By രിസാല on January 27, 2020
1369, Article, Articles, Issue, കവര്‍ സ്റ്റോറി
2020 ആരംഭിച്ചത് പൗരത്വ ഭേദഗതി നിയമ(സി എ എ)ത്തിനെതിരെ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കിയ പ്രതിഷേധങ്ങളോടെയാണ്. ആ പ്രതിഷേധങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ ഇപ്പോഴും മാറ്റൊലി കൊള്ളുന്നുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ(ബി ജെ പി) ഹിന്ദുത്വ രാഷ്ട്രപദ്ധതിയുടെ അടുത്ത ഘട്ടമായ ദേശീയ പൗരത്വ രജിസ്റ്ററിലേക്കാണ്(എന്‍ ആര്‍ സി) ഇനി നമ്മുടെ ശ്രദ്ധ പതിയേണ്ടത്. ഇന്ത്യന്‍ മുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയുക എന്ന ബി ജെ പി ലക്ഷ്യമാണ് എന്‍ ആര്‍ സി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ മാസം രാജ്യത്ത് കൊടുംയാതനകളുടെ നാളുകളായിരുന്നു. […]
By രിസാല on January 27, 2020
1369, Article, Articles, Issue
പൗരത്വ നിയമ ഭേദഗതിയും തുടര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന പൗരത്വപ്പട്ടികയും മാത്രമല്ല, അതിനെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങളെയും വര്‍ഗീയ വിഭജനത്തിനുള്ള ആയുധമായി സംഘപരിവാറും നരേന്ദ്ര മോഡി ഭരണകൂടവും ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവുകള്‍ ഏറ്റവും പ്രത്യക്ഷമായി ഉയര്‍ന്നുവരുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഏത് മാര്‍ഗവും ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് കൂടി വ്യക്തമാക്കുകയാണ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എതിര്‍ശബ്ദങ്ങളൊന്നുമുയരുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഏത് അതിക്രമത്തിനും മടിക്കേണ്ടതില്ലെന്ന സന്ദേശം പൊലീസിന് നല്‍കിയ മുഖ്യമന്ത്രി നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം പ്രതിഷേധക്കാരില്‍ ചുമത്തുമെന്നും അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുമെന്നും പ്രഖ്യാപിക്കുകയും […]
By രിസാല on January 25, 2020
1369, Article, Articles, Issue
ജെ എന്‍ യുവില്‍ കഴിഞ്ഞ എഴുപത് ദിവസത്തിലേറെയായി വലിയ വിദ്യാര്‍ഥി സമരം നടന്നുകൊണ്ടിരിക്കുകയാണ്. സര്‍വകലാശാല പുറത്തിറക്കിയ പുതുക്കിയ ഹോസ്റ്റല്‍ രൂപരേഖയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചില വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ജെ എന്‍ യു സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തില്‍ ഈ സമരം ആരംഭിച്ചിട്ടുള്ളത്. മറ്റുള്ള കാമ്പസുകളെ അപേക്ഷിച്ച് ജെ എന്‍ യു സംവരണ ആനുകൂല്യങ്ങളിലും കുറഞ്ഞ ഫീസിന്റെ കാര്യത്തിലും മുന്നിട്ടു നില്‍ക്കുന്നതിനാല്‍ സമൂഹത്തിന്റെ പല വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ ഉള്‍ഗ്രാമങ്ങളിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പ്രവേശനം ലഭിക്കുന്നതിനുളള […]
By രിസാല on January 25, 2020
1369, Article, Articles, Issue
പുതിയ പൗരത്വ ഭേദഗതി നിയമം അനുസരിച്ച് 1952ന് മുമ്പ് ഈ രാജ്യത്തുണ്ടായിരുന്നവരുടെ മക്കളായി ഇപ്പോള്‍ നിലവിലുള്ളവും, ഇതിന് മുമ്പ് ജനിച്ച് ഇപ്പോഴും മരിക്കാത്തവരുമാണ് ഇന്ത്യന്‍ പൗരന്മാര്‍. 1972 എന്ന് നേരത്തെ പറഞ്ഞുകേട്ടത് അസമിനെ കേന്ദ്രീകരിച്ചുള്ളതാണ്. 1952ന് മുമ്പ് ജനിച്ചയാളാണെന്ന് തെളിയിക്കണമെങ്കില്‍ ഇന്നത്തെ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം പോര. അതിന് അന്നു വാങ്ങിവെച്ച സര്‍ട്ടിഫിക്കറ്റ് വേണം. ഇതിനു ശേഷം ജനിച്ചവര്‍ക്ക് ആ കാലത്ത് ജനിച്ച രക്ഷിതാക്കളുടെ മകനാണ്, മകളാണ് എന്ന് തെളിയിക്കാനാകണം. ഇത് തെളിയിക്കാന്‍ എന്നാണോ ജനിച്ചത് അന്നത്തെ […]
By രിസാല on January 24, 2020
1369, Article, Articles, Issue
ഏതൊരു സമ്പദ്്വ്യവസ്ഥയും സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. വികസനം കഴിഞ്ഞാല്‍ മാന്ദ്യം, മാന്ദ്യം കഴിഞ്ഞാല്‍ വികസനം ഇത്തരത്തിലുള്ള ചാക്രികമായ സമ്പദ്ഘടനയാണ് ലോകത്തെ മിക്ക രാജ്യങ്ങള്‍ക്കുമുള്ളത്. വികസനം വരുമ്പോള്‍ അതിനെ ക്രിയാത്മകവും സുസ്ഥിരവുമായ മാര്‍ഗങ്ങളിലൂടെ ഉപയോഗിക്കുകയും മാന്ദ്യം വരുന്ന സമയത്ത് അതിനെ പ്രതിരോധിക്കുകയും ചെയ്യുന്ന സമ്പദ്്വ്യവസ്ഥക്ക് മാത്രമേ വിജയിക്കാന്‍ സാധിച്ചിട്ടുള്ളൂ. മാന്ദ്യത്തെ പ്രതിരോധിക്കാന്‍, ചിലപ്പോള്‍ ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമായി വരും. അത്തരം ഘട്ടങ്ങളിലുണ്ടാകുന്ന പിഴവുകള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. നിലവില്‍ ഇന്ത്യ നേരിടുന്നത് ചാക്രികമായ പ്രശ്‌നങ്ങളാണോ അതോ ഘടനാപരമായ പ്രശ്‌നങ്ങളാണോ […]