1460

സൂഫി സംഗീത ശുശ്രൂഷ; ഓട്ടോമന്‍ സാന്ത്വന മാതൃക

സൂഫി സംഗീത ശുശ്രൂഷ; ഓട്ടോമന്‍ സാന്ത്വന മാതൃക

ജീവിതാരംഭം മുതല്‍ സംഗീതം ഓരോ വ്യക്തിയിലും ചെറുതല്ലാത്ത രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. താളങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാനുള്ള കഴിവുമായാണ് ഒരോ വ്യക്തിയും പൂര്‍ണാരോഗ്യം പ്രാപിക്കുന്നത്. ഗര്‍ഭസ്ഥശിശുവില്‍ ആദ്യം വികസിക്കുന്ന ഇന്ദ്രിയം കേള്‍വിയാണ്. ആദ്യത്തെ കേൾവി സംഗീത സാന്ദ്രമായ ബാങ്കും ഇഖാമതുമാണ്. പ്രൊഫസര്‍ കീത് മോറിന്റെ പഠനം മനുഷ്യശരീരത്തില്‍ ശബ്ദത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നുണ്ട്. അടങ്ങാതെ കരയുന്ന കുട്ടിക്ക് മാതാപിതാക്കളുടെ താരാട്ടുപാട്ടുകളും ശബ്ദങ്ങള്‍ പുറപ്പെടീക്കുന്ന കളിപ്പാട്ടങ്ങളും നല്‍കുന്ന രീതി ശ്രദ്ധിക്കുക. മെലഡികളും റോക്ക് മ്യൂസികും വ്യത്യസ്ത അനുഭവങ്ങളാണ് ഓരോരുത്തരിലും ജനിപ്പിക്കുന്നത്. അതിനാല്‍ വ്യത്യസ്ത […]

അരോഗമാണോ നിങ്ങളുടെ മനസ്സ് ?

അരോഗമാണോ നിങ്ങളുടെ മനസ്സ് ?

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്ന ചൊല്ല് മലയാളിക്ക് സുപരിചിതമാണ്. അതിനുതകുന്ന തരത്തിലാണ് ഇന്നോളം മലയാളി ജീവിച്ചു പോന്നതും. സമീപകാലത്ത് സംഭവിച്ച ചില ശ്രദ്ധേയമായ മാറ്റങ്ങള്‍ മലയാളിയുടെ മാനസികാരോഗ്യ നിലവാരത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു. 2020 -ലെ കണക്കുകള്‍ പ്രകാരം ശാരീരിക ആരോഗ്യ തോതില്‍ ഇന്ത്യയില്‍ ഒന്നാമത് നില്‍ക്കുന്ന കേരളം, മാനസികാരോഗ്യത്തിനും സമാന പ്രാധാന്യം നല്‍കുന്നുണ്ടോ എന്ന് സംശയമാണ്. ദിനംപ്രതി അധികരിക്കുന്ന ആത്മഹത്യ, ശിഥിലമാകുന്ന വൈവാഹിക ബന്ധങ്ങള്‍, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതമായ ഉപഭോഗം, നികൃഷ്ടമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തുടങ്ങി […]

ആഫ്രിക്ക നൊബേൽ വാങ്ങുമ്പോൾ

ആഫ്രിക്ക  നൊബേൽ  വാങ്ങുമ്പോൾ

അബ്ദുല്‍ റസാഖ് ഗുര്‍ണ എന്ന നാമം ഇംഗ്ലീഷ് വായനക്കാര്‍ക്കിടയില്‍ അത്ര പരിചിതമല്ല. 2021ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം അബ്ദുല്‍ റസാഖ് ഗുര്‍ണ സ്വീകരിക്കുമ്പോള്‍, കഴിഞ്ഞ മൂന്നു ദശകങ്ങളായി അദ്ദേഹത്തിന്റെ സാഹിത്യരചനകളെയും നിരൂപണ പഠനങ്ങളെയും പിന്തുടര്‍ന്നിരുന്ന ചുരുക്കം ചിലരെങ്കിലും ആഹ്ലാദഭരിതരാണ്. അത് തീര്‍ത്തും അദ്ദേഹം അര്‍ഹിക്കുന്ന ഒരു അംഗീകാരം കൂടിയാണ്. ഗുര്‍ണയെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും അദ്ദേഹത്തിന്റെ നോവലുകള്‍ വായിക്കുന്നതിനുമുള്ള ധൃതിയിലാണ് പലരും. ഈ തിരക്കിട്ട ശ്രമങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ചില സാഹിത്യപഠനങ്ങള്‍ കൂടി പരിഗണിക്കുമ്പോഴാണ് അത് അര്‍ഥപൂര്‍ണമാകുക. അദ്ദേഹം […]

ആശാസ്യമല്ല നാഷണലിസ്റ്റ് ഇടതുപക്ഷം

ആശാസ്യമല്ല നാഷണലിസ്റ്റ് ഇടതുപക്ഷം

Why Do the “Nationalist’ Poor Speak in Defence of Price Rise? ബദ്രി റെയ്‌നയുടെ ദ വയര്‍ ലേഖനത്തിന്റെ തലക്കെട്ടാണ്. രാജ്യമാകെ ഇന്ധനവില അതും പാചകവാതകം പോലെ അടുപ്പില്‍ തീ എരിയാന്‍ അനിവാര്യമായ ഒന്നിന്റെ ഉള്‍പ്പടെ ഭീമമായ വിലവര്‍ധനയോട് ഈ രാജ്യത്തിന്റെ നവ ദേശീയവാദികള്‍ പുലര്‍ത്തുന്ന മൗനത്തിന്റെ അന്തര്‍രഹസ്യങ്ങളാണ് റെയ്‌നയുടെ പഠനം ചികഞ്ഞിടുന്നത്. എന്തുകൊണ്ടായിരിക്കാം ഈ മൗനം? ഉത്തരം തലക്കെട്ടിലെ ചോദ്യത്തിലുണ്ട്. നാഷണലിസ്റ്റ് പൗരവിഭാഗം ഭരണകൂടത്തിന്റെ വാനരസേനയായി പരിണമിച്ചിരിക്കുന്നു. അഥവാ രണ്ടാം മോഡി സര്‍ക്കാരിന്റെ […]