1451

ശാലിയാതി: ജ്ഞാനബോധത്തിന്റെ കൃത്യത

ശാലിയാതി: ജ്ഞാനബോധത്തിന്റെ കൃത്യത

അല്ലാമാ അഹ്മദ് കോയ ശാലിയാതി(റ) ആദർശബോധത്തിന്റെ മഹാ പ്രതീകം. മഹാപണ്ഡിതനും ഗ്രന്ഥകാരനുമായ അല്ലാമാ ശൈഖ് സയ്യിദ് സൈനി ദഹ്്ലാന്റെ(റ) ശിഷ്യൻ ഇമാം അഹ്മദ് റസാഖാന്റെ(റ) ഖലീഫമാരിൽ പ്രമുഖരാണ് അല്ലാമാ ശാലിയാതി(റ). മൂവരുടെയും രചനകൾ സുന്നത് ജമാഅതിന് ശക്തമായ മുതൽക്കൂട്ടാണ്. ഈ അഹ്മദുകൾ സാധ്യമാക്കിയ വൈജ്ഞാനിക വിപ്ലവം നിസ്തുലമാണ്. ഇമാം അഹ്മദ് റസയിലേക്ക്(റ) അല്ലാമാ ശാലിയാതിയുടെ എത്തിച്ചേരൽ ഒരു നിയോഗം തന്നെയായിരുന്നു. ഇമാം അഹ്മദ് റസാഖാൻ ബറേൽവിയുടെ(റ) 92 ഖലീഫമാരെ കുറിച്ച് പറയുന്ന “തജല്ലിയാതെ ഖുലഫാഎ അഅ്ലാ ഹസ്റത്ത്’ […]

സൂക്ഷിക്കൂ… കുടുംബബന്ധം പവിത്രമാണ്

സൂക്ഷിക്കൂ… കുടുംബബന്ധം പവിത്രമാണ്

സ്നേഹിക്കാന്‍ ഒരു കാരണം പോലും കണ്ടെത്താന്‍ കഴിയാത്തവരുടെ ലോകമാണിതെന്ന് പലപ്പോഴും തോന്നാറുണ്ട്. ദിനംപ്രതി കാണുന്നതും കേള്‍ക്കുന്നതും അത്തരം പ്രവര്‍ത്തികളാണ്. തമ്മിലടിക്കാന്‍ നൂറുനൂറ് കാരണം കണ്ടെത്തുന്നവര്‍ക്ക് സ്നേഹിക്കാന്‍ ഒരു കാരണം പോലും കണ്ടെത്താനാവുന്നില്ലല്ലോ എന്നതാണ് അതിശയം. മനസ്സുകൊണ്ട് യോജിക്കാനാവാത്ത വിധം അകന്നുപോയ വ്യക്തികളെ വിവാഹംകഴിച്ചു എന്നതിന്റെ പേരില്‍ മാത്രം നിത്യനരകത്തില്‍ കഴിയാന്‍ വിധിക്കുന്നത് ന്യായമാണോ? ദാമ്പത്യം തകര്‍ന്നു പോകുന്നതിനു പുരുഷന്‍ മാത്രമല്ല കാരണമാകുന്നത്, പലപ്പോഴും സ്ത്രീകളും കാരണമാവാറുണ്ട്. ഭര്‍ത്താവിന്റെ മാതാവിനെ അധിക്ഷേപിച്ചും തെറിവിളിച്ചും ആനന്ദം കണ്ടെത്തുന്ന ഭാര്യമാരെ കണ്ടിട്ടുണ്ട്. […]

ദരിദ്രശരീരങ്ങൾക്കുമേൽ ഹിന്ദുത്വക്ക് സിംഹാസനം

ദരിദ്രശരീരങ്ങൾക്കുമേൽ  ഹിന്ദുത്വക്ക് സിംഹാസനം

സെൻട്രൽ വിസ്ത പ്രോജക്ട് കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള 3.5 കിലോമീറ്ററിനുള്ളിലെ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റിയാണ് സെൻട്രൽ വിസ്ത പദ്ധതി കേന്ദ്ര സർക്കാർ പൂർത്തീകരിക്കുന്നത്. ചെലവ് പ്രതീക്ഷിക്കുന്നത് 20,000 കോടിയിലേറെ രൂപയാണ്. പുതിയ പാർലമെന്റ് മന്ദിരം പണിതുകൊണ്ടാണ് തുടക്കം. അതിനുമാത്രം 861.90 കോടി രൂപയ്ക്കാണ് ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡിന് നിർമാണക്കരാർ നൽകിയിരിക്കുന്നത്. ജോലി ആരംഭിച്ചുകഴിഞ്ഞു. 2022 നവംബറിലെ പാർലമെന്റ് സമ്മേളനം പുതിയ മന്ദിരത്തിലാകും നടക്കുകയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […]

അതിനാല്‍ വീണാ ജോര്‍ജ

അതിനാല്‍  വീണാ ജോര്‍ജ

ഈ കുറിപ്പെഴുതുമ്പോള്‍ പൊതുവേ കേരളവും സവിശേഷമായി കോഴിക്കോടും ഒരു ഭീഷണിയില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും മുക്തമായിരിക്കുകയാണ്. വീണ്ടും വന്ന നിപ ഒരു ഇളമുറക്കാരന്റെ, മുഹമ്മദ് ഹാഷിമിന്റെ ജീവന്‍ എടുത്ത് ഭയം പടര്‍ത്തിയെങ്കിലും അടങ്ങിയിരിക്കുന്നു. ഒരിക്കല്‍ നിപയുടെ കൊടും താണ്ഡവം കണ്ട ജനതയാണ് നാം. അതിനാലാവണം ഇത്തവണ അതിജാഗ്രതയുടെ ആയുധങ്ങള്‍ സ്വയമണിയാന്‍ ജനം തയാറായത്. നിപ പോകുമെന്ന് കരുതാം. നിപയെ കുറിച്ചല്ല ഈ കുറിപ്പ്. കൊവിഡിനെ കുറിച്ചാണ്. കൊവിഡ് 19ന്റെ തുടക്കകാലത്ത് ഇതേ പംക്തിയില്‍ കൊവിഡിനെക്കുറിച്ച് നമ്മള്‍ നടത്തിയ സംഭാഷണം […]