ഹൈദരാബാദിലെ റിക്ഷകള്‍: നഗരത്തിന്റെ ശബ്ദസഞ്ചാരങ്ങള്‍
‘സിറ്റി സെന്ററിലെ റാംസെസ് പള്ളിക്ക് പുറത്ത് വെച്ച് ഒരു ടാക്സിയില്‍ ഞാന്‍ കയറിപ്പറ്റി. ഡ്രൈവര്‍ വണ്ടി റാംസെസ് സ്ട്രീറ്റിലെ തിരക്കേറിയ പാതയിലേക്ക് തിരിച്ചു. ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ചെറിയ വെല്‍വെറ്റ് ബോക്‌സില്‍ ഭദ്രമാക്കിവെച്ച ഖുര്‍ആനിന് തൊട്ടുതാഴെയായി ഡാഷ്‌ബോര്‍ഡിനടിയില്‍ ബോള്‍ട്ട് ചെയ്ത് വെച്ച പൊടിപിടിച്ച ടേപ്പ് പ്ലെയറില്‍ നിന്ന് ഏതോ ഉത്ബോധന പ്രസംഗം കേട്ടുകൊണ്ടിരിക്കുകയിരുന്നു അയാള്‍. പ്രസംഗകന്‍ തന്റെ ശബ്ദത്തില്‍ വരുത്തുന്ന താളാത്മകമായ ഉയര്‍ച്ച താഴ്ചകളും, അതോടൊപ്പം റെക്കോര്‍ഡിംഗിനിടയില്‍ സംഭവിക്കുന്ന വൈബ്രേഷനുകളും, ഇടര്‍ച്ചകളും, ശ്വാസോച്ഛ്വാസങ്ങളും എല്ലാം സ്പീക്കറില്‍ നിന്നും പുറത്ത് […]