മാധ്യമങ്ങളാണ് കശ്മീരുകള്‍ നിര്‍മിക്കുന്നത്
പുല്‍വാമയിലെ ഭീകരാക്രമണത്തിനുശേഷം കശ്മീര്‍ വിഷയത്തിലെ ഇന്ത്യയുടെ നയം കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയാണ്. പുല്‍വാമയില്‍ ബലിയാക്കപ്പെട്ട സൈനികരുടെ ജീവനുപകരം ചോദിക്കുകയാണ് ഇപ്പോള്‍ പൊതുജനങ്ങളുടെ പ്രധാന ആവശ്യമെന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നു. മുഖ്യമായും ഇത്തരം ആവശ്യങ്ങളുടെയും അഭിപ്രായരൂപീകരണങ്ങളുടെയും ഉദ്ഭവം മാധ്യമങ്ങള്‍ എങ്ങനെ ആക്രമണത്തെ റിപ്പോര്‍ട്ട് ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. 41 സൈനികരുടെയും ജീവനു വിലയുണ്ട്, സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് മിക്കവരും. സൈനികരുടെ ത്യാഗത്തെ കാല്‍പനികവത്കരിക്കുന്ന മാധ്യമങ്ങളും പൊതുജനങ്ങളും അവരെ തങ്ങള്‍ക്ക് തുല്യരായ മനുഷ്യരായി കാണുന്നതില്‍ പരാജയപ്പെടുകയാണ്. ദാരുണാന്ത്യം […]