By രിസാല on March 12, 2019
1325, Article, Articles, Issue, ചൂണ്ടുവിരൽ
മുഹമ്മദലി ജിന്നയില്‍ നിന്ന് മൗലാന അബുല്‍കലാം ആസാദിനെ കുറച്ചാല്‍ ഫലം എന്തായിരിക്കും? വിചിത്രമെന്നും വിഡ്ഡിത്തമെന്നും തോന്നാവുന്ന ഒരു ചോദ്യമാണ്. ചരിത്രത്തില്‍ ഒരേകാലത്ത് പ്രവര്‍ത്തിച്ച, ഇന്ത്യാ ചരിത്രത്തെ ഒരേ കാലത്ത് രണ്ട് വിധത്തില്‍ സ്വാധീനിച്ച രണ്ട് മനുഷ്യരെ ഗണിതത്തിലേക്ക് കൂട്ടിവെക്കുന്നത് ലോജിക്കല്ല. പക്ഷേ, ചരിത്രം ചിലപ്പോള്‍ ലോജിക്കല്‍ അല്ലാത്ത ഭാവനകളിലേക്ക് നിങ്ങളെ ക്ഷണിക്കും? അതുകൊണ്ട് ആ കുറക്കല്‍ ഭാവനാപരമായി ഒരു അസാധ്യത അല്ല. ഇരുവരിലേക്കും വരാം. നിശ്ചയമായും ഫലം നെഗറ്റീവാണ്. നാല്പതില് നിന്ന് നൂറ് കുറക്കുംപോലെ ഒന്ന്. ചരിത്രപരമായി […]
By രിസാല on March 12, 2019
1325, Article, Articles, Issue
കശ്മീര്‍ മലകളിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന മധ്യവയസ്കയായ വിധവയാണ് ഷമീം. അവളുടെ വീട്ടില്‍ നിന്നും അത്രയകലെയല്ല ഝലം നദി ഒഴുകുന്നത്. കൂടുതല്‍ ഹതാശമായ രാത്രികളില്‍- ഷമീമിന്റെ ചെറിയ വീട്ടിലിരുന്നു സംസാരിക്കുമ്പോള്‍ അവളെന്നോടു തുറന്നു പറഞ്ഞു- അവള് ദേഹത്ത് കല്ലുകള്‍ കെട്ടുകയും നദിയിലേക്ക് ചാടാന്‍ ആലോചിക്കുകയും ചെയ്യും. അവള് വിശ്രമവും ആശ്വാസവും അത്രയേറെ ആഗ്രഹിച്ചു. ഝലത്തിന്റെ അടിത്തട്ടില്‍ മാത്രമാണ് അതെല്ലാം കിട്ടുകയെന്ന് അവള്‍ക്കു തോന്നി. പക്ഷേ, ഓരോ തവണയും മനസും ഉടലും അസ്ഥിരമായ, കൗമാരപ്രായക്കാരനായ മകനെക്കുറിച്ചുള്ള ഓര്‍മകള്‍ അവളെ […]
By രിസാല on March 12, 2019
1325, Article, Articles, Issue
പ്രാഥമിക മദ്റസയില്‍ യഹ്യ എന്നൊരു കുട്ടിയുടെ അനുഭവ കഥയുണ്ടായിരുന്നു. അവന്റെ ഉമ്മ ക്ഷീണിതയായിരുന്നു. സന്ധ്യാസമയത്ത് അവര്‍ക്ക് അത്യാവശ്യമായി ഒരിറക്ക് വെള്ളം വേണമായിരുന്നു. അവര്‍ മകനെ വിളിച്ചു വേഗം സ്വല്പം വെള്ളമെടുക്കാന്‍ പറഞ്ഞു. അവന് പാത്രം ചുഴറ്റി വെള്ളമെടുത്തു വന്നപ്പോഴേക്ക് ഉമ്മ ഉറങ്ങിപ്പോയിരുന്നു. അവന് ഉമ്മയുടെ കാല്ക്കല് കാത്തിരുന്നു. ഉറക്കുണര്‍ത്താന്‍ വയ്യല്ലോ. ഷാളിന്റെ തലക്കല്‍ കിടന്നുറങ്ങുന്ന ഒരു പൂച്ചയുടെ ഉറക്കുണര്‍ത്താന്‍ വയ്യാഞ്ഞിട്ട് പൂച്ച കിടക്കുന്ന ഭാഗം മാത്രമൊഴിവാക്കി ബാക്കി ഭാഗം വെട്ടിയെടുത്തു കടന്നുപോയ പ്രവാചകന് മുസ്ലിം ലോകത്ത് ജീവിക്കുകയാണ്. […]
By രിസാല on March 12, 2019
1325, Article, Articles, Issue
ഒട്ടും വികാസക്ഷമമല്ലാത്ത മതമാണ് ഇസ്ലാമെന്നാണ് പൊതുവെ ആരോപിക്കപ്പെടാറുള്ളത്. ആറാം നൂറ്റാണ്ടില്‍ രൂപം കൊടുത്ത ആചാരങ്ങള്‍ ഇളക്കം തട്ടാതെ ആധുനിക കാലത്തും തുടര്‍ന്നുകൊണ്ട് പോകുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല യാഥാസ്ഥിതികതയും പരിഷ്കരണ വിരുദ്ധതയുമാണ് പാരമ്പര്യ മുസ്ലിംകളുടെ മുഖമുദ്രയെന്ന് കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. ഇസ്ലാമിലെ സ്ത്രീനിയമങ്ങളുടെ ചുവടുപിടിച്ചാണ് പ്രധാനമായും ഇത്തരം വിമര്‍ശനങ്ങള്‍ വരുന്നത്. അത്തരക്കാര്‍ ഇസ്ലാമിക നിയമങ്ങളെ ആധുനികതയുടെ ചട്ടക്കൂടില്‍ നിര്‍ത്തിയാണ് പ്രശ്നവല്കരിക്കുന്നത് ഒരര്‍ത്ഥത്തില്‍ പാഴ് വേലയാണ്. അത് മനുഷ്യ നിര്‍മിതമല്ല എന്നതാണ് കാരണം. ഭൗതിക സാധ്യതയുടെയും അസാധ്യതയുടെയും അളവുകോലുകളുപയോഗിച്ച് മതാചാരങ്ങളുടെ […]
By രിസാല on March 12, 2019
1325, Article, Articles, Issue
ശാഫിഈ മദ്ഹബിന്റെ വികാസ പരിണാമ ഘട്ടങ്ങള്‍ ശാഫിഈ മദ്ഹബിന്റെ വികാസ പരിണാമ ഘട്ടങ്ങളെ ആറായി തിരിക്കാം. 1: മദ്ഹബ് വെളിപ്പെട്ടു തുടങ്ങിയ ഘട്ടം (ഹി.195 – 270: ഇമാം ശാഫിഈയുടെ നേരിട്ടുള്ള ശിഷ്യന്മാരില് അവസാനം മരണപ്പെട്ട റബീഉല്‍ മുറാദിയുടെ കാലം വരെ). 2: മദ്ഹബ് ജനങ്ങളില്‍ വേരൂന്നിയ കാലഘട്ടം (270 – 505: ഇമാം ഗസ്സാലിയുടെ വിയോഗം വരെ). 3: മദ്ഹബിന്റെ സംസ്കരണ ഘട്ടം (505- 676: ഇമാം നവവിയുടെ(റ) മരണം വരെ). 4: മദ്ഹബിന്റെ രണ്ടാം […]