By രിസാല on August 16, 2019
1346, Article, Articles, Issue
ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ ദേശീയ അന്വേഷണ ഏജന്‍സി നിയമത്തില്‍ ചില ഭേദഗതികള്‍ അവതരിപ്പിച്ച അവസരത്തില്‍ അത് പാസ്സാക്കുന്നതിനായി പ്രതിപക്ഷത്തെ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരുമായി യോജിച്ചുനിന്നു. പാര്‍ലമെന്റില്‍ അംഗത്വമുള്ള പ്രതിപക്ഷപാര്‍ട്ടികളില്‍ പലരും സര്‍ക്കാറിനെ ഈ വിഷയത്തില്‍ പിന്താങ്ങി. ഭേദഗതികളെ ലോക്‌സഭയില്‍ എതിര്‍ത്തു വോട്ടു ചെയ്തത് വെറും ആറു അംഗങ്ങള്‍ മാത്രമായിരുന്നു. സിപിഐ, സിപിഎം എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള നാലു പേരും പിന്നെ ഹൈദരാബാദില്‍ നിന്നുള്ള അഖിലേന്ത്യാ എംഐഎമ്മിന്റെ രണ്ടു പ്രതിനിധികളും. മുസ്‌ലിം ലീഗിന്റെ കേരളത്തില്‍ നിന്നുള്ള രണ്ടു അംഗങ്ങളും […]
By രിസാല on August 16, 2019
1346, Article, Articles, Issue
ഇക്കഴിഞ്ഞ ജൂലൈ എട്ടിന്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (ഭേദഗതി) ബില്‍ ഏതാണ്ട് ഏകകണ്‌ഠേന ഇരുസഭകളിലും അംഗീകരിക്കപ്പെട്ടു. പുതുതായി പട്ടികയിലുള്‍പ്പെടുത്തിയ കുറ്റകൃത്യങ്ങളായ മനുഷ്യക്കടത്ത്, കള്ളനോട്ട് വിതരണം, നിരോധിച്ച ആയുധങ്ങളുടെ നിര്‍മാണവും വില്പനയും, സൈബര്‍ ഭീകരവാദം തുടങ്ങിയവ അന്വേഷിക്കാന്‍ ഭീകരവിരുദ്ധ ഏജന്‍സിക്ക് അധികാരം നല്‍കാനുദ്ദേശിച്ചുള്ള ഭേദഗതി, എട്ടിനെതിരെ ഇരുന്നൂറ്റിയെഴുപത്തിയെട്ടു വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെയാണ് അംഗീകരിക്കപ്പെട്ടത്. ബില്ലിനെ എതിര്‍ത്തവര്‍ ഇറങ്ങിപ്പോയിട്ടും രാജ്യസഭയിലും അത് അംഗീകരിക്കപ്പെട്ടു. രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ചകളൊന്നും കൂടാതെയാണ് ബില്‍ അംഗീകരിക്കപ്പെട്ടത്. […]
By രിസാല on August 16, 2019
1346, Article, Articles, Issue, കവര്‍ സ്റ്റോറി
”ഞാനൊരു ദുര്‍ബലയായ സ്ത്രീയാണ്; അവര്‍ക്കു എന്നെ ഇല്ലായ്മ ചെയ്യാന്‍ പ്രയാസമില്ല. പക്ഷേ ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്കു അത് കേട്ടില്ലെന്നു നടിക്കാനാവില്ല” – പറയുന്നത് ശ്വേതാഭട്ട്, ജയിലില്‍ കഴിയുന്ന ഗുജറാത്ത് ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ സഹധര്‍മിണി. കഴിഞ്ഞ ദിവസം കോഴിക്കോട്ടു കണ്ടപ്പോള്‍ അവര്‍ താനും കുടുംബവും നടത്തുന്ന പോരാട്ടത്തിന്റെ കഥ പറഞ്ഞു. സഞ്ജീവ് ഭട്ടിന്റെ കുടുംബം നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും അവര്‍ വിവരിച്ചു. 2011ല്‍ നാനാവതി കമ്മീഷന്‍ മുന്‍പാകെ […]
By രിസാല on August 16, 2019
1346, Article, Articles, Issue, കവര്‍ സ്റ്റോറി
പ്രിയപ്പെട്ട മോഡീ, ‘ആറു കോടി ഗുജറാത്തികളെ’ അഭിസംബോധന ചെയ്തുകൊണ്ട് താങ്കള്‍ ഒരു കത്തെഴുതാന്‍ തയാറായി എന്നതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്. താങ്കളുടെ മനസിലേക്ക് ഒരു കിളിവാതില്‍ തുറന്നുതരിക മാത്രമല്ല, അതേ മാധ്യമത്തിലൂടെ താങ്കളോടു പ്രതികരിക്കുവാന്‍ എനിക്കൊരവസരം ലഭ്യമാക്കുക കൂടിയാണ് ഇതിലൂടെ താങ്കള്‍ ചെയ്തിരിക്കുന്നത്. എന്റെ പ്രിയ സഹോദരാ, ജാക്കിയ നാസിം എഹ്‌സാന്‍ ജാഫ്‌റിി വെര്‍സസ് സ്റ്റേറ്റ് ഓഫ് ഗുജറാത്ത് കേസില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച വിധി താങ്കള്‍ പൂര്‍ണമായും തെറ്റായിട്ടാണ് മനസിലാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. താങ്കളെയും അതുവഴി താങ്കളെ […]
By രിസാല on August 16, 2019
1346, Article, Articles, Issue, കവര്‍ സ്റ്റോറി
‘ഴാക്യൂസ്’ (J’Accuse) എന്ന ഫ്രഞ്ച് പദം ആധുനിക ലോക രാഷ്ട്രീയ ചരിത്രത്തില്‍ അനവധി തവണ മുഴങ്ങിക്കേട്ട പ്രതിഷേധത്തിന്റെ കനല്‍സ്വരങ്ങളിലൊന്നാണ്. ‘ഐ അക്ക്യൂസ്’ അഥവാ ‘ഞാന്‍ ആരോപിക്കുന്നു’ എന്നാണീ പദത്തിന്റെ അര്‍ഥം. ‘ഞാന്‍ ശക്തമായി അപലപിക്കുന്നു’ എന്ന് കൂടുതല്‍ കൃത്യമായി ഇതിനെ വിവര്‍ത്തനം ചെയ്യാം. പത്തൊമ്പതാം നൂറ്റാണ്ടിലെ വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റ് എമിലി സോള ആണ് ‘ഴാക്യൂസ്’ എന്ന പ്രയോഗത്തിന്റെ പ്രോദ്ഘാടകന്‍. ഫ്രാന്‍സിലെ തേഡ് റിപ്പബ്ലിക്കിന്റെ കാലത്ത്, ആല്‍ഫ്രഡ് ഡ്രെയ്ഫ്യൂസ് എന്ന ജൂത വംശജനായ സൈനികോദ്യോഗസ്ഥന്‍ നേരിട്ട രാജ്യദ്രോഹക്കുറ്റവിചാരണയാണ് […]