കടലാസും ഖബ്റിടവുമില്ലാത്ത ജനത
വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് ജമ്മുവിലേക്ക് അഭയാര്‍ത്ഥികളായി ഓടിപ്പോരേണ്ടി വന്ന ആയിരക്കണക്കിന് റോഹിങ്ക്യ മുസ്ലിംകുടുംബങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഒരന്വേഷണം. ഇപ്പോള്‍ ഞങ്ങള്‍ ഇരിക്കുന്നത് ജമ്മുവിന്‍റെ പ്രാന്തപ്രദേശമായ ഖാസിംനഗറിലെ യൂനുസിന്‍റെ തന്പിലാണ്. സാരേ ജഹാംസെ അച്ഛാ കേള്‍ക്കുന്പോള്‍ ചിലപ്പോള്‍ ഞാന്‍ കരയാറുണ്ട്. ഞങ്ങള്‍ സഹിക്കുന്ന കഷ്ടപ്പാടുകള്‍ മറ്റൊരിടത്തും കാണില്ല. തീര്‍ച്ചയായും ഞങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങണം. പക്ഷേ, എങ്ങനെ? അഞ്ച് വര്‍ഷം മുന്പ് ജമ്മുവില്‍ സ്ഥിരതാമസമാക്കിയ റോഹിങ്ക്യ മുസ്ലിം അഭയാര്‍ത്ഥിയുടെ പ്രതിനിധിയായ മുഹമ്മദ് യൂനുസ് ചോദിക്കുന്നു. അഭയാര്‍ത്ഥി ജീവിതത്തിന്‍റെ […]