ഇരുണ്ട കാലമാണ് പക്ഷേ, ഭയപ്പെടരുത്
ഏകാധിപതികളുടെ സമഗ്രാധിപത്യം ഒരു രാഷ്ട്രീയ പ്രയോഗമെന്ന നിലയില്‍ വിഡ്ഡിത്തമാണ്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ കുലപതിയുടെ ശരത്കാലം വായിക്കുക. ഭയചകിതനും ഭയാനകമാം വിധം ഏകാന്തനുമായിത്തീരുന്ന അത്തരം സമഗ്രാധിപതികളെ നോക്കി കാലം ചുണ്ടുകോട്ടിച്ചിരിക്കുന്നത് കാണാം. അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഏകാധിപതിയായ സമഗ്രാധിപത്യത്തിന്റെ പ്രയോക്താവായിരുന്നു. ചാര്‍ളി ചാപ്ലിന്‍ ആദ്യമായി സംസാരിച്ചത് ഹിറ്റ്‌ലറെ ദയനീയനായ കോമാളിയാക്കി അവരോധിക്കാനാണ്. ഇക്കാലത്ത് ചാപ്ലിന്റെ ഗ്രേറ്റ് ഡിക്‌ടേറ്റര്‍; ആ സിനിമയിലാണല്ലോ ചാപ്ലിന്‍ ആദ്യമായി മിണ്ടുന്നത്, കാണാവുന്നതാണ്. സിനിമയെയും നോവലിനെയും തുടക്കത്തിലേ ആനയിച്ചത് പറയാന്‍ പോകുന്ന സന്ദര്‍ഭങ്ങളെ, ആ സന്ദര്‍ഭങ്ങള്‍ […]