1373

ഗോഡ്‌സെ പ്രേമികളുടെ ‘വീരകൃത്യ’ങ്ങള്‍

ഗോഡ്‌സെ പ്രേമികളുടെ ‘വീരകൃത്യ’ങ്ങള്‍

ഗാന്ധി വീണ്ടും വന്നു ഇന്ത്യയില്‍. തോക്കുചൂണ്ടി ഗോഡ്‌സെ ആക്രോശിച്ചു: ക്വിറ്റ് ഇന്ത്യാ… ‘ഗാന്ധിയും ഗോഡ്‌സെയും’ എന്ന കുറുങ്കവിതയില്‍ സതീശന്‍ മോറായി, രാജ്യം ഇന്ന് എത്തിപ്പെട്ട പരിതാപകരമായ അവസ്ഥ ചുരുക്കം വാക്കുകളില്‍ ശക്തമായി അവതരിപ്പിച്ചിരിക്കയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനാശയങ്ങളും ഭരണഘടനയുടെ നിലനില്‍പ്പും മതനിരപേക്ഷതയുടെ പ്രസന്നമായ മുഖവും എല്ലാവരെയും നിവര്‍ന്നുനിര്‍ത്തുന്ന പൗരാവകാശങ്ങളും ചരിത്രത്തിലില്ലാത്തവിധം ഭീഷണി നേരിട്ട, തീര്‍ത്തും ഉത്കണ്ഠയുളവാക്കിയ ഘട്ടത്തിലായിരുന്നു ഇന്ത്യ 2020ലെ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. നാലു ദിവസം കഴിഞ്ഞ് ഗാന്ധി രക്തസാക്ഷിദിനം നാം വേദനയോടെ ആചരിച്ചു. നാഥുറാം വിനായക് […]

പൗരത്വ കാലത്തെ സാഹിത്യ വായന

പൗരത്വ കാലത്തെ സാഹിത്യ വായന

സാഹിത്യം രാഹിത്യത്തിന്റെ വിപരീതപദമാണ്. സഹിതമായുള്ളത്, കൂടെയുള്ളത് എന്നൊക്കെയാണ് ഭാഷയില്‍ സാഹിത്യത്തിന്റെ വിവക്ഷ.അതുകൊണ്ട് തന്നെ ആര്‍ക്കുമൊപ്പവും നിലയുറപ്പിക്കാനും നില്‍ക്കാനുമുള്ള വിശാലമണ്ഡലത്തിന്റെ സാധ്യത സാഹിത്യം മൗലികമായി തന്നെ തുറക്കുന്നു. അസമീസ് കവി ഹിരണ്‍ ഭട്ടാചാര്യ തന്റെ പോയം ഓണ്‍ എര്‍ത്ത്- ല്‍ ഏറ്റവും ചെറിയ ശബ്ദങ്ങള്‍ക്ക് കൂടി കാതോര്‍ക്കുന്നതാണ് കവിതയെന്ന് പറയുന്നുണ്ട്. മുഖ്യധാര ശ്രദ്ധിക്കാന്‍ താല്‍പര്യപ്പെടാത്ത ചെറിയ നിലവിളികള്‍ക്കും ശബ്ദങ്ങള്‍ക്കും കാഴ്ചകള്‍ക്കും കൂടി ഇടം നല്‍കുന്ന അവസരസമത്വങ്ങളുടെ സാധ്യത വകവെക്കുന്നു എന്നതാണ് സാഹിത്യത്തെ വ്യതിരിക്തമാക്കുന്നത്. എതിര്‍ശബ്ദങ്ങളോടുള്ള അസഹിഷ്ണുതയാണ് പുതിയ ഇന്ത്യയെ […]