By രിസാല on November 10, 2022
1508, Article, Articles, Issue
പ്രവാചകന്റെ മദീനയിലേക്കുള്ള കുടിയേറ്റത്തിനു തൊട്ടു പിന്നാലെ മദീനയുടെ ഭരണഘടന തയാറാക്കി. ഒരു ബഹുമുഖ സമൂഹത്തില്‍ മുസ്‌ലിമിനും അമുസ്‌ലിമിനും ഒരു പോലെ ജീവിതരീതി സജ്ജമാക്കുന്ന ലോകത്തു തന്നെ ആദ്യ രേഖാമൂലമുള്ള ഭരണഘടനയാണ് ഇതിലൂടെ റസൂൽ സാധ്യമാക്കുന്നത്. ഈജിപ്ത്യന്‍ എഴുത്തുകാരനായ മുഹമ്മദ് ഹുസൈന്‍ ഹയ്ക്കല്‍ “ദ ലിറ്റില്‍ മുഹമ്മദ് ‘ എന്ന ഗ്രന്ഥത്തില്‍ ആദ്യ ഭരണഘടന കരാറുകളുടെ വിശേഷണങ്ങളായി പറയുന്നത്, വിശ്വാസ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, രാജ്യത്തിന്റെ സംരക്ഷണം, ജീവിക്കാനുള്ള അവകാശം, സ്വത്ത് അവകാശം, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു നീതിന്യായ […]
By രിസാല on November 8, 2022
1508, Article, Articles, Issue
ഓരോ മുസ്‌ലിമിന്റെയും ജീവിതാഭിലാഷമാണ് വിശുദ്ധ മക്കയില്‍ പോയി ഹജ്ജ് കര്‍മം നിര്‍വഹിക്കുക എന്നത്. ഹജ്ജിന്റെ വൈശിഷ്ട്യവും വിശുദ്ധ ഭവനം നേരില്‍ കാണാനുള്ള അതിയായ ആഗ്രഹവും ഏത് ത്യാഗവും സഹിച്ച് അവിടെയെത്താന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നു. നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിര്‍വഹിക്കുന്ന ഹജ്ജ് വിശ്വാസിയെ നവജാത ശിശുവിനെപ്പോലെ നിര്‍മലമാക്കുമെന്നും സ്വീകാര്യയോഗ്യമായ ഹജ്ജിന് സ്വര്‍ഗത്തേക്കാള്‍ കുറഞ്ഞ പ്രതിഫലമില്ലെന്നും തിരുനബി(സ്വ) അരുളിയിട്ടുണ്ട്. അതേസമയം വളരെയേറെ സാമ്പത്തിക ചിലവുകളുള്ള കായികക്ഷമത ഏറെ ആവശ്യമായ കര്‍മം കൂടിയാണ് ഹജ്ജ്. ശരീരികശേഷിയും സാമ്പത്തിക ഭദ്രതയുമുള്ളവര്‍ക്കു മാത്രമേ സാധാരണഗതിയില്‍ ഹജ്ജ് […]
By രിസാല on November 8, 2022
1508, Article, Articles, Issue
ഒരു സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് സഹപാഠികളായ ആണ്‍കുട്ടികള്‍ രാത്രിയില്‍ ചാറ്റിംഗിനിടെ പല തവണ നഗ്ന/അർധനഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. സ്‌കൂളുകളിലെ കുട്ടികള്‍ക്കിടിയില്‍ അനുചിതമായ ലൈംഗിക പെരുമാറ്റം അല്ലെങ്കില്‍ സംസ്‌കാര ശൂന്യത ഭയാനകമായി വളര്‍ന്നുവരുന്നതിന്റെ സൂചനയാണെന്ന് ഗ്രഹിക്കാം. ഇവിടെ തങ്ങളുടെ കുട്ടി ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ എന്തു ചെയ്യാനാവും അല്ലെങ്കില്‍ അവന്‍/അവള്‍ മറ്റുള്ളവരെ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് എങ്ങനെ തടയാനാവും എന്നതില്‍ മാതാപിതാക്കള്‍ സ്വാഭാവികമായും ആശങ്കാകുലരാണ്. കൗമാരക്കാരുടെ കൈകളിലെല്ലാം സ്മാര്‍ട്ട് ഫോണുകളാണ്. ആയിരക്കണക്കിന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും രഹസ്യങ്ങള്‍ക്കകത്തേക്ക് ഒരു വിരലകലം മാത്രമാണവനുള്ളത്. […]
By രിസാല on November 6, 2022
1508, Article, Articles, Issue
ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം പ്രത്യേകം ശ്രദ്ധ ഊന്നേണ്ടുന്ന കാര്യമാണ് വിദ്യാർഥികളുടെ പിഴവുകള്‍ എങ്ങനെ പരിഹരിക്കണം എന്നത്. ശിഷ്യന്മാരുടെ പിഴവുകളോട് തിരുനബി ഏത് സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് എന്നത് നോക്കാം. കുറ്റത്തിന്റെ ഗൗരവം, തെറ്റ് ചെയ്ത വ്യക്തിയുടെയും തന്റെ മുമ്പിലുള്ള ജനതയുടെയും അവസ്ഥയെല്ലാം പരിഗണിച്ച് വ്യത്യസ്ത ഘട്ടങ്ങളില്‍ വിവിധ രൂപത്തിലുള്ള സമീപനം തിരുനബി(സ) സ്വീകരിച്ചതായി കാണാം. 1. വിധി വ്യക്തമാക്കുക മാത്രം ചെയ്യുന്നു. ജുര്‍ഹുദ്(റ) തുട പുറത്ത് കാണും വിധം വസ്ത്രം ധരിച്ച് തിരുനബിക്ക്(സ) അരികിലൂടെ പോയപ്പോള്‍ അവിടുന്ന് പറഞ്ഞു: […]
By രിസാല on November 6, 2022
1508, Article, Articles, Issue
ആരാണ് ഇപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് വേണ്ടി സംസാരിക്കുന്നത്? അവിടെ മുലായം സിംഗ് യാദവിനെപോലുള്ള നേതാക്കളുടെ വലിയ നഷ്ടം നികത്തുവാന്‍ ആര്‍ക്കാണ് സാധിക്കുക? ഇല്ല എന്നാണ് ഉത്തരം. ബി ജെ പിയുടെ എതിരാളികള്‍ക്ക് ഭരണമെത്തിപ്പിടിക്കുവാന്‍ മുസ്‌ലിംസമൂഹത്തിന്റെ വോട്ടുകള്‍ വേണം, എന്നാല്‍ അവരുടെ ഒച്ചയായി അറിയപ്പെടാന്‍ അവര്‍ ഭയക്കുകയുമാണ്. ഈ ആഴ്ചയിലെ ദേശീയ ശ്രദ്ധകവര്‍ന്ന മരണമായിരുന്നു മുലായം സിംഗ് യാദവിന്റെത്. അതൊരു ചരമവാര്‍ത്തയോ ആദരാഞ്ജലിയോ അല്ലെങ്കില്‍ വിമര്‍ശനമോ ആയിക്കൊള്ളട്ടെ, അതിന്റെ പ്രസക്തിയെന്താണ്. 1990 മുതല്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രധാന വക്താവായി […]