കഷ്ടകാലത്തെ സമൃദ്ധസദ്യ
വ്രതകാലം പിന്നെയും വിരുന്നു വന്നു. മണ്ണിലെ മനുഷ്യന്‍റെ ആതിഥ്യം സ്വീകരിക്കാന്‍ വിണ്ണിലെ മലക്കുകളുടെ അകന്പടിയോടെയാണു വരവ്. മണ്ണും മരങ്ങളും കല്ലും പുല്ലും മാമലകളും മണല്‍തരികളും ജലകണങ്ങളും മൃഗങ്ങളും പറവകളും മത്സ്യങ്ങളുമങ്ങനെയങ്ങനെ… ആരുണ്ട് റമളാനിന്‍റെ വരവില്‍ ആഹ്ലാദിക്കാത്തതായി നരരില്‍ ചിലരല്ലാതെ? മനസ്സും വീടും വീട്ടുപകരണങ്ങളും കഴുകിത്തുടച്ചു മിനുക്കിയാണ് വിശ്വാസികള്‍ അതിഥിയെ വരവേറ്റത്. വര്‍ഷം തോറും റമളാന്‍ വരുന്നത് ക്ഷണപ്പത്രവുമായാണ്. ആതിഥേയരായ നമ്മെ ക്ഷണിക്കാനാണ് ഒരാണ്ടും മുടങ്ങാതെയുള്ള ഈ വരവ്. പാപമാലിന്യങ്ങള്‍ കഴുകി ദേഹിയെ ശുദ്ധമാക്കിത്തരാം. കഷ്ടകാലത്തൊരു മഹാസദ്യതരാം. പിന്നെ […]