1470

വഹാബിവഞ്ചനയുടെ പുരാവൃത്തങ്ങൾ

വഹാബിവഞ്ചനയുടെ  പുരാവൃത്തങ്ങൾ

“അള്ളാന്റെയും നെബിയിന്റെയും ഒതക്കത്തോടു കൂടി ഏറനാട് താലൂക്ക് മപ്രം അംശം വാഴക്കാട് ദേശത്ത് കൊയ്പത്തൊടിയിൽ മമ്മത് കുട്ടിയായ ഞാൻ എനിക്കും എന്റെ കുടുംബങ്ങൾക്കും ഗുണങ്ങൾക്കായി എന്നെന്നും ഉപജീവന ധർമവും ഒപാനൊത്തുകളും താഴെ വിവരിക്കും പ്രകാരമുള്ള ചിലവുകളിന്മേൽ നടത്താനായി എനിക്കുള്ള വസ്തുവഹകളിൽ ജന്മമായിട്ടുള്ളത്‍ തിരിച്ച് വെച്ച് താഴെ പട്ടികയിൽ പറയുന്ന 40 നമ്പർ വഹകളുടെ അനുഭവം കൊണ്ട് നടത്താനായി …. എടവം …ന് എഴുതിയ ഒക്കപ പത്രം’. കൊയപ്പത്തൊടി മുഹമ്മദ് കുട്ടി സാഹിബ് എന്ന മമ്മത് കുട്ടി 1871-ൽ […]

വിവാദം മുസ്‌ലിം ലീഗിനെ തിരിഞ്ഞുകൊത്തുമ്പോൾ

വിവാദം മുസ്‌ലിം ലീഗിനെ  തിരിഞ്ഞുകൊത്തുമ്പോൾ

വഖ്ഫ് സ്വത്തുകളുടെ സംരക്ഷണം വലിയ പ്രശ്‌നമായി ഉയര്‍ന്നുവരുന്നതിനു പിന്നില്‍ ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്. വഖ്ഫ് ബോര്‍ഡില്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടാമതും വഖ്ഫ് പ്രശ്‌നം ഉയര്‍ന്നുവരുന്നത്. മുമ്പ് വഖ്ഫ് സ്വത്തുകളുടെ സംരക്ഷണം എന്നത് പ്രാദേശിക വിഷയങ്ങളായിരുന്നു. പല പ്രദേശങ്ങളിലും കോടതിയില്‍ കേസുകളുണ്ടാവുകയും അതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തിരുന്നു. കോഴിക്കോട്, കാസറഗോഡ്, തളിപ്പറമ്പ് തുടങ്ങിയ മേഖലകളിലൊക്കെയും വഖ്ഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പക്ഷേ, അതൊക്കെയും പ്രാദേശികമായ പ്രശ്‌നങ്ങള്‍ മാത്രമായിട്ടായിരുന്നു അന്ന് […]

വിജിലന്റല്ലാത്ത ഇടപാടുകൾ

വിജിലന്റല്ലാത്ത  ഇടപാടുകൾ

കേരള സംസ്ഥാന വഖ്ഫ് ബോർഡിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നിരവധി പരാതികളാണ് നിലവിലുള്ളത്. ബോര്‍ഡിലെ നിയമനം, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ തുടങ്ങി സി ഇ ഒയുടെ നിയമനത്തില്‍ വരെ പരാതികള്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പല ഗ്രാന്റുകളും വഖ്ഫ് ബോര്‍ഡിനുണ്ട്. ഇവ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലെ അപാകം സംബന്ധിച്ചും പരാതികളുണ്ട്. ഗ്രാന്റായി ലഭിച്ച തുക, പൊതുമേഖലാ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് സ്വകാര്യബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയതിനെക്കുറിച്ചു വരെ. വഖ്ഫ് സ്വത്തുകള്‍ അന്യാധീനപ്പെടുന്നത് സംബന്ധിച്ച പരാതികളില്‍ വേണ്ടവിധം ബോര്‍ഡ് ഇടപെടുന്നില്ലെന്നതിനു പുറമെയാണ് ഇത്തരം […]

യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കണം

യാഥാർത്ഥ്യങ്ങളെ  അഭിമുഖീകരിക്കണം

അന്വേഷണ കമ്മീഷന്‍ എന്ന നിലയില്‍ വഖ്ഫ് വിഷയങ്ങളെ കുറിച്ച് കൃത്യമായ അറിവുള്ള വ്യക്തിയാണല്ലോ താങ്കള്‍. നിലവില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമുയരുന്നുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം? ഒറ്റവാക്കില്‍ പറഞ്ഞാല്‍ അനാവശ്യമാണ് പ്രതിഷേധങ്ങള്‍. സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ കുറഞ്ഞ തസ്തികയിലേക്ക് മാത്രമാണ് നിയമനം നടക്കുന്നത്. ഓരോ വഖ്ഫിലെയും മുതവല്ലിമാരൊന്നും ഈ നിയമനത്തില്‍ ഇടപെടുന്നില്ല. ജീവനക്കാരെയെല്ലാം വഖ്ഫ് ബോര്‍ഡ് നിയമിക്കുന്നതാണ്. നിലവില്‍ ബോര്‍ഡില്‍ നിരവധിപേര്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ട്. […]

വഖ്ഫ് ബോര്‍ഡില്‍ കഴിവുള്ളവര്‍ വരട്ടെ

വഖ്ഫ് ബോര്‍ഡില്‍  കഴിവുള്ളവര്‍ വരട്ടെ

വഖ്ഫ് ബോര്‍ഡിനെ സംബന്ധിച്ച് എക്കാലവും വലിയ ആരോപണങ്ങളാണ് ഉയരുന്നത്. എന്താണ് ഈ ആരോപണങ്ങളുടെ അടിസ്ഥാനം? റിട്ട. ജഡ്ജ് എം എ നിസാറിനെ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ച് പഠനം നടത്തിയിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലെ പ്രധാന ശുപാർശകളൊന്നും നടപ്പാക്കിയിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. എന്താണ് വസ്തുത? അടിസ്ഥാന രഹിതമാണ് ഈ ആരോപണങ്ങള്‍. ഒന്നും വസ്തുതയുടെ അടിസ്ഥാനത്തിലല്ല ഉന്നയിക്കുന്നത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതികള്‍ ഹൈക്കോടതിയുള്‍പ്പെടെ തള്ളിക്കളഞ്ഞതാണ്. സര്‍വീസ് കാലയളവ് സംബന്ധിച്ചും വിവാദങ്ങളുണ്ടാക്കിയിരുന്നു. കോടതികളൊന്നും ഈ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. വ്യക്തി […]