By രിസാല on May 1, 2019
1332, Article, Articles, Issue, കവര്‍ സ്റ്റോറി
ഉജ്ജയിനിയില്‍ രാം ഘട്ടിന്റെ കല്പ്പടവിലിരിക്കുമ്പോഴാണ് ഒരു വയോധികന് അടുത്തുവന്നത്. കാഴ്ചയില്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെപ്പോലെ തോന്നിച്ചു. സൗമ്യന്‍. ‘തെക്കുനിന്നാണോ?’ അയാള്‍ ചോദിച്ചു. ‘അതേ, കേരളം.’ ‘കേരളത്തില്‍ മുസല്മാന്മാര് കൂടുതലാണെന്നു പറയുന്നത് ശരിയാണോ?’ അയാള്‍ ശബ്ദം താഴ്ത്തി. ‘മധ്യപ്രദേശുമായി നോക്കുമ്പോള്‍ കൂടുതലാണ്.’ ‘അതല്ല. അവിടെ മുസ്ലിംകള് ഹിന്ദുക്കളെക്കാള്‍ കൂടുതലായി എന്നു കേട്ടല്ലോ.’ ‘ഏയ് അവിടത്തെ ജനസംഖ്യയില്‍ 25 ശതമാനമാണ് മുസ്ലിംകള്. 60 ശതമാനത്തോളം ഹിന്ദുക്കളാണ്.’ ‘ഞാന്‍ കേട്ടത് അങ്ങനെയല്ല, ഹിന്ദു ജനസംഖ്യ 40 ശതമാനമായി ചുരുങ്ങിയെന്നും മുസ്ലിംകള് 60 […]
By രിസാല on April 30, 2019
1332, Article, Articles, Issue, ചൂണ്ടുവിരൽ
ലോകത്തെ ഏറ്റവും വലിയ പ്രതിരോധബലം ഓര്‍മകളാണ്. സമഗ്രാധിപത്യം തകര്‍ത്തുകളഞ്ഞ ജനസമൂഹങ്ങളും ദേശങ്ങളും ഓര്‍മകളെ പുനരാനയിച്ചാണ് അതിജീവിച്ചത്. ലോകത്തെ മുഴുവന്‍ സമരങ്ങളും മറവികള്‍ക്കെതിരായ ഓര്‍മകളുടെ സമരമായിരുന്നു. ഫാഷിസത്തിനെതിരില്‍ പ്രത്യേകിച്ചും. ചെക്കോസ്ലോവാക്യയെ ഓര്‍ക്കാം. അതിഗാഢവും ആഴങ്ങളില്‍ വേരോടിപ്പടര്ന്നതുമായ സംസ്കൃതികള്‍ തിടംവച്ച് വളര്‍ന്ന ദേശമായിരുന്നു അത്. പലതരം അധിനിവേശങ്ങള്‍, കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിന്റേത് ഉള്‍പ്പടെ, ചെക്ക് ജനതയെ, ചെക്ക് ജീവിതത്തെ അടിയോടെ തകര്‍ത്തു. അവരുടെ വൈവിധ്യങ്ങള്‍ക്കുമേല്‍ ഏകശാസനങ്ങളുടെ വാറോലകള്‍ പതിഞ്ഞു. പലതായിരുന്ന, പലമയാല് സമൃദ്ധമായിരുന്ന ജനത ഛിന്നഭിന്നമായി. ആ ജനതയുടെ അടിഞ്ഞമരലിന്റെ കഥയാണ് […]
By രിസാല on April 29, 2019
1332, Article, Articles, Issue
ഇസ്രയേലി രാഷ്ട്രീയ നിരീക്ഷകനായ സമി സ്മൂഹ 2002ല്‍ വംശീയജനാധിപത്യത്തിന്റെ മാതൃക: ജൂതജനാധിപത്യരാജ്യമെന്ന നിലയില്‍ ഇസ്രയേല്‍ എന്നൊരു ലേഖനം പ്രസിദ്ധീകരിച്ചു. ആ ലേഖനത്തില്‍ സ്മൂഹ വംശീയതയിലധിഷ്ഠിതമായ ജനാധിപത്യത്തെ, വിശാലമെങ്കിലും കൃത്യമായ മാനദണ്ഡങ്ങളാല്‍ നിര്‍വചിച്ചിട്ടുണ്ട്. അത് ആദ്യമായി വംശീയ ദേശീയതയുടെ ഉല്പന്നമാണ്. അധീശത്വവും വംശീയ അഹന്തയും