കടല്‍ കടഞ്ഞെടുക്കുക
‘സ്വാതന്ത്യ്രത്തിനു തൊട്ടുശേഷം വരെ വര്‍ഷാവസാനമാണ് തിളച്ചവെയില് ക്യാംപസുകളില്‍ വന്ന് സമരപ്പന്തല്‍ കെട്ടി പഠിപ്പു മുടക്കിയിരുന്നത്. എഴുപതുകള്‍ക്കു ശേഷം വെയില് മുഖ്യധാരയില്‍ മുഖം കാണിച്ചു തുടങ്ങി… സൈനുല്‍ ഇര്‍ഷാദ് അയച്ചു തന്ന ‘വെയില് രാഷ്ട്രീയം’ എന്ന കവിതയുടെ ആദ്യവരികളാണിവ. സൈനുവിന് ഗൌരവമായ ഒരു വിഷയം പറയാനുണ്ടായിരുന്നു. എന്നാല്‍ അതിന് ‘കവിത’തന്നെ തെരഞ്ഞെടുക്കേണ്ടിയിരുന്നില്ല. കവിത വരി വെട്ടിയൊതുക്കിയ ലേഖനമല്ല. ഒരു ലേഖനത്തെ ഇടിച്ചു പിഴിഞ്ഞെടുത്ത സത്ത് പോലെയാണ് കവിത. ഒരു ശരീരത്തിനുള്ളിലെ മനസ്സും ഒരു പടികൂടി ഉയര്‍ന്ന് ആത്മാവുമൊക്കെ […]