കണ്ണീര്‍വാര്‍ക്കുന്ന നീലമേഘങ്ങള്‍
പള്ളിയില്‍ ഓതിയകാലം ഓര്‍ത്തുനോക്കുന്പോള്‍ രണ്ടുയുഗങ്ങളായി തോന്നിപ്പിക്കുന്ന രണ്ടാണ്ടുകള്‍ സ്മൃതിയറകളില്‍ നീണ്ടു നിവര്‍ന്നുകിടപ്പുണ്ട്. വീടുവിടല്‍ എത്രമാത്രം കടഞ്ഞിറങ്ങുന്ന സഞ്ചാരപ്പെടലാണെന്ന് ഞാനാദ്യമറിയുന്നത് അക്കാലത്താണ്. ചിന്നിച്ചിതറിപ്പോയ അനുഭവങ്ങളെ നുള്ളിപ്പെറുക്കി അടുക്കും ചിട്ടയുമൊപ്പിച്ച് വാക്കുകളില്‍ കോര്‍ത്തെടുക്കുക എളുപ്പമല്ലെങ്കിലും മറവിയുടെ മറവീഴാന്‍ അനുവദിക്കാതെ മനക്കൂടിനകം പാത്തുവെക്കുന്ന ചില സ്വകാര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. ഫത്ഹുല്‍മുഈന്‍ ഓതിത്തന്ന ഉസ്താദിന്റെ സമീപനങ്ങള്‍ ഏറെ കൗതുകകരമായിരുന്നു. അറിവാഴങ്ങളാല്‍ ഓരോ വരിയും വിസ്മയങ്ങളായ ആ ശ്രേഷ്ഠഗ്രന്ഥത്തിന്റെ ആദ്യഭാഗമായ ആരാധനാമുറകളുടെ കതക് പതിയെത്തുറന്ന് എത്തിപ്പാളിനോക്കി കണ്ണുതള്ളിപ്പോയതല്ലാതെ അദബോടെയിരുന്ന് ഓതിത്തീര്‍ക്കാനുള്ള തൗഫീഖ് എനിക്കുണ്ടായില്ല. തലമുറകള്‍ക്ക് ചൊല്ലിക്കൊടുത്തതിന്റെ […]