യജമാനരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏജന്‍സികള്‍
ഭരണഘടനാ ശില്‍പികള്‍ സ്വപ്‌നേപി നിനച്ചതല്ലാത്തതാണെങ്കിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാജ്യം ഭരിക്കുന്നവരുടെ രാഷ്ട്രീയായുധമാണ്. ഏതെങ്കിലും നിര്‍ണായക ഘട്ടത്തില്‍ വലിയ ലക്ഷ്യങ്ങളോടെ രൂപീകരിക്കുന്ന ഭരണഘടനാ-ജനാധിപത്യ ഏജന്‍സികള്‍ അല്‍പം കഴിയുമ്പോഴേക്കും എല്ലാം മറന്ന് ഭരണകര്‍ത്താക്കളുടെ കോടാലിപ്പിടികളായി മാറുന്ന കാഴ്ച ! ജനാധിപത്യമെന്നത് കേവലം വോട്ടെടുപ്പുകളിലും അധികാരാസ്വാദനത്തിലും ഒതുങ്ങി, ജനായത്ത സ്ഥാപനങ്ങളെ ഞെരിഞ്ഞ് പിഴിഞ്ഞ്, ചണ്ടികളാക്കി വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ കെട്ടഴിഞ്ഞുവീഴാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ), നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ […]