര്‍ത്തകരുടെ എണ്ണക്കുറവാണ്. ഈയൊരു പ്രശ്‌നം ഏറെക്കുറെ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിപ്പോവുകയും, പ്രായോഗിക തലത്തിലേക്ക് വരുമ്പോള്‍ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളിലും ദളിതര്‍ക്ക് ജോലി ലഭിക്കുക എളുപ്പമല്ലാതിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജനസംഖ്യയില്‍ വലിയൊരു പങ്കും ആദിവാസി ഗോത്ര വര്‍ഗ്ഗങ്ങളും ദളിതരുമാണ്, അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ എത്ര മുഖ്യധാരാ പത്ര മാധ്യമങ്ങള്‍ക്ക് അവരുടെ ഇടയില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാരുണ്ട്. […]

വ്യക്തിയും സമൂഹവും: ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകള്‍

വ്യക്തിയും സമൂഹവും: ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകള്‍

ഇസ്‌ലാമിലെ സാമൂഹികത സാമൂഹിക സങ്കല്‍പ സിദ്ധാന്തത്തില്‍ (sociological imagination theory) സി. റൈറ്റ് മില്‍സ് വാദിക്കുന്നത് വൈയക്തിക പ്രശ്‌നങ്ങള്‍ സാമൂഹിക ചലനങ്ങളെ സാരമായി ബാധിക്കുന്നുണ്ട് എന്നാണ്; ഓരോ വ്യക്തിയുടെയും പ്രശ്‌നം അതാത് സമൂഹത്തിന്റെയും സമസ്യയായിമാറുമെന്ന്. സാമൂഹ്യ സമസ്യകളെ പരിഹരിക്കാന്‍ ഇസ്‌ലാം ഉപദേശിക്കുന്ന വഴി വ്യക്തികളെ സന്മാര്‍ഗ ദിശയിലേക്ക് കൊണ്ടുവരിക എന്നതാണ്. വിശ്വാസക്കൂറ് ഏതൊരു വ്യക്തിയെയും സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കുന്നു. വിശ്വാസത്തിന്റെ വിവിധ സാമൂഹ്യമാനങ്ങള്‍ മാനവബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ പ്രേരിപ്പിക്കുന്നു. കണിശതയാര്‍ന്ന പ്രാര്‍ത്ഥനാമുറകള്‍ ആത്മീയമായ ചിട്ടകളില്‍ അവരെ ഉറപ്പിക്കുന്നു. വര്‍ഷത്തിലൊരു മാസം […]