ഭാര്യയോടുള്ള സാമ്പത്തിക ബാധ്യതകൾ
കുടുംബത്തിലെ പ്രഥമ വനിതയാണ് ഭാര്യ. വീടിന്റെ ഭരണാധികാരി. ഒരു വീട്ടിലെ ചെലവുകൾ കണക്കാക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നവൾ. അതുകൊണ്ട് തന്നെ കുടുംബ ധനകാര്യ ആസൂത്രണങ്ങളിൽ ഭാര്യയോടുള്ള കടമകൾ പ്രഥമ ഗണനീയ സ്ഥാനമർഹിക്കുന്നു. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: “മുലകൊടുക്കുന്ന ഉമ്മമാർക്ക് ഗുണാത്മകമായി ഭക്ഷണവും വസ്ത്രവും നൽകേണ്ടത് പിതാവിന്റെ ബാധ്യതയാണ്’ (അൽബഖറ:233). ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസിലും ഈ നിർബന്ധ ബാധ്യതയെക്കുറിച്ച് സൂചനയുണ്ട്. ഖുർആനിൽ മറ്റൊരിടത്ത് ഇങ്ങനെ കാണാം. “കഴിവുള്ളവന്‍ തന്റെ കഴിവില്‍ നിന്നും സാധ്യമായത് ചെലവിനു കൊടുക്കട്ടെ. […]