അയല്‍ക്കാരിയുടെ കോഴി വരുന്നുണ്ടോ?
ഒരു കോഴിയാണ് പ്രശ്നത്തിനു കാരണം. അയല്പക്കത്തെ കോഴിക്ക് സ്വന്തം വീട് അത്ര പ്രിയമല്ല. നേരം പുലര്‍ന്നു കൂടുതുറന്നാല്‍ ഉടന്‍ തൊട്ടടുത്ത വീട്ടിലെത്തും. പിന്നെ മിക്ക സമയവും അവിടെ തന്നെയാവും. രാത്രി ഉറങ്ങാന്‍ മാത്രം സ്വന്തം യജമാനഭവനം. അയല്‍ക്കാരി മുറ്റം അടിച്ചു വൃത്തിയാക്കി തെങ്ങിന് ചുവട്ടില്‍ നിക്ഷേപിക്കുന്ന ചപ്പുചവറെല്ലാം കോഴി മുറ്റത്തു തിരികെയെത്തിക്കും. നിലത്ത് ഒന്നും ഉണക്കാനിടാന്‍ നോക്കേണ്ട. കാവലില്ലെങ്കില്‍ അത് കോഴി അകത്താക്കും. കണ്ണുതെറ്റിയാല്‍ അകത്തു കയറും. വിസര്‍ജ്ജം ചിലപ്പോള്‍ അകത്തുമാവും. സഹികെട്ട വീട്ടുകാരി ഒരു ദിവസം […]