Issue 1022

മാധ്യമം മനോരമക്ക് പഠിക്കുകയാണോ?

വൈകുന്നേരത്തെ പത്രവായനക്കിടയില്‍ മാധ്യമം ഓണ്‍ലൈനില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത. ആകാശക്കൊള്ളയുമായി എയര്‍ലൈനുകള്‍, സോമാലിയന്‍ തീരത്ത് കപ്പലുകളെ കൊള്ളയടിക്കാന്‍ തുടങ്ങിയത്, ആശ്വാസമായി കാര്യം അതല്ല… സീസണ്‍ ആയതിനാല്‍ എയര്‍ലൈന്‍സുകള്‍ പ്രവാസികളെ പറ്റിക്കുന്ന സ്ഥിരം വാര്‍ത്തയാണ്… വാര്‍ത്തക്കൊടുവില്‍ പക്ഷേ, ഒന്നു ഞെട്ടിയോ എന്നൊരു സംശയം. ഞെട്ടിച്ചുകളഞ്ഞ വാര്‍ത്താ ശകലം ദേ ഇതാണ്. ഇടക്കൊക്കെ ഒന്ന് ബിമാനത്തില്‍ കയറാറുള്ള ആരും ഞെട്ടും… ആധാരം പണയം വെച്ചാലും ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല.എത്ര വലിയ സംഖ്യകളാണ് വാര്‍ത്തയില്‍. സകല എയര്‍ലൈന്‍ കഴുവേറികളെയും തെറിവിളിക്കുന്നതിനിടയില്‍WWW […]

പ്രണയത്തിന്‍റെ പൊള്ളിച്ച

       “എന്താടീ നിനക്കിവിടെ കാര്യം?” പിറകില്‍ നിന്ന് ബാപ്പയുടെ ഗര്‍ജ്ജനം. “ശൃംഗരിച്ചു സുഖിക്കാനാണോ നിന്നെ ഞാന്‍ പണം എണ്ണിക്കൊടുത്തു വാങ്ങിയത്?” ചാട്ടവാര്‍ ശീല്‍ക്കാല ശബ്ദത്തോടെ അബ്ദുല്ലയെ പൊള്ളിച്ചു. ശരീരം പൊട്ടി ചോര തെറിച്ചു. “ഇനി ഒരിക്കല്‍ കൂടി ഞാനിതു കണ്ടാലുണ്ടല്ലോ.” അയാള്‍ ക്രോധത്തോടെ തിരിഞ്ഞു നടന്നു. അടിമ! സ്വാതന്ത്യ്രമില്ലാത്ത ഇരുകാലി മൃഗങ്ങളാണവര്‍. അല്ല, മൃഗങ്ങള്‍ക്കു കിട്ടുന്ന പരിഗണന പോലും അവര്‍ക്ക് കിട്ടാറില്ല. അടിമയായാലും ബുദ്ധിയുണ്ടാവുമല്ലോ. ബുദ്ധിയെയാണ് യജമാനന്‍ പേടിക്കുന്നത്. ബുദ്ധിയെ തല്ലിക്കെടുത്തുകയാണ് യജമാന•ാര്‍. സാഹചര്യം […]

സ്വഛന്ദ മുസ്ലിം ബോധത്തിന്‍റെ മായാമുദ്രകള്‍

വരേണ്യബോധത്തിനും കീഴാളബോധത്തിനുമിടയിലാണ് മാപ്പിളയുടെ സ്ഥാനം. ‘തമ്പുരാനേ’ എന്നു ജ•ിയെ വിളിക്കരുതെന്ന് ഉണര്‍ത്തുമ്പോള്‍ മാപ്പിള വരേണ്യബോധത്തില്‍ നിന്ന് പുറത്തു കടന്നു. കീഴാളബോധത്തിനകത്തായിരുന്നെങ്കില്‍ കീഴാള•ാര്‍ മുസ്ലിമാകാന്‍ വരില്ലായിരുന്നു. ടി സി മഹ്ബൂബ്     “മക്കയില്‍ പോയ അമ്മാവനെ കാത്തിരുന്ന” മലബാര്‍ തീരത്തിന് പകരം വിവിധ അറബ് ദേശങ്ങളില്‍ നിന്നെത്തിയ അനേകം സയ്യിദുകളെയാണ് വരവേല്‍ക്കാന്‍ ഭാഗ്യമുണ്ടായത്; ശൈഖ് ജിഫ്രി, പിതൃസഹോദര പുത്രന്‍ സയ്യിദ് ഹസന്‍ ജിഫ്രി, ഹസന്‍ ജിഫ്രി തങ്ങളുടെ സഹോദരീ പുത്രന്‍ സയ്യിദ് അലവി തുടങ്ങി ഈ തീരം […]

