By രിസാല on February 27, 2019
1323, Article, Articles, Issue, ചൂണ്ടുവിരൽ
ചരിത്രസംഭവങ്ങളും വ്യക്തികളും രണ്ടുതവണ ആവര്‍ത്തിക്കുമെന്ന് പറഞ്ഞത് ഹെഗലാണ്. എല്ലായ്പ്പോഴും എന്നപോലെ കാള്‍മാര്‍ക്സ് അതിനെ തിരുത്തി. ഒന്നാം തവണ ദുരന്തമായും രണ്ടാം തവണ പ്രഹസനമായുമാണ് ചരിത്രം ആവര്‍ത്തിക്കുക എന്ന് ലൂയി ബോണപ്പാര്‍ട്ടിന്റെ പതിനെട്ടാം ബ്രൂമെയറില്‍ മാര്‍ക്സ് എഴുതി. മഹത്തായ മരണാനന്തരജീവിതം സിദ്ധിച്ച ധൈഷണികനാണ് മാര്‍ക്സ്. ലോകത്തിന്റെ സമസ്ത ചിന്താധാരകളെയും പലരൂപത്തില്‍ മാര്‍ക്സ് സ്വാധീനിക്കുന്നു. മാര്‍ക്സിന്റെ ഭൂതങ്ങള്‍ എന്ന് ദെറിദ. മാര്‍ക്സ് ജീവിതാന്ത്യം വരെ എഴുതിച്ചെറുത്ത മുതലാളിത്തം പോലും പ്രതിസന്ധിഘട്ടങ്ങളില്‍ മാര്‍ക്സിനെ അവര്‍ക്കുവേണ്ടി വായിച്ചെടുക്കുന്നു. സമാനമോ അതിലധികമോ ആണ് മാര്‍ക്സിസം […]
By രിസാല on February 27, 2019
1323, Article, Articles, Issue, കവര്‍ സ്റ്റോറി
മൂന്നാം സെമസ്റ്ററിലെ ഡോക്യുമെന്ററി നിര്‍മാണത്തിനു വേണ്ടി വിഷയങ്ങള്‍ തിരയുന്നതിനിടക്ക് ഗ്രൂപ്പംഗമായിരുന്ന മെഹ്വഷാണ് മുഹമ്മദ് ആമിര്‍ ഖാനെക്കുറിച്ച് ആദ്യം പറയുന്നത്. എന്‍ ഡി ടി വിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്ന കാലത്ത് ഇങ്ങനെ ഒരു സ്റ്റോറിയുമായി ബന്ധപ്പെട്ട ഓര്‍മയില്‍ നിന്നാണ് മെഹ്വഷ് അത് കണ്ടെത്തിയത്. തീവ്രവാദക്കേസില്‍ ജയിലില്‍ പോയ ഒരു നിരപരാധിയുടെ കഥ എന്നൊക്കെ പറഞ്ഞുചെന്നാല്‍ ഇത്തരം സെന്‍സേഷണല്‍ വിഷയങ്ങളോട് പൊതുവെ വിമുഖത കാണിക്കാറുള്ള ഡിപ്പാര്ട്ടുമെന്റില് എളുപ്പമത് തള്ളിപ്പോകുമെന്ന ധാരണയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അതുകൊണ്ടുതന്നെ ജയിലില്‍ പോയ ആമിറിനുവേണ്ടി കാത്തിരുന്ന ആലിയ […]
By രിസാല on February 27, 2019
1323, Article, Articles, Issue
