തിരുനബിദര്‍ശനം: ഈ കൂരമ്പുകള്‍ വന്നുതീരാനുള്ളതല്ല
മാനവരാശിയുടെ നേര്‍ദിശയിലേക്ക് തിരിച്ചുവിട്ടതാണ് മുഹമ്മദ് നബി(സ) ചെയ്ത വലിയ വിപ്ലവം. അത് ലോകചരിത്രത്തിലെ സമാനതകളില്ലാത്ത മഹാസംഭവം തന്നെയായിരുന്നു. തിരുനബി(സ) സ്‌നേഹിക്കപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതും ഇക്കാരണത്താലാണെന്ന് നിഷ്പക്ഷാന്വേഷകര്‍ക്ക് ബോധ്യമാവും. വിശ്വാസം, സംസ്‌കാരം, വ്യവഹാരം, ധാര്‍മികത തുടങ്ങി മനുഷ്യര്‍ ഇടപെടുന്ന മേഖലകളിലെല്ലാം സമ്പൂര്‍ണ തിരുത്തുനടത്താന്‍ നബി(സ) നിര്‍ബന്ധിതനായിത്തീരുന്ന ഒരു പശ്ചാതലത്തിലായിരുന്നല്ലോ അവിടുത്തെ ആഗമനം. അന്ധകാരത്തിന്റെ ഉപാസകര്‍ക്ക് നബി(സ) അസഹ്യമായത് സ്വാഭാവികം. നബിയുടെ(സ) പ്രബോധനകാലത്ത് മാത്രമല്ല, ഇസ്‌ലാം സര്‍വകാലികമാകയാല്‍ ചരിത്രത്തിലിന്നോളവും വര്‍ത്തമാനത്തിലും വലിയ മാറ്റങ്ങളില്ലാതെ ഭാവിയിലും ഇതുതുടരും. എന്തുകൊണ്ടെന്നാല്‍ അധര്‍മത്തിന് എക്കാലവും ഒരേ […]