By vistarbpo on December 6, 2013
Article, Articles, Issue, Issue 1066
“ഒരു ഭാഷ മരിക്കുന്പോള്‍ മരിച്ചവര്‍ വീണ്ടും മരിക്കുന്നു. പ്രസിദ്ധനായ ഒരു സ്വീഡിഷ് കവിയുടേതാണ് മേലുദ്ധരിച്ച വരികള്‍. പരിഭാഷ; സച്ചിദാനന്ദന്‍. ഭാഷയുടെ മരണത്തെക്കുറിച്ചും, ഭാഷ ഒരു ജനതയുടെ ആത്മാവിന്‍റെ ഭാഗമാണെന്നതിനെക്കുറിച്ചും ഇത്രത്തോളം ശക്തമായി സൂചിപ്പിക്കുന്ന ഒരു കവിത എന്‍റെ ശ്രദ്ധയില്‍ വേറെ പെട്ടിട്ടില്ല. ഒരു ജനതയുടെയും ഭാഷ കേവലം ശബ്ദങ്ങളുടെ സമാഹാരമല്ല; മറിച്ച് അതിന്‍റെ അളവറ്റ സാംസ്കാരികധ്വനികളുടെയും ചിഹ്നങ്ങളുടെയും കലവറയാണ്. മലയാള ഭാഷയെ തിരിച്ചുപിടിക്കാനും നിലനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ പുതിയ കാലത്ത് ശക്തിപ്രാപിക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ […]
By vistarbpo on December 6, 2013
Article, Articles, Issue, Issue 1066
ഇത് ലാസ്റ്റ് ബസ് ആണ്. ഇതിലെങ്കിലും കയറിയില്ലെങ്കില്‍ രക്ഷയില്ല. സഊദി ഭരണകൂടം നിഷ്കര്‍ഷിച്ച രേഖകള്‍ ശരിപ്പെടുത്താന്‍ ഇനിയും കഴിയാത്തവര്‍ക്ക് നാട്ടിലേക്ക് മടങ്ങുകയേ നിര്‍വ്വാഹമുള്ളൂ. നിതാഖാത് നിയമം അന്തിമമായി പ്രാബല്യത്തില്‍ വരുന്നതിന് രണ്ടു ദിവസം മുന്പ് പ്രവാസികാര്യമന്ത്രി കെ സി ജോസഫ് നടത്തിയ പ്രതികരണമാണിത്. ലാസ്റ്റ് ബസ് കയറി വരുന്നവര്‍ക്കെന്തുണ്ടെന്ന ചോദ്യത്തിന് മന്ത്രിയുടെ ഉത്തരം ലളിതം ഏതായാലും അവര്‍ക്കെല്ലാം സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിയില്ലല്ലോ. മന്ത്രി പറഞ്ഞത് നേരാണ്, എല്ലാവര്‍ക്കും സര്‍ക്കാര്‍ജോലി സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ […]
By vistarbpo on December 6, 2013
Article, Articles, Issue, Issue 1066
തെരുവില്‍നിന്ന് അപ്രത്യക്ഷരായ വഴിവാണിഭക്കാര്‍ അധികം ആരവമുയര്‍ത്താതെ പതുക്കെ തിരിച്ചെത്തിക്കഴിഞ്ഞു. അടച്ചിട്ട ബഖാലകളും ബൂഫിയകളും തുറക്കുന്നു. അധ്യാപകര്‍ സ്കൂളുകളില്‍ കൃത്യമായി എത്തുന്നതിനാല്‍ ക്ലാസ്സുകള്‍ ജോര്‍. സിഗ്നലുകളില്‍ ഒന്നും രണ്ടും വിറ്റു നടന്ന മൊബൈല്‍ സെയില്‍സ്മാന്‍മാര്‍ പൂര്‍വാധികം സജീവം. രേഖകള്‍ ശരിയാക്കാന്‍ കഴിയാതിരുന്ന, ഇനി കഴിയുകയില്ലാത്ത ഏതാനും ഡ്രൈവര്‍മാര്‍ നിര്‍ത്തിയിട്ട് പോയതൊഴിച്ചുള്ള ടാക്സികളൊക്കെ റോഡുകളില്‍ തിരിച്ചെത്തി. എന്തിന്, യാചകര്‍ പോലും പതിവു സ്ഥലങ്ങളില്‍ വന്നു കഴിഞ്ഞു. സൗദി അറേബ്യന്‍ നഗരങ്ങളില്‍ തൊഴില്‍ പരിഷ്കരണ നടപടികള്‍ക്കായി നല്‍കപ്പെട്ട അന്ത്യശാസന സമയം കഴിഞ്ഞ് […]
By vistarbpo on December 4, 2013
Articles, Issue, Issue 1066, കവര്‍ സ്റ്റോറി, കാണാപ്പുറം
കമ്യൂണിസ്റ്റ് ചൈന മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുന്പ്, 1979ല്‍, നടപ്പാക്കിയതാണ് അമ്മമാര്‍ ഒരു കുഞ്ഞില്‍ കൂടുതല്‍ പ്രസവിക്കാന്‍ പാടില്ല എന്ന നിയമം. ഇതനുസരിച്ച് പ്രായപൂര്‍ത്തിയായ സ്ത്രീ ഗര്‍ഭിണിയല്ലെന്ന് ഉറപ്പാക്കാന്‍ വര്‍ഷത്തില്‍ നാലുതവണ വൈദ്യപരിശോധന നടത്തുന്നുണ്ട് ഇന്നും. അഞ്ചുലക്ഷം ജീവനക്കാര്‍ ഈ നിയമം നടപ്പാക്കുന്നതിനായി നിയോഗിക്കപ്പെട്ടു. ഗര്‍ഭപാത്രങ്ങളെ ചങ്ങലക്കിടുന്ന ആ പരിഷ്കാരത്തിലൂടെ അന്നാട്ടില്‍ പിറക്കേണ്ടിയിരുന്ന 40കോടി കുഞ്ഞുങ്ങളെ ഇല്ലാതാക്കിയത്രെ! 40കോടിയല്ല, 100കോടി ജന്മങ്ങളെയാണ് ഉന്മൂലനം ചെയ്തതെന്ന അഭിപ്രായക്കാരുമുണ്ട്. ഉദ്യോഗസ്ഥമേധാവിത്വം ക്രൂരമാര്‍ഗങ്ങളിലൂടെയാണ് ഈ ലക്ഷ്യം കൈവരിച്ചത്. 335ദശലക്ഷം ഗര്‍ഭഛിദ്രങ്ങളും 200ദശലക്ഷം വന്ധ്യകരണവും […]
By vistarbpo on December 4, 2013
Articles, Issue, Issue 1066, വീടകം
പതിനഞ്ചു വര്‍ഷം മുമ്പാണ് റബ്ബര്‍ ടാപ്പിംഗ് കഴിഞ്ഞു വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയോട് കുടിവെള്ളം ആവശ്യപ്പെട്ടു എന്തുകൊണ്ടോ അതെത്താന്‍ അല്പം വൈകി ദാഹവും ക്ഷീണവും ഉണ്ടെന്നതു നേര് പക്ഷേ, അതിലേറെ കുറച്ചുകാലമായി മനസ്സില്‍ പുകഞ്ഞുകൊണ്ടിരുന്ന അമര്‍ഷം കത്താന്‍ ആ വൈകല്‍ കാരണമായി വെള്ളം കൊണ്ടുവന്ന ഭാര്യക്ക് അടിപൊട്ടി നിശ്ശബ്ദം സഹിക്കാനും ക്ഷമിക്കാനും ഭാര്യക്കുമായില്ല അവളുടെ മനസ്സിലെ പുകച്ചില്‍ നാവില്‍ തീയായി കലഹവും കയ്യാങ്കളിയും കഴിഞ്ഞു ഭാര്യ വീടുവിട്ടിറങ്ങി പോലീസും വനിതാ കമ്മീഷനും കോടതിയുമായി ഭര്‍ത്താവിനു പണികിട്ടി ആങ്ങളമാരുടെ ഔദാര്യത്തിലും […]