1369

എല്ലാ വെടിയുണ്ടകളുടെയും ലക്ഷ്യം ഭരണഘടന

എല്ലാ വെടിയുണ്ടകളുടെയും ലക്ഷ്യം ഭരണഘടന

പ്രിയപ്പെട്ട ഇന്ത്യക്കാരേ ജയ് ഭീം, ജയ് ഭരണഘടന. നമ്മുടെ പ്രക്ഷോഭത്തോടുള്ള സര്‍ക്കാറിന്റെ പ്രതികരണം, ഭരണഘടന എത്രമാത്രം കരുത്തുറ്റതാണെന്നും അതില്‍ ബഹുജനങ്ങളുടെ താല്പര്യം എത്രമാത്രം നിക്ഷിപ്തമാണെന്നും വ്യക്തമാക്കുന്നതാണ്. ആര്‍എസ്എസ്സിന്റെ സമ്മര്‍ദത്തിന് വഴങ്ങി പട്ടികജാതി/വര്‍ഗ (അതിക്രമം തടയല്‍) നിയമം അപ്രസക്തമാക്കാനുള്ള നരേന്ദ്രമോഡി സര്‍ക്കാറിന്റെ നീക്കം വിഫലമായത് ഭീം ആര്‍മിയും മറ്റുദളിത് സംഘടനകളും നടത്തിയ പോരാട്ടം മൂലമായിരുന്നു. സന്ത്ശിരോമണി രവിദാസ് മഹാരാജിന്റെ ഗുരുഘര്‍ പൊളിച്ചപ്പോള്‍ ഡല്‍ഹിയിലും പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ബഹുജനങ്ങളായിരുന്നു. ബഹുജനങ്ങളുടെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് ശിക്ഷയായി എന്നെ ജയിലില്‍ അടച്ചു. […]

ട്രംപിന്റെ യുദ്ധക്കൊതിയും ഇറാന്റെ പ്രതികാരദാഹവും

ട്രംപിന്റെ യുദ്ധക്കൊതിയും ഇറാന്റെ പ്രതികാരദാഹവും

വിനാശകരമായ ഒരു യുദ്ധമുഖം തുറക്കാന്‍ ഒരു കൊലപാതകം മതി എന്ന് തെളിയിച്ചത് ഒന്നാംലോകയുദ്ധത്തോടെയാണ്. ആസ്ട്രിയന്‍ രാജകുമാരന്‍ ഫ്രാന്‍സിസ് ഫെര്‍ഡിനാന്‍ഡ് ഒരു സെര്‍ബിയന്‍ പൗരന്റെ കൈയാല്‍ ബോസ്നിയയില്‍ വെച്ച് കൊല്ലപ്പെട്ടത് 1914ജൂലൈ 28ന് ആസ്ട്രിയ സെര്‍ബിയയോട് യുദ്ധം പ്രഖ്യാപിക്കാന്‍ നിമിത്തമായി. 1918വരെ നീണ്ടുനിന്ന ആ യുദ്ധമാണ് ലോകത്തിന്റെ ഭൂപടം മാറ്റിവരച്ചതും ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നതും കുടുതല്‍ വിനാശകരമായ മറ്റൊരു ലോകക്രമത്തിന് അടിത്തറ പാകിയതും. ഒരുനൂറ്റാണ്ട് പിന്നിടുമ്പോള്‍ മറ്റൊരു നിഷ്ഠുര കൊലപാതകം യുദ്ധം അവസാനിക്കാത്ത പശ്ചിമേഷ്യയുടെ പടനിലങ്ങളിലേക്ക് തിരിച്ചുവരുകയാണോ എന്ന് […]

അസ്മല്‍ ഹഖിന്റെ അനാഥത്വം

അസ്മല്‍ ഹഖിന്റെ അനാഥത്വം

ഇന്ത്യന്‍ കരസേനയില്‍ മൂന്നു ദശാബ്ദത്തിലേറെ സേവനം ചെയ്ത് രാജ്യാതിര്‍ത്തി കാത്ത അസംകാരനായ മുഹമ്മദ് അസ്മല്‍ ഹഖിന് ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വമില്ല. 1951 ലെ പൗരത്വ പട്ടികയില്‍ അമ്മയുടെയും 1966 ലെ വോട്ടേഴ്സ് ലിസ്റ്റില്‍ അച്ഛന്റെയും പേരുണ്ടായിട്ടും അദ്ദേഹം ഇന്ത്യന്‍ പൗരനല്ലെന്നാണ് എന്‍ ആര്‍ സി യുടെ കണ്ടെത്തല്‍. രാഷ്ട്രപതി ഒപ്പിട്ട നിയമ പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ വിശ്വാസി അല്ലാത്തതിനാല്‍ പൗരനാകാനുള്ള അപേക്ഷ നല്‍കാനുമാകില്ല. ആ ആറു മതത്തില്‍പെട്ടവര്‍ക്കേ അപേക്ഷപോലും സമര്‍പ്പിക്കാനാവൂ. ഹഖിന്റെ […]

യൂറോപ്പിലും അറബികള്‍

യൂറോപ്പിലും അറബികള്‍

യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള മധ്യകാല അറബികളുടെ വ്യാപാര ബന്ധങ്ങള്‍ ആഴത്തില്‍ വേരുകളുള്ള കിഴക്കന്‍ വാണിജ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യത്യാസങ്ങളുണ്ട്. ഏഷ്യയിലും ആഫ്രിക്കയിലും അറബികള്‍ താമസിക്കുകയും സ്വദേശികളായ വ്യാപാരികളുമായി സ്ഥിരം വ്യാപാരം നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ യൂറോപ്പിലേക്ക് പൊതുവേ അറബ് കുടിയേറ്റങ്ങളുണ്ടായില്ല. ബൈസന്റയ്ന്‍ (കിഴക്കന്‍ റോമാ സാമ്രാജ്യം) അതിര്‍ത്തി പട്ടണമായ ട്രെബിസോണ്ഡില്‍ മാത്രമാണ് ചെറുതായെങ്കിലും അറബ് വ്യാപാരികളുടെ കുടിയേറ്റം ഉണ്ടായിരുന്നത്. 711 എ ഡിയില്‍ താരിഖ് ഇബ്‌നു സിയാദ്, അദ്ദേഹത്തിന്റെ ബെര്‍ബര്‍ സേനയുമായി അന്തലൂസിന്റെ (സ്‌പെയിന്‍) അതിര്‍ത്തിയില്‍ […]