1326

മറക്കരുത്, ജയ്പാല്‍ സിംഗ് മുണ്ടയെയും അദ്ദേഹത്തിന്റെ ജനതയെയും

മറക്കരുത്, ജയ്പാല്‍ സിംഗ് മുണ്ടയെയും അദ്ദേഹത്തിന്റെ ജനതയെയും

സ്വതന്ത്ര പരമാധികാര ഇന്ത്യയുടെ അറുപത്തി ഒമ്പതാം പിറന്നാളായിരുന്നു 2019 ജനുവരി 26. റിപ്പബ്ലിക് ദിനം. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മദിനം. നിങ്ങള്‍ക്ക് അറിയുന്നതുപോലെ വിശാല ഇന്ത്യയിലെ നാനാതരം സവിശേഷതകളെ പ്രതിനിധാനം ചെയ്ത് 299 മനുഷ്യര്‍ രണ്ടുവര്‍ഷം ഒരുമിച്ചിരുന്ന് അതിദീര്‍ഘമായ സംവാദങ്ങളും വാദങ്ങളും പ്രതിവാദങ്ങളും നടത്തി രൂപപ്പെടുത്തിയ ഒന്നാണ് ഇന്ത്യയുടെ ഭരണഘടന. ആ ഒരുമിച്ചിരിക്കലിന്റെ സ്ഥാപനപരമായ പേരാണ് ഭരണഘടനാ നിര്‍മാണ സഭ. ആ സഭയിലെ പല അംഗങ്ങളെയും ഇന്ത്യാചരിത്രം അര്‍ഹിക്കുന്ന ആദരത്തോടെ രേഖപ്പെടുത്തിയതായി നമുക്കറിയാം. അധ്യക്ഷന്‍ രാജേന്ദ്ര […]

കോര്‍പറേറ്റുകള്‍ക്ക് എഴുതിക്കൊടുത്ത രാജ്യം

കോര്‍പറേറ്റുകള്‍ക്ക് എഴുതിക്കൊടുത്ത രാജ്യം

നമ്മുടെ രാജ്യം എത്രമാത്രം പ്രതിസന്ധിയിലാണ് എന്ന് മനസിലാക്കാന്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെ വേര്‍തിരിച്ചു പറയലായിരിക്കും നല്ലതെന്ന് തോന്നുന്നു. അങ്ങനെയെങ്കില്‍ പ്രധാനമായും നാല് പ്രശ്‌നങ്ങളാണ് എനിക്ക് ഉയര്‍ത്തിക്കാണിക്കാനുള്ളത്. അതിലൊന്നാമത്തേത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം തന്നെയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലെന്നാണെങ്കില്‍ ഞാനെങ്ങനെ നിങ്ങളുടെ മുമ്പില്‍ വന്നു സംസാരിക്കും എന്നത് ഒരു വൈരുധ്യമായി തോന്നിയേക്കും. എന്നാല്‍ നമുക്ക് വിയോജിക്കാനും മനസ്സു തുറക്കാനുമുള്ള നമ്മുടെ മൗലികാവകാശത്തെ ഇല്ലാതാക്കുന്ന ശക്തികളെ പ്രതിരോധിക്കാനുള്ള നമ്മുടെ പോരാട്ടത്തിന്റെ ഫലമാണ് ഇത്തരം വേദികളും ചര്‍ച്ചകളുമെല്ലാം. ഈ രാജ്യത്ത് […]

