By രിസാല on May 23, 2021
1434, Article, Articles, Issue
ഇസ്ലാമിന്റെ സൗന്ദര്യവും ലാളിത്യവും ലോകത്തെ ആകര്‍ഷിക്കുകയാണ്. ഏറെവേഗം മനസുകളിലേക്ക് പടരുന്ന ആശയമാണത്. ഇത് ചിലരെ അത്ഭുതപ്പെടുത്തുന്നു. മറ്റു ചിലരെ അമ്പരപ്പിക്കുന്നു. ഇസ്ലാമിക നിയമ വ്യവസ്ഥിതിയുടെ ഏതെങ്കിലും ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി അവര്‍ തെറ്റുധാരണകള്‍ സൃഷ്ടിക്കുന്നു. അടിസ്ഥാന ഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നു. മുസ്ലിം നാമധാരികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ ഇസ്ലാമിന്റെ നയമായി പ്രചരിപ്പിക്കുന്നു. ഇസ്ലാമിനെ ഭീകരതയുമായി കൂട്ടിയോജിപ്പിക്കാന്‍ ഇസ്ലാമിന്റെ നാമധേയത്തില്‍ ടെററിസ്റ്റ് സംഘങ്ങളെ പോലും രൂപപ്പെടുത്തുന്നു. തലപ്പാവ്, താടി, മറ്റു വേഷവിധാനങ്ങള്‍ തുടങ്ങി ഇസ്ലാമിക മുദ്രകളെയെല്ലാം ഭീകരവാദത്തിനായി ദുരുപയോഗം ചെയ്തു. ഇസ്ലാമെന്ന് കേള്‍ക്കുമ്പോള്‍ […]
By രിസാല on May 23, 2021
1434, Article, Articles, Issue, കവര്‍ സ്റ്റോറി
ഫലസ്തീനികള്‍ക്ക് ‘ആഖ്യാനത്തിനുള്ള അനുവാദം’ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ഫലസ്തീനി- അമേരിക്കന്‍ ബുദ്ധിജീവിയും കൊളംബിയ സര്‍വകലാശാലയില്‍ പ്രൊഫസറുമായ എഡ്വേഡ് സെയ്ദാണ് 1984 ല്‍ പറഞ്ഞത്. മുപ്പതു വര്‍ഷത്തിനിപ്പുറം, 2020ല്‍ അരിസോണ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ മഹാ നാസര്‍ രണ്ടു ദിനപത്രങ്ങളും-ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും-രണ്ട് ആഴ്ചപ്പതിപ്പുകളും-ദി ന്യൂ റിപ്പബ്ലിക്കും ദി നേഷനും- 1970 മുതല്‍ 2019 വരെ (അമ്പതു വര്‍ഷക്കാലയളവില്‍) പരിശോധിച്ചു. അതിശയമൊട്ടുമില്ലാതെ മഹാ നാസര്‍ കണ്ടെത്തിയത് പത്രാധിപ സമിതികളും കോളമെഴുത്തുകാരും ഫലസ്തീനി പോരാട്ടത്തെ കുറിച്ച് നിന്ദ സ്ഫുരിക്കുന്ന സ്വരത്തിലും വംശീയത […]
By രിസാല on May 19, 2021
1434, Article, Articles, Issue, ചൂണ്ടുവിരൽ
”Face of India’s crackdown on dissent”. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിഖ്യാതമായ ‘ദ ഗാര്ഡിയന്’ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിന്റെ തലക്കെട്ടാണ്. എഴുതിയത് ഹന്ന എല്ലിസ്. ഫെബ്രുവരി നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. കൊവിഡ് ഭീതിക്കിടയിലും കര്‍ഷകര്‍ രാജ്യമൊട്ടാകെ സമരം ചെയ്ത നാളുകളാണ്. ലോകത്തെ ഏറ്റവും സുശക്തമായ ജനാധിപത്യമുള്ള രാജ്യം വിയോജിപ്പുകളെ അടിച്ചൊതുക്കുന്നതിന്റെ മുഖചിത്രമായി ഗാര്ഡിയന് വിശേഷിപ്പിച്ചത് ആരെയെന്നോര്ക്കുക; ദിശാ രവി. ഇന്ത്യ മറക്കരുതാത്ത, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അസാധാരണമായ അതിജീവനശേഷിയില്‍ ഇപ്പോഴും വിശ്വസിക്കുന്ന ഒരാളും മറന്നുപോകരുതാത്ത പേരാണത്. കാലാവസ്ഥ സംരക്ഷണവുമായി ബന്ധപ്പെട്ട് […]
By രിസാല on May 18, 2021
1434, Article, Articles, Issue, കവര്‍ സ്റ്റോറി
ലോകത്തെ ഏറ്റവും വംശീയത നിറഞ്ഞ രാജ്യം. അതാണ് ഇസ്രയേലിന്റെ 73 വര്‍ഷത്തെ ചരിത്രം. വംശീയ ഉന്മൂലനം, മനുഷ്യത്വവിരുദ്ധ നടപടികള്‍ എന്നിവയില്‍ ഊറ്റം കൊള്ളുന്ന മറ്റൊരു രാജ്യവും വേറെയില്ല. പകയുടെയും വെറുപ്പിന്റെയും നിഷ്ഠൂരതയുടെയും ആകത്തുക കൂടിയാണ് സയണിസ്റ്റ് രാഷ്ട്രം. കുറ്റം ഈ രാജ്യത്തിന്റെ മാത്രമല്ല. ബാല്‍ഫര്‍ പ്രഖ്യാപനം മുതല്‍ ഫലസ്തീന് മണ്ണില്‍ സയണിസ്റ്റ് രാജ്യത്തെ കുടിയിരുത്തിയ വന്‍ശക്തി രാജ്യങ്ങളുടെ മുഴുവന്‍ ആസൂത്രിത അജണ്ടകള്‍ക്ക് കൂടി ഇതില്‍ പങ്കുണ്ട്. ഫലസ്തീന് ജനതയുടെ ദുരിതപര്‍വത്തിന്റെ കൂട്ടുപ്രതികള്‍ കൂടിയാണ് അമേരിക്കയും ബ്രിട്ടനുംഐക്യരാഷ്ട്ര സംഘടനാ […]
By രിസാല on May 18, 2021
1434, Article, Articles, Issue
കേരളമടക്കം അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിലെ ഫലത്തില്‍ തീര്‍ത്തും ആശ്ചര്യപ്പെടുത്തിയത് പശ്ചിമ ബംഗാള്‍ മാത്രമാണ്. കേരളത്തിലെ തുടര്‍ഭരണവും തമിഴ്നാട്ടില്‍ ഡി എം കെ സഖ്യത്തിന്റെ തിരിച്ചുവരവും ഏതാണ്ട് പ്രതീക്ഷിച്ചതാണ്. പുതുശ്ശേരിയില്‍, കാലാവധിതീരാറായ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച ബി ജെ പിയുമായി സഖ്യത്തില്‍ മത്സരിച്ച രംഗസ്വാമി കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബംഗാള്‍ ജനത നല്കിയ അഭൂതപൂര്‍വമായ ഭൂരിപക്ഷം ആശ്ചര്യപ്പെടുത്തി. ബംഗാള്‍ പിടിച്ചാല്‍ ഏതാണ്ട് ഇന്ത്യന്‍ യൂണിയന് […]