By vistarbpo on March 21, 2013
Articles, Issue, Issue 1032, കവിത
കവിത = റഹീം പൊന്നാട് വിധി പ്രസ്താവം കേട്ട്, പ്രതിക്കൂട്ടിലിരുന്ന ‘നീതി’ മോഹാലസ്യപ്പെട്ടു വീണു. സാക്ഷി പറയാനെത്തിയ ‘സത്യം’ തലതല്ലിച്ചിരിച്ചു. ജീവപര്യന്തം വിധിക്കപ്പെട്ട ‘ന്യായ’വും തൂക്കുകയര്‍ വിധിക്കപ്പെട്ട ‘ധര്‍മ്മ’വും തടവറയുടെ ഇരുട്ടില്‍ ചുരുണ്ടുകൂടിക്കിടന്നു. ജാമ്യത്തില്‍ വിട്ട ‘തുല്യനീതി’ ആഘോഷങ്ങള്‍ക്കായി കടലുകടക്കുന്നത് കണ്ട് കാഴ്ചമങ്ങിയ ‘സമത്വം’ നെടുവീര്‍പ്പിട്ടു. മാപ്പുസാക്ഷിയായ ‘സ്വാതന്ത്യ്ര’വും കൂറുമാറിയ ‘ജനാധിപത്യ’വും തൂക്കുകയറിലാടുന്നതു കണ്ട് സമൂഹ മനഃസാക്ഷി പുളകം കൊണ്ടു. പരോളിലിറങ്ങിയ ന്യായാധിപര്‍ മാത്രം പിന്നെയും പിന്നെയും സമൂഹ മനഃസാക്ഷിയെ മാനഭംഗപ്പെടുത്തിക്കൊണ്ടേയിരുന്നു. ഒഴിഞ്ഞു കിടന്ന ശവക്കല്ലറകള്‍ വെള്ളത്തുണിയില്‍ […]
By vistarbpo on March 21, 2013
Articles, Issue, Issue 1032, കവര്‍ സ്റ്റോറി
ഷാവേസിനോട് ലോകം പറയുന്നു: “നിങ്ങളുടെ മരണം ഞങ്ങള്‍ക്കും വേദനയുണ്ടാക്കുന്നു. പക്ഷേ, നിങ്ങള്‍ ഉയര്‍ത്തിവിട്ട രാഷ്ട്രീയം ഞങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും.” സി ആര് നീലകണ്ഠന് “ഇവിക്ളോറിയ താമ്പിയന് എല ന്യൂസ്ട്ര”. ഇത് അര്‍ജന്റീന പ്രസിഡന്റ് 2012ല്‍ പറഞ്ഞതാണ്; വെനിസ്വേലിയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍. “നിങ്ങള്‍ ദരിദ്രരുടെ മാത്രമല്ല, ലോകത്തെങ്ങുമുള്ള ശതകോടി മനുഷ്യരുടെ വിജയമാണ്” എന്നാണതിന്റെയര്‍ത്ഥം. അതേ, ഹ്യൂഗോ റാഫേല്‍ ഷാവേസ് എന്ന മനുഷ്യന് കേവലം ഒരു രാജ്യത്തെ ജനതയെയല്ല, ആഗോള സാമ്രാജ്യത്വത്തിന്റെ […]
By vistarbpo on March 21, 2013
Articles, Issue, Issue 1032, കവര്‍ സ്റ്റോറി
ലാറ്റിനമേരിക്ക കാസ്ട്രോയുടെയും ഷാവേസിന്റെയും വാചാലതയെ മറികടന്നുകൊണ്ട് മറ്റൊരു സോഷ്യലിസം കെട്ടിപ്പടുത്തുകൊണ്ടിരിക്കുകയാണ്. ഷാവേസിനെ (കാസ്ട്രോയെയും) മറന്നേക്ക്. നേരെ ലാറ്റിനമേരിക്കയിലേക്കു നോക്കൂ. വിമോചന ദൈവസാസ്ത്രത്തിന്റെയും പങ്കാളിത്ത ജനാധിപത്യത്തിന്റെയും പരീക്ഷണ ഭൂമിയിലേക്ക്…. സിവിക് ചന്ദ്രന് ഇനിയും