Issue 1079

ശൈഖ് രിഫാഈ(റ) ആലംബമില്ലാത്തവര്‍ക്കൊപ്പം

ശൈഖ് രിഫാഈ(റ) ആലംബമില്ലാത്തവര്‍ക്കൊപ്പം

അബ്ബാസി ഖലീഫ അല്‍മുസ്തര്‍ശിദുബില്ലാഹിയുടെ ഭരണകാലത്ത് ഹിജ്റ 502/ ക്രി. 1108 റജബ് 21ന് തിങ്കളാഴ്ചയാണ് ശൈഖ് രിഫാഈ പിറക്കുന്നത്. ഇറാഖിലെ വാസിത് പ്രവിശ്യയില്‍പെട്ട ഹസന്‍ ഗ്രാമമാണ് ജന്മനാട്. ബനൂ രിഫാഈ ഗോത്രക്കാരനായതിനാല്‍ രിഫാഈ എന്നറിയപ്പെട്ടു. രിഫാഈ ഗോത്രക്കാര്‍ പാര്‍ത്തിരുന്നത് ഇറാഖിലെ ബസറക്കും വാസിത്വക്കുമിടയിലുള്ള രിഫാഈ ഗ്രാമത്തിലായിരുന്നു. ഈ ഗ്രാമത്തിനടുത്തുള്ള ബത്വാഇഹിലെ ഉമ്മുഉബൈദയിലാണ് ശൈഖ് രിഫാഈ താമസിച്ചിരുന്നത്. പിതാവ് അബുല്‍ഹസന്‍ സുല്‍ത്വാന്‍ സയ്യിദ് അലി. മാതാവ് ഉമ്മുല്‍ഫള്ല്‍ ഫാത്വിമ അന്‍സാരിയ്യഃ. നബി(സ്വ)യുടെ പൗത്രന്‍ ഹുസൈന്‍(റ)വിലാണ് ശൈഖിന്‍റെ പിതൃപരന്പര ചെന്നെത്തുന്നത്. […]

റാണിയോ രാജനോ?

റാണിയോ രാജനോ?

ഖുര്‍ആന്‍റെ വെളിച്ചത്തില്‍ തേനീച്ചയുടെ അത്ഭുതലോകം കാണുന്നു. തേനീച്ചക്ക് താങ്കളുടെ രക്ഷിതാവ് ബോധനം നല്‍കിയിരിക്കുന്നു. മലകളിലും വൃക്ഷങ്ങളിലും മനുഷ്യര്‍ കെട്ടി ഉയര്‍ത്തുന്നിടത്തും നീ കൂടുകൂട്ടുക. പിന്നെ എല്ലാ ഫലങ്ങളില്‍ നിന്നും ഭക്ഷിക്കുക. നിന്‍റെ റബ്ബ് ഒരുക്കിത്തന്ന വഴിയില്‍ കടക്കുക. വര്‍ണ്ണ വൈവിധ്യമുള്ള പാനീയം അവയുടെ ഉദരങ്ങളില്‍ നിന്നു സ്രവിക്കുന്നു. അതില്‍ ജനങ്ങള്‍ക്ക് രോഗശമനമുണ്ട്. തീര്‍ച്ചയായും ചിന്തിക്കുന്ന ജനതക്ക് ഇതിലും ദൃഷ്ടാന്തങ്ങളുണ്ട്.” (അന്നഹല്  68-69) ഷേക്സിപിയറിന്‍റെ ഹെന്‍ട്രി അഞ്ചാമന്‍’ എന്ന പ്രസിദ്ധ നാടകത്തില്‍ തേനീച്ചകളുടെ നേതാവിനെ രാജാവ് എന്നാണ് പരിചയപ്പെടുത്തുന്നത്. […]