1500

ദുർഘട പാതകൾ താണ്ടിയ പ്രവാചകൻ

ദുർഘട പാതകൾ താണ്ടിയ  പ്രവാചകൻ

തന്നെയും താൻ ജീവിക്കുന്ന ഈ അണ്ഡകടാഹങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന മഹാശക്തിയെ പൂർണമായി മനസ്സിലാക്കുക മനുഷ്യ കഴിവിനു സാധ്യമല്ലെന്ന് തീർച്ച. അവന്റെ ഗുണങ്ങളും വിശേഷണങ്ങളും മനുഷ്യചിന്തക്ക് താങ്ങാവുന്നതോ അടിമയുടെ കഴിവിന് പ്രാപ്തമോ അല്ല. എങ്കിലും ഈ പരിമിതികളൊന്നും അവന്റെ ഉണ്മയുടെ നിഷേധത്തിന് കാരണമോ, അങ്ങനെയൊരു യാഥാർത്ഥ്യത്തെ ഇല്ലായ്മ ചെയ്യുന്ന കാര്യങ്ങളോ അല്ല. മറിച്ച് അവന്റെ സവിശേഷതയുടെ അപാരമായ ഔന്നിത്യത്തെ കാണിക്കുന്ന സത്യങ്ങളാണിതെല്ലാം. അതുകൊണ്ടു തന്നെ മനുഷ്യ കഴിവിന് പ്രാപ്തമായ വിശദീകരണവും വിശകലനവും അവന്റെ അടിമകളായ മനുഷ്യകുലത്തിന് അവൻ നൽകിയിട്ടുണ്ട്. […]

അഭിപ്രായവ്യത്യാസമല്ല, വിശാലതയാണത്

അഭിപ്രായവ്യത്യാസമല്ല,  വിശാലതയാണത്

ഒരേ ജഡ്ജി തന്നെ വ്യത്യസ്തസമയങ്ങളിൽ ഒരൊറ്റ നിയമത്തെ വ്യത്യസ്തരൂപങ്ങളിൽ വ്യാഖ്യാനിക്കുന്നത് സാർവത്രികമാണ്. തന്റെ വിധിയെത്തന്നെ റിവ്യൂ ഹരജിയിലൂടെയോ മറ്റോ മാറ്റിപ്പറയാൻ അദ്ദേഹം സന്നദ്ധമാകുന്നു. സമൂഹം അത് ഒന്നടങ്കം ഏറ്റെടുക്കുന്നു. ഒരൊറ്റ നിയമത്തെ രണ്ടു ജഡ്ജിമാർ ഒരേ സമയം തന്നെ വ്യത്യസ്ത രൂപത്തിൽ വ്യാഖ്യാനിച്ച് വ്യത്യസ്ത വിധികൾ പ്രസ്താവിക്കുന്നു. ഈ രണ്ട് വിധിയും നിയമലോകത്ത് സ്വീകരിക്കപ്പെടുന്നു. ഇപ്രകാരം ഒരു രോഗിക്ക് തന്നെ രണ്ടു ഡോക്ടർമാർ വ്യത്യസ്ത മരുന്നുകൾ എഴുതാറുണ്ട്. ഒരേ രോഗത്തിനും എഴുതാറുണ്ട്. ഒരു ഡോക്ടർ തന്നെ വ്യത്യസ്ത […]

