1500

എൻ എസ് മാധവൻ എന്ന അഭയസ്ഥാനം

എൻ എസ് മാധവൻ എന്ന  അഭയസ്ഥാനം

പോയ വർഷങ്ങൾക്കിടെ ഒരിക്കലും ഈ പംക്തിയിൽ സാഹിത്യം മുഖ്യവിഷയമായിട്ടില്ല. കാലത്തിന്റെ കാലുഷ്യങ്ങളെക്കുറിച്ച്, നാം ജീവിച്ചുപോരുന്ന വർത്തമാനത്തിൽ നമ്മെ വിഴുങ്ങാനൊരുങ്ങുന്ന വിധ്വംസകതകളെക്കുറിച്ച്, നമ്മുടെ ജനാധിപത്യം കടന്നുപോകുന്ന ആപത്തിന്റെ നിമിഷങ്ങളെക്കുറിച്ച്, ആ നിമിഷങ്ങളിൽ ചേർത്തുപിടിക്കേണ്ട ചരിത്രത്തെക്കുറിച്ച്, ഓർമകളെക്കുറിച്ച്, ആ ഓർമകളിൽ നിറയുന്ന മഹാമനുഷ്യരെക്കുറിച്ചെല്ലാമാണ് നാം സാംസാരിക്കാറ്. വലിയ ഭാവനകൾക്കുപോലും ആവിഷ്‌കരിക്കാനാവാത്ത വിധം ജീവിതം സങ്കീർണമാകുമ്പോൾ സാഹിത്യത്തെക്കുറിച്ച് സംസാരിക്കുക പലപ്പോഴും സാധ്യമല്ല. പക്ഷേ, ചില സാഹിത്യങ്ങളും എഴുത്തുകാരുമുണ്ട്. അവരെ കാലത്തിൽ നിന്ന് അഴിച്ചെടുക്കുക അസാധ്യമാണ്. ചരിത്രം അതിസങ്കീർണമാവുകയും അത് നമ്മെ ശാരീരികമായിത്തന്നെ […]