1338

എരിഞ്ഞുതീരുകയാണോ വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രം?

എരിഞ്ഞുതീരുകയാണോ വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രം?

വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം. മൂന്ന് പതിറ്റാണ്ടിലേറെ പ്രായമുള്ള മാധ്യമം ദിനപത്രത്തെയും കോഴിക്കോട് നഗരപ്രാന്തത്തിലുള്ള വെള്ളിമാട്കുന്നിലെ മാധ്യമ സംരംഭങ്ങളെയും വിശേഷിപ്പിക്കാന്‍ മാധ്യമവും ജമാഅത്തെ ഇസ്‌ലാമിയും പലപ്പോഴും ഉപയോഗിക്കുന്ന ഒരു രൂപകം. ആ പേരില്‍ ഒരു പുസ്തകം തന്നെയുണ്ട്. വി.കെ ഹംസ അബ്ബാസാണ് രചയിതാവ്. 1987 മുതലുള്ള മാധ്യമത്തിന്റെ കഥയുടെ ഒരു തലം ആ പുസ്തകത്തിലുണ്ട്. വേറെ തലങ്ങള്‍ വാമൊഴിയായി ചരിത്രത്തിലുമുണ്ട്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ കൊടുമ്പിരിക്കാലത്ത്, നാല്‍പതുകളുടെ തുടക്കത്തില്‍ ദേശീയത എന്ന സങ്കല്‍പനത്തോട് പാടേ ഇടഞ്ഞ്, സ്വന്തം നിലയില്‍ ഖുര്‍ആന്‍ […]

സകാത് തിരിമറി: ‘ഫീ സബീലില്ലാഹി’ക്ക് വഴിവിട്ട വ്യാഖ്യാനങ്ങള്‍

സകാത് തിരിമറി: ‘ഫീ സബീലില്ലാഹി’ക്ക് വഴിവിട്ട വ്യാഖ്യാനങ്ങള്‍

ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ആത്മീയചൂഷണം തുറന്നുകാട്ടുന്ന ശൂറ അംഗം ഖാലിദ് മൂസ നദ്‌വിയുടെ സംസാരം സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിട്ടുണ്ട്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ സുപ്രധാനമായ സകാത് സംവിധാനത്തെ വിദഗ്ധമായി ഹൈജാക്ക് ചെയ്താണ് മാധ്യമം ദിനപത്രവും മീഡിയാ വണ്‍ ചാനലും സ്ഥാപിക്കപ്പെട്ടതെന്ന വെളിപ്പെടുത്തല്‍ ജമാഅത്തിന്റെ മുഖത്ത് വീണ്ടും കരിനിഴല്‍ വീശും. മലയാളി മുസ്‌ലിംകള്‍ താമസിക്കുന്നേടത്തെല്ലാം സകാത് കോണ്‍ഫറന്‍സുകള്‍ നടത്തി, സകാതിന്റെ മഹത്വവും വിതരണം ചെയ്യാത്തവര്‍ക്ക് പരലോകത്തുള്ള ശിക്ഷയും പ്രത്യേകം വിവരിച്ച് നിരന്തരം നടത്തിവന്ന കാമ്പയിനുകളുടെ അന്തസത്തയാണ് ഇപ്പോള്‍ ചോദ്യം […]

വര്‍ഗീയതയുടെ വിഷപ്പുകയില്‍ പിടഞ്ഞ രാജ്യവും ജനതയും

വര്‍ഗീയതയുടെ വിഷപ്പുകയില്‍ പിടഞ്ഞ രാജ്യവും ജനതയും

യുക്തിയും തന്ത്രങ്ങളും ബോധ്യങ്ങളും പരാജയപ്പെടുന്നിടത്ത് മതത്തെയോ ആത്മീയതയെയോ കൂട്ടുപിടിച്ച് ജനങ്ങളെ വശത്താക്കാന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ നിര്‍ണായക ഘട്ടങ്ങളില്‍ പുറത്തെടുത്ത മെയ്‌വഴക്കങ്ങളെ കുറിച്ച് നാസി നേതാവായ ശ്രീഷര്‍ (Streicher ) ന്യൂറംബെര്‍ഗ് വിചാരണയ്ക്കിടയില്‍ അനുസ്മരിക്കുന്നുണ്ട്: ”1922ല്‍ ഞാന്‍ മ്യൂണിച്ചിലേക്ക് പോകുന്നത് ഹിറ്റ്‌ലറുടെ ആദ്യപ്രസംഗം കേള്‍ക്കാനായിരുന്നു. തുടക്കം വളരെ പതുക്കെയായിരുന്നു; ആര്‍ക്കും കേള്‍ക്കാന്‍ പറ്റാത്ത സ്വരത്തില്‍. പിന്നീട് ശബ്ദവും വേഗവും അല്‍പം കൂട്ടി. തുടര്‍ന്ന് ഭാഷയും ശൈലിയിലും കടുപ്പിച്ചു. ഒടുവില്‍ പ്രസംഗം ഉച്ചസ്ഥായിയിലെത്തി. മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ആ പ്രസംഗത്തിലൂടെ നിര്‍ഗളിച്ച […]

രൂപം നഷ്ടപ്പെട്ടവരുടെ കഥകള്‍

രൂപം നഷ്ടപ്പെട്ടവരുടെ കഥകള്‍

ലോകത്തേറ്റവും കൂടുതല്‍ ആസിഡ് ആക്രമണങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. സ്ത്രീകള്‍ക്കെതിരെ സംഘടിതമായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യവും ഇന്ത്യ തന്നെയായിരിക്കും. ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായ ഖാപ്പ് പഞ്ചായത്തുകള്‍ കടുത്ത സ്ത്രീവിരുദ്ധത കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ചവയാണ്. കുടുംബത്തിലെ പുരുഷന്മാര്‍ ചെയ്യുന്ന കുറ്റത്തിന് വരെ സ്ത്രീകളെ കൂട്ടമാനഭംഗത്തിനും മറ്റും ഇരയാക്കാന്‍ വിധിക്കുന്ന പൈശാചികമായ സംഭവങ്ങള്‍ ഈയടുത്ത കാലം വരെ ഇത്തരം നാട്ടുകോടതികളില്‍ നിന്നുണ്ടായിട്ടുണ്ട്. ഈ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ബംഗാള്‍, കേരളം തുടങ്ങിയ […]