ചുവപ്പോ എന്ന് അതിശയം കൂറി മൂക്കത്തു വിരല്‍വെക്കുമ്പോള്‍ ഇടതുപക്ഷക്കാര്‍ വിരല്ചൂണ്ടാറുള്ളത് ത്രിപുരയിലേക്ക്. കേരളത്തിലെയും ബംഗാളിലെയും കമ്യൂണിസമല്ല പക്ഷേ, ത്രിപുരയിലേത്. പിണറായി വിജയനും ബുദ്ധദേവ് ഭട്ടാചാര്യയുമല്ല മണിക് സര്‍ക്കാര്‍ – എന്നു പറഞ്ഞാലവര്‍ വിരല്‍ ചൂണ്ടും ലാറ്റിനമേരിക്കയിലേക്ക്. അതേ, കാസ്ട്രോയുടെ ക്യൂബയിലേക്ക്, ഷാവേസിന്റെ […]
By vistarbpo on March 21, 2013
Article, Articles, Issue, Issue 1032
നവഭാവുകത്വം കൊണ്ട് ശ്രദ്ധനേടുന്ന സംഘാടകസമിതി ഓഫീസുകള്‍, സമ്മേളനപ്പെട്ടികള്‍, പെട്ടിവരവുകള്‍, കൊടിയേറ്റം, ഒറ്റയാള്‍ പ്രകടനങ്ങള്‍… കേരളം സമ്മേളന ലഹരിയില്‍ മുങ്ങിക്കുളിച്ചു നില്ക്കുകയാണിപ്പോള്. മുഹമ്മദലി കിനാലൂര്‍ എസ് എസ് എഫ് നാല്പതാം വാര്‍ഷിക സമ്മേളന പ്രവര്‍ത്തനങ്ങളുടെ ചൂടിലാണിപ്പോള്‍ നാടു മുഴുക്കെയും. ഇലക്ട്രിക് പോസ്റുകളിലും ചുവരുകളിലും സമ്മേളനം നിറഞ്ഞുകഴിഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും സമ്മേളനമയം! ബോര്‍ഡുകളും ബാനറുകളും കവലകളില്‍ നിറഞ്ഞു നില്ക്കുന്നു. എവിടെ തിരഞ്ഞൊന്നു നോക്കിയാലും… എന്ന കവിതാശകലം അറിയാതെ ഒഴുകിവരും; കേരളം സമ്മേളന ലഹരിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നത് […]
By vistarbpo on March 21, 2013
Article, Articles, Issue, Issue 1032
മഖ്ദൂമുമാര്‍ കൃത്യമായ രാഷ്ട്രീയ നിലപാടുള്ളവരായിരുന്നു എന്നത് ശരി. പക്ഷേ, അവരുടെ മതനിലപാടുകളെന്തായിരുന്നു? ആചാരങ്ങളെയും ദുരാചാരങ്ങളെയും അവരെങ്ങനെയാണ് നട്ടതും നശിപ്പിച്ചതും? അവരുടെ രാഷ്ട്രീയം മാത്രമെടുത്ത് ഭാഗികചിത്രം വരയ്ക്കുന്നവരോട് കലഹിക്കുന്ന ഭാഗം സ്വാലിഹ് പുതുപൊന്നാനി വിശുദ്ധഖുര്ആന്, തിരുപ്രവാചകചര്യ ഇതൊക്കെയായിരുന്നു മഖ്ദൂമുമാരുടെയും ഇജ്മാഉം ഖിയാസും അനുബന്ധപ്രമാണങ്ങളും. നീ ഏത് മദ്ഹബിലാണെന്ന ചോദ്യത്തിനുള്ള മറുപടിയില്‍ അബ്ദുല്‍ അസീദ് മഖ്ദൂം (റഹ്) പഠിപ്പിക്കുന്നു : “പറഞ്ഞോളൂ : ഭക്തവിശ്വാസികളുടെ കിരീടവും സത്യവിശ്വാസികളുടെ ഇമാമുമായ ഇമാം ശാഫിഈ(റ) മദ്ഹബിലാകുന്നു ഞാന്‍.” […]