സാഹിത്യം ഏകാധിപത്യത്തെ തിരുത്തുന്നു

സാഹിത്യം ഏകാധിപത്യത്തെ തിരുത്തുന്നു

ഒരു കോളമിസ്റ്റായിട്ടായിരിക്കും ഞാനേറ്റവും കൂടുതല്‍ എഴുതിയിട്ടുണ്ടാവുക. ദ ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ പത്രങ്ങള്‍ക്കു പുറമെ ഇന്ത്യന്‍ റിവ്യൂ, ലിറ്ററേച്ചര്‍ റിവ്യൂ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടിയും എഴുതിയിരുന്നു. ബുക്‌റിവ്യൂ ആണ് കൂടുതല്‍ എഴുതിയത്. കോളങ്ങളും റിവ്യൂകളുമെല്ലാം ഇംഗ്ലീഷിലായിരുന്നെങ്കിലും പ്രദേശിക സാഹിത്യങ്ങളെ പരിചയപ്പെടുത്താന്‍ വേണ്ടിയാണ് അവയിലധികവും എഴുതിയത്. ഇപ്പോള്‍ കേരളത്തിലെ മലപ്പുറം ജില്ലാ സാഹിത്യോത്സവിന് വരുമ്പോഴും ഇംഗ്ലീഷല്ലാത്ത ഭാഷകളിലെഴുതിയ കൃതികളോടുള്ള ആഭിമുഖ്യവും അവയുടെ പ്രചാരണവുമാണ് ലക്ഷ്യമിടുന്നത്, ഇവിടെ ഞാന്‍ സംസാരിക്കുന്നത് ഇംഗ്ലീഷിലാണെങ്കിലും. ഇതര ഭാഷകളില്‍ നിന്നും ഇംഗ്ലീഷിലേക്ക് പല കൃതികളും […]

നേരംപോക്കുത്സവമല്ല, നേരുറപ്പിന്റെ പ്രകാശനമാകയാൽ

നേരംപോക്കുത്സവമല്ല,  നേരുറപ്പിന്റെ  പ്രകാശനമാകയാൽ

29 സംവാദ വർഷങ്ങൾ. 29 സാഹിത്യ വർഷങ്ങൾ. 29 സാംസ്‌കാരിക വർഷങ്ങൾ. 29 സാഹിത്യോത്സവ് വർഷങ്ങൾ. ഒരു വിദ്യാർഥി സംഘടനയുടെ ആസൂത്രണവും പ്രയോഗവും. ആദിമാന്ത്യം പ്രസ്ഥാന പ്രവർത്തകരാൽ നയിക്കപ്പെടുകയും നടത്തപ്പെടുകയും ചെയ്യുന്ന കലാമേള. നിരന്തരം നവീകരിക്കപ്പെടുന്ന ബൗദ്ധികപ്രയത്നം. മലയാളത്തിലെ പല തലമുറകളിലെ സാഹിത്യകാരന്മാരുടെ സംഗമവേദി. പുസ്തകവിചാരങ്ങളുടെയും ആശയസംവാദങ്ങളുടെയും ഇടം. വരയിലും വരിയിലും നിറയുന്ന പോരാട്ടവീറ്. ഒച്ചകളെ ഭയക്കുന്ന ഫാഷിസത്തെ കലയൊച്ചകൾകൊണ്ട് അലോസരപ്പെടുത്തുന്ന സർഗപ്രക്രിയ. കലയ്ക്കും ഇച്ഛാശക്തിയുണ്ടന്ന് അരക്കുരുക്കിയൊഴിച്ചുറപ്പിക്കുന്ന രാഷ്ട്രീയസന്ദർഭം. എസ്എസ്എഫ് സാഹിത്യോത്സവിനെ കുറിച്ചാണ് പറയുന്നത്. ആമുഖവചനങ്ങളുടെ അലങ്കാരങ്ങളും […]

കഥയുടെ കായാന്തരണം

കഥയുടെ കായാന്തരണം

1981ലാണ് എൻ എസ് മാധവന്റെ ആദ്യചെറുകഥാ സമാഹാരം, “ചൂളൈമേടിലെ ശവങ്ങൾ’, നിളാ ബുക്സ് പ്രസിദ്ധീകരിക്കുന്നത്. അതിൽ ആദ്യമായി ചേർത്തിരിക്കുന്ന കഥ, “ശിശു’വാണ്. ഈ കഥയും അതിലൂടെ എൻ എസ് മാധവനും അതിനു മുൻപു തന്നെ ശ്രദ്ധ നേടിയിരുന്നു. 1970-ൽ മാതൃഭൂമി വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ ഈ കഥയ്ക്കായിരുന്നു സമ്മാനം. കഥയെഴുത്തിൽ നല്ല കൈത്തഴക്കം വന്ന ഒരാളുടെ രചനയാണതെന്നു തോന്നിക്കുന്ന ഒരു പൂർണശില്പമായിരുന്നു ആ കഥ. ഒരിക്കൽ മാധവൻ പറഞ്ഞിട്ടുണ്ട്, വാച്ചു നന്നാക്കലോ സ്വർണപ്പണിയോ ആണ് ഒരെഴുത്തുകാരന് ഏറ്റവുമിണങ്ങിയ […]