By രിസാല on May 27, 2019
1336, Articles, Issue, കവര്‍ സ്റ്റോറി, കാണാപ്പുറം
ഒരൊറ്റയിരിപ്പിന് 240പുറം വായിച്ചുതീര്‍ത്ത രചനയാണ് എം.ഇ.എസ് സ്ഥാപകന്‍ ഡോ. പി.കെ അബ്ദുല്‍ ഗഫൂറിനെ കുറിച്ച് പത്നി ഫാത്തിമാ ഗഫൂര്‍ എഴുതിയ ഓര്‍മക്കുറിപ്പ് ‘ഓര്‍മയിലെന്നും’. കേരളത്തില്‍ ഒരു മുസ്ലിം വനിത ഭര്‍ത്താവിനെ കുറിച്ചുള്ള ഓര്‍മകള്‍ വരുംതലമുറക്ക് ഇതുപോലെ കൈമാറിയിട്ടുണ്ടോ എന്ന് സംശയമാണ്. ഡോ.ഗഫൂറിന്റെ സ്വകാര്യ, പൊതു ജീവിതത്തിലൂന്നിയാണ് ഫാത്തിമയുടെ ഓര്മകളെങ്കിലും ഒരു കാലഘട്ടത്തിന്റെ ജീവിതവും എം.ഇ.എസ് എന്ന കൂട്ടായ്മയുടെ പിറവിയും വികാസപരിണാമങ്ങളുമെല്ലാം വരികള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാം. വായിച്ചപ്പോള്‍ വന്ന ചില സംശയങ്ങള്‍ക്ക് നിവാരണം കാണാന്‍, ഒരു റമളാനില്‍ മരുമകന് ഡോ. […]
By രിസാല on May 25, 2019
1336, Article, Articles, Issue
എംഇഎസ് സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ച നടപടി എത്രമാത്രം ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് അതര്‍ഹിക്കുന്ന ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. വിവിധ ദര്‍ശനങ്ങളെയും കാഴ്ചപ്പാടുകളെയും ഉള്‍ക്കൊള്ളുന്നു എന്നതാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. ആ വൈവിധ്യത്തിന്റെ സൗന്ദര്യമാണ് നമ്മുടെ ഭരണഘടനയുടെ സൗന്ദര്യം. അതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന ഇളവുകളും കരുതലും ഏറെ ശ്രദ്ധേയവുമാണ്. മുസ്ലിംകള്ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അതിലെ തന്നെ ഉപവിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും യാതൊരു വിലക്കുമില്ലാതെ ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഭരണഘടന ഉറപ്പുനല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഈ വിഷയത്തില്‍ ഇന്നേ വരെയുണ്ടായിട്ടുള്ള […]
By രിസാല on May 25, 2019
1336, Article, Articles, Issue
നോമ്പുകാരന് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന് നോമ്പ് തുറയും തുറപ്പിക്കലും തന്നെയാണ്. കാരണം പകല്‍ സമയം പൂര്‍ണമായും ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്ന നോമ്പുകാരന് പകല്‍ അവസാനിക്കുന്നതോടു കൂടി ആവശ്യമായ അളവില്‍ ജലവും ആഹാരവും ലഭിക്കേണ്ടത് പ്രകൃതിപരമായ ഒരാവശ്യവും അത് ലഭ്യമാക്കുന്നത് ഇസ്ലാം വളരെ പുണ്യമായി കരുതിയ ഒരാരാധനയുമാണ്. മിതത്വമാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട് . എല്ലാ മേഖലയിലും മിതാവിഷ്കാരങ്ങളും അനുവര്ത്തനങ്ങളുമാണ് ഇസ്ലാം ആവശ്യപ്പെടുന്നതും പ്രേരിപ്പിക്കുന്നതും. ആരാധനകളില്‍പോലും മിതത്വം സ്വീകരിക്കാനാണ് നബിയും(സ) ഖുര്‍ആനും നിര്‍ദ്ദേശിച്ചത്. മുസ്ലിം സമൂഹത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചതു തന്നെ […]
By രിസാല on May 24, 2019
1336, Article, Articles, Issue, നീലപ്പെൻസിൽ
വാഗ്വാദങ്ങളില്‍ അടിസ്ഥാനപരമായ വസ്തുതകളെ ആശ്രയിക്കുകയെന്നത് മാധ്യമപ്രവര്‍ത്തകര്‍ പ്രാവര്‍ത്തികമാക്കേണ്ട കാര്യമാണ്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് മലയാളത്തിലെ വാര്‍ത്താചാനലുകള്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയ ഗതിവിഗതികളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, മുന്നോട്ട് വെക്കുന്ന വിവരങ്ങളുടെ (റമമേ) ഉറവിടത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. ജനവികാരത്തെ കുറിച്ച് തങ്ങള്‍ക്ക് തോന്നുന്നതെന്തും വിളിച്ചു പറയുന്നത് തിരഞ്ഞെടുപ്പുകാലത്ത് ഒഴിവാക്കുന്നതാവും നല്ലത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലൊന്നായ ഏഷ്യാനെറ്റ് ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ സോണിയാ ഗാന്ധിക്കെതിരെ ജനവികാരമുണ്ടെന്നും, പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ ഏറ്റവും കാര്യക്ഷമമായി നടപ്പില്‍ വരുത്തിയ സംസ്ഥാനം ഉത്തര്‍പ്രദേശാണെന്നും അഭിപ്രായപ്പെട്ടു. നരേന്ദ്ര മോഡി നടപ്പിലാക്കിയ […]
By രിസാല on May 24, 2019
1336, Article, Articles, Issue
ഡല്‍ഹിയിലെ വേനല്‍ കാലത്താണ് ഇത്തവണയും നോമ്പ്. പതിനാല് മണിക്കൂറാണ് നിലവില്‍ നോമ്പിന്റെ ഇവിടുത്തെ ദൈര്‍ഘ്യം. ഒടുവിലെ പത്താകുമ്പോഴേക്കും ഇത് പതിനാറ് മണിക്കൂറൊക്കെ കടക്കും. അതും ഉഷ്ണം കടുക്കുന്ന വേളയില്‍. ചൂടുകാറ്റും ഇടയ്ക്കിടക്ക് വീശിക്കയറുന്ന പൊടിക്കാറ്റുമെല്ലാം നോമ്പുകാലത്തെ പുറം ജീവിതം ദുസ്സഹമാക്കും. എന്തെങ്കിലും ശീതീകരണ സംവിധാനങ്ങളില്ലെങ്കില്‍ അകവും തഥൈവ! ദില്ലിയില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന സമയമാണിത്. ഏകദേശം അന്പതോടടുക്കും. ഡല്‍ഹിയുടെ കാലാവസ്ഥയും ഇവിടുത്തെ ജീവിത യാഥാര്ത്ഥ്യങ്ങളെപോലെ എപ്പോഴും തീവ്രവും തീക്ഷണവുമാണ്. ശൈത്യം വന്നാല്‍ ആളെകൊല്ലുന്ന തണുപ്പാണ്. വേനലായാല്‍ […]