ശമരിയ പട്ടണം ഉണ്ടാകുന്നതിന് മുമ്പ് ശമരിയക്കാരനോ?
സാമിരി (ശമരിയക്കാരന്‍) ആണ് ഇസ്രയേല്‍ സന്തതികള്‍ക്ക് പശുക്കുട്ടിയുടെ സ്വര്‍ണവിഗ്രഹം നിര്‍മിച്ച് കൊടുത്തതെന്ന് ഖുര്‍ആന്‍. ഇസ്രയേല്യര്‍ ഈജിപ്തില്‍നിന്ന് വരികയും സീനായില്‍ യാത്ര ചെയ്യുകയും ചെയ്ത കാലത്ത് ശമരിയാ പട്ടണം തന്നെ ഉണ്ടായിരുന്നില്ല. പിന്നെയെങ്ങനെയാണ് അന്ന് സാമിരി പശുക്കുട്ടിയെ നിര്‍മിച്ചു എന്ന് വിശ്വസിക്കുക? ഖുര്‍ആന്‍ മനുഷ്യനിര്‍മിതിയാണെന്ന് കാട്ടാന്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണിത്.ശമരിയ പട്ടണത്തില്‍ വസിക്കുന്നവനാണ് ‘സാമിരി’ എന്ന മുന്‍വിധിയില്‍നിന്നാണ് ഈ ചോദ്യം ഉദ്ഭവിക്കുന്നത്. ആദ്യം അക്കാര്യം പരിശോധിക്കണം. സുമേറിയന്‍സ് ആരാണ് എന്നത് അവരുടെ ശത്രുക്കളുടെ അഭിപ്രായങ്ങള്‍ വെച്ച് പഠിക്കുന്നത് കൊണ്ടാണ് […]