Issue 1022

ഡിസംബര്‍

ബക്കര്‍ കല്ലോട് ആണിത്തുമ്പില്‍ ദിനമണികളെണ്ണി ഡിസംബര്‍. കുടിശ്ശികയുടെ കടശ്ശിത്താളില്‍ തൂങ്ങിയാടുന്നുണ്ട് മറ്റു മാസങ്ങള്‍… കാക്കപ്പൂവിന്‍റെയും ചെമ്പരത്തിയുടെയും നിറങ്ങളില്‍ അവധിയും ആധിയുമുള്ള അക്കപ്പെരുക്കങ്ങള്‍… വെളുത്ത ഉല്ലാസങ്ങള്‍ കറുത്ത ദുഃഖങ്ങള്‍ ആവര്‍ത്തനങ്ങളില്‍ പ്രതീക്ഷ കൈവിടാതെ നര്‍ത്തനം ചെയ്യാനെത്തി ആണിത്തുമ്പില്‍ വീണ്ടുമൊരു കലണ്ടര്‍.

ഉടലുകളുടെ കൂട്ടനിലവിളി

പീഡിപ്പിക്കുന്നവരെ എന്തു ചെയ്യണം എന്ന ചോദ്യം ഒളിച്ചോട്ടമാണ്. പീഡിപ്പിക്കപ്പെടാതിരിക്കാന്‍ നാമൊക്കെ എങ്ങനെ മാറണം എന്നു ചോദിക്കുന്നതാണ് ധീരത. ലിംഗം ഛേദിച്ചാല്‍ നാട് വൃത്തിയാവുമെന്ന് പറയുന്നത് മുതലാളിത്തത്തിന്റെ കൈകഴുകലാണ്. നാടാകെ മദ്യമൊഴുക്കിക്കൊണ്ടുള്ള ഒരു സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്നത് കൊണ്ടാണ് മുത്തച്ഛന്‍ പോലും കൊച്ചുമകളെയും തിരഞ്ഞ് നാവ് നീട്ടി നടക്കുന്ന ദുരവസ്ഥയുണ്ടാവുന്നത്. ശാഹിദ്       ഇന്ത്യാ മഹാരാജ്യം 2012 ആണ്ടിന് തിരശ്ശീലയിട്ടത് കൂട്ട നിലവിളിയോടെയാണ്. സാമ്പത്തികമായി കുതിച്ചുചാടുന്ന ഇന്ത്യയുടെ ഉന്മാദാത്മകമായ ചുവടുവെപ്പുകള്‍ കണ്ട് അമ്പരന്നു നില്‍ക്കുകയായിരുന്ന ലോകം ആ […]