ധ്വനിപ്പിക്കുന്ന ഭൂരിപക്ഷപ്രത്യയശാസ്ത്രമാണത്. വംശീയ രാഷ്ട്രത്തിന്റെ അതിജീവനത്തിനും അഖണ്ഠതയ്ക്കും ഭീഷണിയായി സങ്കല്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ തള്ളിക്കളയലും ഒഴിവാക്കലും ഈ സ്വത്വത്തിന്റെ ഭാഗമാണ്. പല രാജ്യങ്ങളും വംശീയ ജനാധിപത്യത്തിന്റെ പാതയിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ഇത്തരം രാഷ്ട്രീയ വ്യവസ്ഥയുടെ മാതൃക […]
By രിസാല on April 24, 2019
1332, Article, Articles, Issue
2018 ഏപ്രില്‍ 19ന് ന്യൂയോര്‍ക് ടൈംസിന്റെ ഓണ്‍ലൈന്‍ പതിപ്പ് അക്കാലത്ത് ഐസിസില്‍ പ്രവര്‍ത്തിച്ചിരുന്ന അബൂഹുദൈഫ എന്ന ചെറുപ്പക്കാരനുമായി നടത്തിയ നീണ്ട സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ ആദ്യമായി ചേരുമ്പോള്‍ തന്നെ പ്രധാനമായും മൂന്നു കാര്യങ്ങളാണ് പഠിപ്പിക്കുന്നതെന്നു ഇയാള്‍ നിഷ്കളങ്കമായി വെളിപ്പെടുത്തുന്നുണ്ട്. ഒന്ന്, തൗഹീദുല്‍ ഹാകിമിയ്യ. രണ്ട്, കുഫ്ര്. മൂന്ന്, അല്‍വലാ വല്‍ബറാ അഥവാ യഥാര്‍ത്ഥ മുസ്ലിംകളെ (വഹാബിസത്തെ അംഗീകരിക്കുന്നവരെ എന്നര്‍ത്ഥം) മാത്രമേ സുഹൃത്തായി സ്വീകരിക്കാവൂ. ഇത് വഹാബിസത്തിന്റെ അല്ലെങ്കില്‍ ഐസിസിന്റെ മാത്രം പ്രത്യേകതയല്ലെന്നാണ് ചരിത്രവും വര്‍ത്തമാനവും. […]
By രിസാല on April 24, 2019
1332, Article, Articles, Issue, നീലപ്പെൻസിൽ
2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ക്ക് അതീതമായ മത്സരമായിരിക്കും. പതിവുകളൊക്കെയും മാറ്റിയെഴുതപ്പെട്ടതായിരുന്നു ഇന്ത്യയുടെ കഴിഞ്ഞുപോയ വര്‍ഷങ്ങള്‍. ഇതിന്റെ അനുഭവങ്ങള്‍ ജാഗ്രതയോടെ വരും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ജനങ്ങളെ തയാറാക്കിയിട്ടുണ്ടോ എന്ന് കാത്തിരുന്ന് കാണാം. ഇന്ത്യയുടെ ഭാവിയെപ്പറ്റിയുള്ള വലിയ ആശങ്കകളില്‍ ഒന്നാണ് നരേന്ദ്രമോഡിയുടെ തിരിച്ചുവരവ്. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പോലെയായിരുന്നില്ല കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നരേന്ദ്രമോഡിയുടെ ഭരണം. രാജ്യത്തിന്റെ ഹൃദയം തകരാന്‍ ഇടയാക്കി. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു കൂട്ടം കലാസാംസ്കാരിക പ്രവര്ത്തകന്മാര് ഇത്തവണ ബി.ജെ.പിക്ക് എതിരെ വോട്ട് നല്‍കണമെന്ന ആവശ്യവുമായി […]