Issue 1087

രാജഭക്തിയോ അടിമത്ത മനസ്സോ?

രാജഭക്തിയോ അടിമത്ത മനസ്സോ?

ആയിരം വര്‍ഷം മുന്പ് അരങ്ങേറിയ ഗുജറാത്തിലെ സോമനാഥക്ഷേത്ര ധ്വംസനം ഹിന്ദുവിന്‍റെ ഉള്ളകങ്ങളില്‍ നീറിപ്പുകയുന്ന കനലായി ഊതിക്കത്തിക്കാന്‍ ശ്രമമാരംഭിച്ചത്് കഴിഞ്ഞ നൂറ്റാണ്ടിലാണ്. 1026ല്‍ ഗസ്നവിയിലെ ഭരണാധികാരി മഹ്മൂദിന്‍റെ സൈന്യം സോമനാഥ ക്ഷേത്രം ആക്രമിച്ചതും അതിന്‍റെ നിലവറകളില്‍ സൂക്ഷിച്ചുവെച്ച നിധികുംഭങ്ങള്‍ കടത്തിക്കൊണ്ടുപോയതും ഒരിക്കലും പൊറുക്കാന്‍ പാടില്ലാത്ത ക്രൂരതയാണെന്നും അതിനു പ്രതികാരം ചെയ്യേണ്ടത് ഹിന്ദുവിന്‍റെ കടമയാണെന്നും ഹൈന്ദവ തീവ്രവലതുപക്ഷം ഇന്നും അനുയായികളെ പഠിപ്പിക്കുന്നു. ആര്‍.എസ്.എസ് ശാഖകളില്‍ പുതിയ തലമുറയില്‍ മുസ്ലിം വിദ്വേഷം കുത്തിവെക്കാന്‍ ഒന്നാം പാഠമായി ഉള്‍പ്പെടുത്തിയിരിക്കുന്നത് സോമനാഥക്ഷേത്ര ആക്രമണമാണ്. മുസ്ലിം […]

ഈ പൊക്കിള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?

ഈ പൊക്കിള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?

ഉമ്മല്ലിയുമ്മ എന്ന കുറിപ്പ് വായിച്ച സുഹൃത്ത് ഖാദര്‍ ഫോണില്‍ എന്നെ വിളിക്കുകയും രോഷാകുലനായി പൊട്ടിത്തെറിക്കുകയും തുടര്‍ന്നെഴുതുന്ന പക്ഷം തടിസൂക്ഷിക്കുന്നത് നല്ലതായിരിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നിട്ടുപോലും വായനക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ വേണ്ടി, ദുടര്‍ഭാഗം ധ്യൈപൂര്‍വ്വം എഴുതുകയാണ്. ഉമ്മയുടെ സംഭാവനകളില്‍ എന്‍റെ ഭാര്യക്ക് ഏറ്റം മനസ്സുരുകിയ സംഭവം മത്തിത്തലയുടേതായിരുന്നു. ഒരു ദിവസമുണ്ട് ഉമ്മ ധൃതിയില്‍ കയറിവന്ന് ഒരു കെട്ട് കൊടുക്കുന്നു. തുറന്നു നോക്കുന്പോള്‍ നിറയെ മത്തിത്തലകള്‍. ഏതോ വീട്ടുകാരി മത്തി വൃത്തിയാക്കി തലമുറിച്ചെറിയുന്പോള്‍ അതെന്‍റെ മോന്‍റെ മക്കള്‍ […]

കള്ളന്‍

കള്ളന്‍

താനൂര്‍ ശൈഖ് മഖാം ദര്‍സില്‍ പഠിക്കുന്ന കാലം. പഴമയുടെ ശില്‍പഭംഗി വിളിച്ചോതുന്ന ഓടുമേഞ്ഞ രണ്ടുനില വീട്ടിലാണ് രാത്രി ഭക്ഷണം. മൂന്നു നാല് കുടുംബങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന ആ വീട്ടിലേക്ക് ആദ്യമായി കയറിയപ്പോള്‍ തന്നെ വല്ലാത്ത കുളിര്. തടിയില്‍ തീര്‍ത്ത ശില്‍പമനോഹാരിത ഒന്ന് കാണേണ്ടത് തന്നെ! വാര്‍ദ്ധക്യത്തിലും സ്നേഹം തുളുന്പി നില്‍ക്കുന്ന കുഞ്ഞുട്ടിക്കയാണ് കുടുംബനാഥന്‍. ആഴ്ചകളായി താനൂരിലെത്തിയിട്ട്. അന്നും ഞാന്‍ നേരത്തെ രാത്രി ഭക്ഷണത്തിന് വീട്ടിലെത്തി. പൊരിച്ച മീനിന്‍റെ കരിഞ്ഞ വാലിന്‍റെ രുചിയോര്‍ത്ത് ബെല്ലില്‍ കയ്യമര്‍ത്തിയപ്പോഴാണ് കറന്‍റില്ല എന്നറിയുന്നത്. […]