കശ്മീര്‍ വെല്ലുവിളിയാണ്

കശ്മീര്‍ വെല്ലുവിളിയാണ്

പുല്‍വാമ കൂട്ടക്കൊലയെ തുടര്‍ന്നുണ്ടായ ഉന്മാദാവസ്ഥകള്‍ക്കും ആക്രോശങ്ങള്‍ക്കുമിടയില്‍ ഏറ്റവും വിവേകമുള്ള രണ്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത് രണ്ട് മുന്‍ കശ്മീര്‍ മുഖ്യമന്ത്രിമാരാണ്. ‘കശ്മീര്‍ ഒരു തുണ്ട് ഭൂമി മാത്രമല്ലെന്നും അതില്‍ താമസിക്കുന്ന മനുഷ്യരാണെ’ന്നുമുള്ള ഉമര്‍ അബ്ദുല്ലയുടെ മനോവേദന നിറഞ്ഞ അപേക്ഷയെ, അദ്ദേഹം പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനെപ്പോലെ സംസാരിക്കുന്നു എന്നു പറഞ്ഞാണ് വിമര്‍ശകര്‍ തള്ളിക്കളഞ്ഞത്. ‘രണ്ടു രാജ്യങ്ങള്‍ക്കും ഇനിയുമൊരു യുദ്ധം താങ്ങാനാകില്ലെ’ ന്ന മെഹബൂബ മുഫ്തിയുടെ തിരിച്ചറിവുള്ള മുന്നറിയിപ്പും ഏറെ വെറുപ്പും വിദ്വേഷവും ക്ഷണിച്ചു വരുത്തി. സൈനിക സാഹസികതകളെ […]

തലക്കു മുകളില്‍ പര്‍വതം നില്‍ക്കുന്നു

തലക്കു മുകളില്‍ പര്‍വതം നില്‍ക്കുന്നു

വിശുദ്ധ ഖുര്‍ആനില്‍ ചിലയിടങ്ങളില്‍ യഹൂദരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്. ഇവിടെ അക്കാലത്തെ യഹൂദരെയാണോ അതല്ല, പ്രവാചകന്റെ കാലത്തെ യഹൂദരെയാണോ ഉദ്ദേശിക്കുന്നത്? നിഷേധികളുടെ പതനവും സത്യവിശ്വാസം സ്വീകരിക്കേണ്ടതിന്റെ അനിവാര്യതയുമാണ് ഈ അഭിസംബോധനകളുടെ മര്‍മം. ബനൂ ഇസ്‌റയേലികള്‍ക്ക് നാഥന്‍ നല്‍കിയ ഔദാര്യങ്ങളെയും അവര്‍ അവയോട് കാണിച്ച സമീപനവും ഓര്‍മിപ്പിക്കുകയാണെന്ന് ഒരുപക്ഷം പറയുന്നു. തങ്ങളുടെ പൂര്‍വികരുടെ ജീവിതരീതി മനസിലാക്കി സത്യവും അസത്യവും വേര്‍തിരിച്ചറിയാനുള്ള പ്രേരണയാണ് ഇതെന്ന് മറ്റൊരു പക്ഷവും. ഒരു സന്ദര്‍ഭം കാണുക: സൂറത്തുല്‍ ബഖറയിലെ അറുപത്തിമൂന്ന്, അറുപത്തിനാല് ആയത്തുകളുടെ വ്യാഖ്യാനത്തില്‍ […]

ഹൂയികള്‍: ചൈനയിലെ മാപ്പിളമാര്‍

ഹൂയികള്‍: ചൈനയിലെ മാപ്പിളമാര്‍

ചൈനയും മലബാറും തമ്മിലുള്ള ബന്ധത്തിന് ഏറെ പഴക്കമുണ്ട്. അതിലേറെ പഴക്കമുണ്ട് ചൈനയുടെ കര വഴിയുള്ള വ്യാപാരത്തിന്. മധ്യേഷ്യയിലൂടെ പൗരസ്ത്യ ലോകത്തും അവിടെ നിന്ന് യൂറോപ്പിലേക്കും പോവുന്ന സില്‍ക് വ്യാപാര പാതക്ക് ആ പേര് കിട്ടിയത് ചൈനയില്‍ നിന്നുള്ള പട്ടിന്റെ കയറ്റുമതിയില്‍ നിന്നാണ്. (കോഴിക്കോട്ടെ പട്ടുതെരുവ് ചൈനക്കാരുടെ കേന്ദ്രമായിരുന്നു). ബിസി മൂന്നാം നൂറ്റാണ്ടില്‍ ഹാന്‍ രാജവംശത്തിന്റെ കാലത്ത് രൂപപെട്ടതാണത്രേ ഈ പാത. കര മാര്‍ഗമുള്ള വ്യാപാരമാണ് ഇക്കാലത്ത് മുഖ്യആശ്രയം. എന്നാല്‍ സമുദ്രവ്യാപാരം വ്യാപകമായതോടെ ചൈനക്കാര്‍ വളരെ പെട്ടെന്ന് കടലില്‍ […]