ബജറ്റാനന്തര ചര്‍ച്ചകള്‍ പലപ്പോഴും അലോസരമാകാറുണ്ട്. കക്ഷി രാഷ്ട്രീയ സ്വഭാവത്തോടെ ബജറ്റിനെ ചര്‍ച്ച ചെയ്യുന്നതിലൂടെ ജനങ്ങള്‍ക്ക് നഷ്ടമാകുന്നത് രാജ്യത്തിന്റെ സാമ്പത്തികനിലയെ കുറിച്ചുള്ള വസ്തുനിഷ്ഠമായ അവബോധമാണ്. ഏതൊരു ബജറ്റിനെയും അനുകൂലമായും പ്രതികൂലമായും സമീപിക്കാന്‍ സാധിക്കുമെന്നിരിക്കെ, ഇത്തരം കക്ഷി രാഷ്ട്രീയ കടുംപിടുത്തം കൂടി സാമ്പത്തിക രംഗത്ത് കടന്നു വരുന്നത് ഏറെ ആശങ്ക ജനകമാണ്. ഇക്കഴിഞ്ഞാഴ്ച മന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ അത്തരത്തില്‍ ചര്‍ച്ചക്കെടുക്കുന്നതിന് പകരം, പ്രഖ്യാപിത നേട്ടങ്ങളേയും പദ്ധതികളേയും വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. 1980കള്‍ക്ക് ശേഷമായിരുന്നു തിരഞ്ഞെടുപ്പു […]
By രിസാല on February 25, 2019
1323, Articles, Issue, സർവസുഗന്ധി
ഭിന്ന വികാരങ്ങളാല്‍ സമ്മിശ്രമാണ് മനുഷ്യഹൃദയങ്ങള്‍. സന്തോഷവും സന്താപവും അതില്‍ ഉള്ളടങ്ങിയിട്ടുണ്ട്. സന്തോഷമുണ്ടാവുമ്പോള്‍ ഉള്ളറിഞ്ഞ് ചിരിക്കാനും സന്താപമുണ്ടാകുമ്പോള്‍ അത്യന്തം വേദനിക്കാനും മനുഷ്യഹൃദയത്തിന് പ്രത്യേകമായൊരു കഴിവുണ്ട്. ‘മനുഷ്യന്’ എന്ന പ്രയോഗം തന്നെ അങ്ങനെ വരുന്നതാണ്. ‘നീയൊരു മനുഷ്യനാണോടാ?’ എന്ന ചോദ്യത്തിന്റെ ധ്വനി- മനുഷ്യരൂപത്തിലെ മാനുഷിക ഭാവങ്ങൡല്ലാത്തവരെക്കുറിച്ചാണ്. ഹൃദയബന്ധിതമാണ് മനുഷ്യത്വം. തനിക്കുവേണ്ടത് മറ്റൊരുവനും വേണ്ടതാണെന്ന ബോധം മനുഷ്യത്വത്തിന്റെ മൂലശിലയാണ്. അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ പ്രതികരിക്കാനാണ് മനുഷ്യമനസ് പ്രേരിപ്പിക്കുക. അതിന്റെ ഗുണ-ദോഷവശങ്ങള്‍ എന്തുതന്നെ ആയാലും സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല. ആ പ്രതികരണ ശേഷി മനുഷ്യസഹജമാണ്. എന്നാല്‍ […]
By രിസാല on February 25, 2019
1323, Article, Articles, Issue, ഹിസ്റ്ററി ലാബ്
ഹള്റമി സയ്യിദുമാര്‍ അവരുടെ മുന്‍ഗാമിയായി എണ്ണുന്നത് പ്രവാചകന്റെ ആറാം തലമുറയില്‍ പെട്ട ഇമാം അലി ഉറൈദിയെയാണ്(മ.825). ഇമാം അലി ഉറൈദി ഇമാം ജഅ്ഫര്‍ സാദിഖ് (മ.765) ഇമാം മുഹമ്മദ് അല്‍ ബാഖിര്‍ (മ.735) ഇമാം അലി സൈനുല്‍ ആബിദീന്‍ (മ. 716) ഇമാം ഹുസൈന് (മ.680) ഫാതിമത്തുസ്സഹ്റ മുഹമ്മദ് നബി(സ്വ) അലി ഉറൈദി മദീനയിലാണ് ജനിച്ചത്. പിതാവിന്റെ മരണ ശേഷം അദ്ദേഹം മദീനയില്‍ നിന്ന് നാല് കി.മീറ്റര്‍ അകലെയുള്ള ഉറൈദ് പട്ടണത്തിലെത്തി. അങ്ങനെയാണ് ഉറൈദി എന്നറിയപ്പെട്ടത്. ജ്ഞാനിയായ […]