ജമാലുദ്ദീന്‍ അഫ്ഗാനി; ദുരൂഹമായ വേരുകള്‍

ആധുനിക ഇസ്ലാമിക ചരിത്രത്തില്‍ ജമാലുദ്ദീന്‍ അഫ്ഗാനിക്ക് ഒരുപാട് ഇടമുണ്ട്. ഇടക്കാലത്ത് ആ ചരിത്രത്തിന്റെ നെടുംതൂണുകള്‍ക്ക് ഉലച്ചില്‍ തട്ടി. അതിന്റെ പ്രകമ്പനത്തില്‍ ഇളക്കം തട്ടിയതാണ് ജമാലുദ്ദീന്‍ അഫ്ഗാനിയുടെ സാമ്പ്രദായിക ചരിത്രാസ്ഥിത്വത്തിനും. ചരിത്രം ഏറെയൊന്നും കണ്ടിട്ടില്ലാത്ത മറ്റൊരു അഫ്ഗാനിയെ പരിചയപ്പെടുകയാണിവിടെ.  സ്വാലിഹ് പുതുപൊന്നാനി      പത്തൊമ്പതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകന്‍, തത്ത്വചിന്തകന്‍ എഴുത്തുകാരന്‍, വാഗ്മി, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ നയതന്ത്രജ്ഞന്‍. ഒരു നൂറ്റാണ്ടുകാലത്തിനിടയ്ക്ക് മുസ്ലിം രാജ്യങ്ങളില്‍ ഉയിര്‍ത്തെഴുന്നേറ്റ സ്വാതന്ത്യ്രസമരങ്ങളുടെയും ഭരണഘടനാ പ്രസ്ഥാനങ്ങളുടെയും ആദര്‍ശ മാതൃക, ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട […]

ഇസ്ലാമിന്‍റെ സാംസ്കാരിക ജീവിതം

ആഹാര ലഭ്യതയെയും പ്രഥമികാവശ്യങ്ങളുടെ നിര്‍വ്വഹണത്തെയും ചൊല്ലി ആശങ്കകൊണ്ട ഒരു രാവറുതി, പടച്ചതമ്പുരാന്റെ അനന്യമായ ഖുദ്റത്തിന്റെ പ്രകാശനമായവതരിച്ച ആ പ്രഭാതത്തില്‍, ഇറങ്ങാനിരിക്കെ എന്റെ സുഹൃത്ത് പറഞ്ഞു: നമുക്ക് പ്രാര്‍ത്ഥിച്ച് ഇറങ്ങാം. വിശുദ്ധ ഖുര്‍ആന്‍ ഓതി, സുഹൃത്ത് അതീവ ഹൃദ്യമായി പ്രാര്‍ത്ഥിച്ചു. അബ്ദുല്ല മണിമ     വളരെ അരക്ഷിതമായ ഒരു യാത്രയായിരുന്നു അത്; ആശങ്കാകുലവും. മകന് ഒരു പരീക്ഷയെഴുതണം. ചെറിയ സമയത്തിനുള്ളിലായതു കൊണ്ട് ട്രെയിന്‍ റിസര്‍വേഷന്‍ തരമായില്ല. ബസ്സാണ് പിന്നെ ശരണം. മുഴുവന്‍ പ്രയാസങ്ങളോടെ തന്നെ അത് നിയ്യത്ത് […]