കടലാസിന്റെ മണമില്ലാത്ത വായനകള്‍
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ചെന്നൈയിലെ അണ്ണാ സെന്റിനറി എട്ടു നില സമുച്ചയം സന്ദര്‍ശിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു. വിവിധ വിജ്ഞാനശാഖകളെ പ്രതിനിധീകരിക്കുന്ന പുസ്തകങ്ങളുടെ സമൃദ്ധിയാലും നിര്‍മാണ വൈദഗ്ധ്യം കൊണ്ടും ഒട്ടു വളരെ ശ്രദ്ധേയമാണ് ഈ ലൈബ്രറി. എന്നാല്‍ സാങ്കേതിക വിദ്യയുടെ വികാസം സമ്മാനിച്ച വൈജ്ഞാനിക വിനിമയത്തിന്റെ പുതിയ തുറസ്സുകള്‍/ഓപണ്‍ സ്‌പേസുകള്‍ സജീവമാവുന്ന ഇക്കാലത്ത് ഇ-പുസ്തകങ്ങളുടെ ആത്മാവും ശരീരവുമൊക്കെ ഏതു വിധത്തില്‍ പുതുതലുറ വായനാസമൂഹവുമായി സന്ധിക്കുന്നു എന്നതിനെപ്പറ്റി പര്യാലോചിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റിന്റെ സഹായത്തോട് കൂടിയോ അല്ലാതെയോ […]