കച്ചവട ധാര്‍മികതയും ഇസ്‌ലാമിക കാഴ്ചപ്പാടും
നബിയുടെ(സ) പത്‌നി ഖദീജ(റ) മക്കയിലെ പ്രമുഖ കച്ചവടക്കാരില്‍ ഒരാളായിരുന്നു. ജീവിതോപാധി മാത്രമല്ല, ആരാധനയായിട്ടാണ് ഇസ്‌ലാം കച്ചവടത്തെ കാണുന്നത്. മനുഷ്യന് ചെയ്യാവുന്നതില്‍ ഏറ്റവും നല്ല ജോലിയേതാണെന്ന് തിരുനബിയോടൊരാള്‍ ചോദിച്ചു. അല്ലാഹുവില്‍ സ്വീകാര്യമായ കച്ചവടം എന്നായിരുന്നു മറുപടി. കേവലം കച്ചവടമല്ല, അല്ലാഹുവില്‍ സ്വീകാര്യമായ കച്ചവടം എന്ന് പ്രത്യേകം പറഞ്ഞതോര്‍ക്കുക. അങ്ങനെയല്ലാത്ത കച്ചവടങ്ങളുടെ പ്രത്യാഘാതം മായമായും കൊള്ളലാഭമായും നാം അനുഭവിക്കുമ്പോള്‍ ഇത് എളുപ്പം ബോധ്യപ്പെടുന്ന സവിശേഷതയാണ്. സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരനുള്ള ധാരാളം വാഗ്ദാനങ്ങളുണ്ട്, പ്രതിഫലങ്ങളുടെ ലോകത്ത് ചൂഷകര്‍ക്ക് ശിക്ഷകളുമുണ്ട്. യുവത്വ കാലത്ത് […]