By രിസാല on February 25, 2020
1373, Article, Articles, Issue, കവര്‍ സ്റ്റോറി
മൗനം അവസാനിപ്പിക്കുകയാണ് ഒരു ജനത. ഭയത്തിന്റെ ആവരണത്തില്‍ നിന്ന് പുറത്തിറങ്ങുകയും. ഭിന്നാഭിപ്രായം ഉറക്കെപ്പറയാനുള്ള കരുത്ത് അവര്‍ ആര്‍ജിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ യൂണിയനെന്ന റിപ്പബ്ലിക് ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രസ്ഥാനമായി അത് മാറുകയുമാണ്. ഈ പ്രസ്ഥാനം ജയം കാണുമോ? ഈ പ്രസ്ഥാനം പതുക്കെപ്പതുക്കെ ഇല്ലാതാകുമോ? ഭരണകൂടം ഇതിനെ അടിച്ചമര്‍ത്തുമോ? എവിടേക്കാണ് ഈ പ്രസ്ഥാനം നമ്മെ നയിക്കുക? എന്നിങ്ങനെ പല ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കാലം ഉത്തരം നല്കട്ടെ. നാം കാണുന്നത് ഇന്ത്യന്‍ ജനത ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നതാണ്. വന്‍ നഗരങ്ങളില്‍, പട്ടണങ്ങളില്‍, ഗ്രാമങ്ങളില്‍ ഒക്കെ […]
By രിസാല on February 24, 2020
1373, Article, Articles, Issue, കവര്‍ സ്റ്റോറി
ചരിത്രത്തിലെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന് വിശേഷിപ്പിക്കാവുന്ന നിര്‍മ്മലാ സീതാരാമന്റെ 2020-21 വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ കശ്മീരി കവി ദീനാനാഥ് കൗള്‍ തൊട്ട് അവ്വയാറും തിരുക്കുറളും ആടിത്തിമിര്‍ക്കുകയുണ്ടായി. ഇടതുപക്ഷ കവിയും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയായ ഫറൂഖ് അബ്ദുള്ളയുടെ ഉറ്റ സുഹൃത്തുമായിരുന്ന ദീനാനാഥ് കൗളിനെ ധനമന്ത്രി പാര്‍ലമെന്റില്‍ ഉദ്ധരിക്കുമ്പോള്‍ ഫറൂഖ് അബ്ദുള്ളയും ഉമര്‍ അബ്ദുള്ളയും അടക്കം നൂറുകണക്കായ കശ്മീര്‍ നേതാക്കള്‍ കഴിഞ്ഞ ആറ് മാസക്കാലത്തിലേറെയായി തടങ്കലില്‍ ആണെന്നുള്ള വിരോധാഭാസത്തിന് കൂടി സഭ സാക്ഷ്യം വഹിക്കുകയുണ്ടായി. തിരുക്കുറളും അവ്വയാര്‍ […]
By രിസാല on February 21, 2020
1373, Article, Articles, Issue
എങ്ങനെയാണ് ജര്‍മന്‍ നാസിസം നിലം പൊത്തിയത്? ഉത്തരങ്ങള്‍ പലതാണ്. അമിതാധികാര പ്രമത്തതയോടും ഭയാനകമായ ഹിംസയോടുമുള്ള ജനതയുടെ പ്രതിഷേധം ഒരു കാരണമാണ്. മറ്റെല്ലാ സമഗ്രാധിപത്യങ്ങളോടുമെന്നപോലെ സര്‍വകലാശാലകളായിരുന്നു ആ പ്രതിഷേധത്തിന്റെ ഒരു ചാലകം. രണ്ടാമതായി എണ്ണപ്പെട്ട ഒന്ന് ഫാഷിസത്തിനെതിരില്‍ ലോകത്ത് പ്രബലമായിത്തീര്‍ന്ന സായുധ ചേരിയുടെ ഇടപെടലാണ്. ജര്‍മനിയിലെയും ലോകത്തെയും ഉന്നത ധിഷണകള്‍ നാസിസത്തിന്റെ പിളര്പ്പന് നയങ്ങളെ തുറന്നുകാട്ടിയതാണ് മറ്റൊരു കാരണം. എന്നാല്‍ ഈ ഇടപെടലുകള്‍, സര്‍വകലാശാലകളുടെ ആയാലും ബുദ്ധിജീവിതങ്ങളുടെ ആയാലും ഫാഷിസ്റ്റ് വിരുദ്ധ ചേരിയുടെ ആയാലും ജര്‍മനിയിലെ സാധാരണ ജനതയുടെ […]
By രിസാല on February 21, 2020
1373, Article, Articles, Issue
എങ്ങോട്ടാണ് നിര്‍മലാ സീതാരാമനും മോഡിയും ഇന്ത്യയെ കൊണ്ടുപോകുന്നത്? ഈ മഹാരാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍, നാല്പത്തി അഞ്ചു വര്‍ഷത്തെ ഏറ്റവും ഭീകരമായ തൊഴിലില്ലായ്മ അഭിമുഖീകരിക്കുമ്പോള്‍, ഗ്ലോബല്‍ ഹംഗര്‍(Global Hunger) റിപ്പോര്‍ട്ടില്‍ ഇന്ത്യ, 102 മത്തെ സ്ഥാനവുമായി നാണക്കേടിന്റെ പരകോടിയില്‍ നില്ക്കുമ്പോള്, ഇന്നാട്ടിലെ ഏറ്റവും ദരിദ്രരോട്, ഗ്രാമീണരോട്, ആത്മഹത്യയുടെ മുനമ്പില്‍ നില്ക്കുന്ന കര്‍ഷകരോട് എന്താണ് നിര്‍മലാ സീതാരാമന് നിങ്ങള്‍ പറയുന്നത്? ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് എന്നും ഗ്രാമങ്ങളാണ്. സാമ്പത്തിക മാന്ദ്യം പാടെ […]
By രിസാല on February 20, 2020
1373, Article, Articles, Issue
2020 – 21 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിന് മുന്നോടിയായി പാര്‍ലിമെന്റില്‍ സമര്‍പ്പിക്കപ്പെട്ട സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് രാജ്യം സാമ്പത്തികമാന്ദ്യത്തിലാണെന്ന് സമ്മതിക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥചിത്രം ഏതാണ്ടെങ്കിലും വരച്ചുകാട്ടേണ്ട ബാധ്യത സാമ്പത്തിക അവലോകന റിപ്പോര്ട്ടിനുള്ളതുകൊണ്ട് നിവൃത്തിയില്ലാതെ മാന്ദ്യമുണ്ടെന്ന് സമ്മതിക്കുകയാണ്. രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നോ മാന്ദ്യത്തിലായിക്കഴിഞ്ഞുവെന്നോ സാമ്പത്തിക വിദഗ്ധരും വ്യവസായ പ്രമുഖരും പറയാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി; ജനം അനുഭവിക്കാന്‍ തുടങ്ങിയിട്ടും. അത് അംഗീകരിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തയാറായിരുന്നില്ല. 2014 മുതലിങ്ങോട്ട് ‘കരുത്തനായ നേതാവി’നാല് രാജ്യം ഭരിക്കപ്പെടുമ്പോള്‍ സാമ്പത്തിക […]