കണ്ണിന്റെ അഴക് കാഴ്ചകളിലെ അഴുക്ക്
ചുറ്റും എന്തെല്ലാം കാഴ്ചകളാണ്! പ്രഭാതവും പ്രദോഷവും മാറി മാറി വരുന്ന വര്‍ണാഭമായ ചിത്രപ്പണികള്‍. നയനാനന്ദകരമായ ദൃശ്യങ്ങള്‍. പ്രപഞ്ചത്തിന്റെ ബാഹ്യമായ കാഴ്ചകള്‍ക്കപ്പുറവും കാണാനാവും വിധം നാള്‍ക്കുനാള്‍ വികസിക്കുന്ന അതിനൂതനമായ സാങ്കേതിക വിദ്യകള്‍, താഴെ കടലാഴിക്കകത്തും മേലെ വിഹായസ്സിനപ്പുറവും നമ്മുടെ കാഴ്ചകളെ വിശാലമാക്കി കൊണ്ടുപോകുന്നു. സൂക്ഷ്മാണുക്കളെപ്പോലും നമുക്ക് കാണാനാവുന്നു. വൈദ്യ-സമുദ്ര-ഭൗമ-വാന-ജ്യോതിര്‍ ശാസ്ത്രങ്ങള്‍ സൂക്ഷ്മനിരീക്ഷണങ്ങളുടെ പുതിയ ലോകങ്ങള്‍ തുറന്നിടുന്നു. തീരെ ചെറിയ കണ്ണുകള്‍കൊണ്ട് നമ്മള്‍ ഒത്തിരി കാണുന്നുണ്ട്. നമ്മളെപ്പോഴെങ്കിലും ഈ കണ്ണുകളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? മസ്തിഷ്‌കം കഴിഞ്ഞാല്‍ മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീര്‍ണവും അതി […]